കായിക വിനോദത്തിന്റെ വികസനം എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയുമായി ബന്ധപ്പെടുത്തിയുള്ളതാണ്. സാമൂഹ്യ പുരോഗതിയുടെ കാര്യത്തിൽ, സ്പോർട്സിൽ ഉള്ള സജീവ പങ്കാളിത്തം ആരോഗ്യവും ഉൽപാദനക്ഷമതയും മെച്ചപ്പെടുത്തുകയും, മെഡിക്കൽ ചെലവുകൾ കുറയ്ക്കുകയും, കൂടാതെ സാമൂഹ്യ മാനദണ്ഡങ്ങളിലധിഷ്ടിതമായ അച്ചടക്ക സ്വഭാവങ്ങള്‍ സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാനും സഹായിക്കുന്നു. ഒരു മെഗാ സ്പോർട്സ് പരിപാടി സംഘടിപ്പിക്കുന്നത് അടിസ്ഥാന സൗകര്യവികസനത്തിനും തൊഴില്‍ സൃഷ്ടിക്കുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി സാമ്പത്തിക പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും സഹായിക്കുന്നു. കായിക വിനോദ സംസ്ക്കാരത്തിന്റെ കാര്യത്തില്‍ രാജ്യത്തിന് തന്നെ അഭിമാനമാകും വിധം കേരളം പ്രശസ്തമാണ്. ഇൻഡ്യയിലെ പല പ്രശസ്തരായ കായിക വ്യക്തികളുടെയും വളര്‍ച്ചയ്ക്ക് പിന്നിലെ കേരളത്തിന്റെ പങ്ക് സുസ്ഥിര്‍ഹമാണ്. കൂടാതെ, കേരളത്തിലെ കഴിവുള്ള യുവതീയുവാക്കൾ അന്താരാഷ്ട്ര കായികരംഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ഇത് പലപ്പോഴും കായികരംഗത്ത് രാജ്യത്തിന് അഭിമാനിക്കാവുന്ന ഒന്നായി മാറുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും വിപുലപെടുത്തുകയും ചെയ്യുക, കായിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും, കായിക വിനോദങ്ങളില്‍ പ്രത്യേകിച്ച് ഗ്രാമീണ കായികതാരങ്ങളുടെ കഴിവുകളെ പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്വം. ഇതിനുപുറമെ, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, ജനപ്രതിനിധികൾ തുടങ്ങിയ ഏജൻസികൾ ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യം നല്‍കുകയും വേണം.
സംസ്ഥാനത്ത് സ്പോർട്സ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സർക്കാർ ഇപ്പോൾ അനുകൂലമായ മനോഭാവവും നിലപാടും പ്രദർശിപ്പിച്ചിരിക്കുകയും, ഗ്രാമ പഞ്ചായത്ത് തലം മുതല്‍ പ്രാദേശിക, ജില്ലാ, സബ് ജില്ലാ തലങ്ങളിലെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുകയും സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഗ്രാമ പഞ്ചായത്ത്. ഇത് ഡിപ്പാർട്ട്മെൻറിലെ നിലവിലുള്ള ഭരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.
കായിക യുവജനകാര്യ വകുപ്പ്
1986 ൽ കായിക വിനോദത്തിന്റെ വികസനത്തിനായി കായിക യുവജനകാര്യ വകുപ്പ് ആരംഭിക്കുകയുണ്ടായി. സ്പോർട്സ് പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക വഴി, ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയും ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയെടുക്കുകയും ചെയ്യുകയാണ് വകുപ്പിന്റെ ലക്ഷ്യം. സംസ്ഥാനത്ത് കായിക വികസനത്തിന് സർക്കാർ ഫണ്ടിനു പുറമെ സ്വകാര്യ മേഖല ഉൾപ്പെടെയുള്ള വിവിധ സ്രോതസുകളിൽ നിന്ന് പണം സമാഹരിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് കേരള സ്പോർട്സ് കൌൺസിലിൻറെ ശുപാർശയുടെ അടിസ്ഥാനത്തിൽ സ്പോർട്സ് ഡെവലപ്മെന്റ് ഫണ്ട് ട്രസ്റ്റ് സ്ഥാപിക്കുകയുണ്ടായി. വിവിധയിനം പ്രവർത്തനങ്ങൾ വകുപ്പ് വഴി നടത്തി വരുന്നുണ്ട്. ഓരോ വർഷവും, കായികോഉപകരണങ്ങൾ/ മത്സരങ്ങൾ, പരിശീലന ക്യാമ്പ് എന്നിവയ്ക്കും തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നു. കായിക യുവജനകാര്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സ്പോർട്സ് മെഡിസിൻ സെന്റർ കായിക വിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രീയവും പെട്ടെന്നുള്ള വൈദ്യസഹായവും പുനരധിവാസ ചികിത്സയും നൽകി വരുന്നുണ്ട്. സ്കൂളുകളിൽ പ്രൈമറി തലത്തിൽ കായിക വിനോദം വികസിപ്പിക്കുന്നതിനായി ‘കളിയിലൂടെ ആരോഗ്യം’ എന്ന പരിപാടിയും നടത്തി വരുന്നു. അടിയന്തിര സാഹചര്യത്തിൽ ആവശ്യമുള്ള കഴിവുകൾ വികസിപ്പിക്കാനുള്ള മറ്റൊരു പരിപാടിയാണ് സ്വിം എൻ സർവൈവ്. ജി.വി.രാജ സ്പോർട്സ് സ്കൂളിലെ ഭരണനിർവ്വഹണം കായിക യുവജനകാര്യ വകുപ്പ് നൽകുകായും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനായി വകുപ്പിന്റെ കീഴില്‍ സ്പോർട്സ് എഞ്ചിനിയറിംഗ് വിംഗ് പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യകരമായ ജീവിതം നയിക്കാനും ജീവിതശൈലി രോഗങ്ങൾ കുറയ്ക്കാനും സാമൂഹ്യ സ്പോർട്സ് പ്രോഗ്രാം സംസ്ഥാനതലത്തിൽ നടപ്പിലാക്കി വരുന്നു. വോളിബോൾ, ബാസ്ക്കറ്റ്ബോൾ, ടെന്നീസ്, ആധുനിക സിന്തറ്റിക് ഉപരിതലം ഉപയോഗിച്ച് മറ്റ് ചെറിയ ഗെയിമുകൾ എന്നിവയുൾപ്പെടെയുള്ള കായികയിനങ്ങള്‍ക്കായി ബഹുതരം കായിക സ്ഥലങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്.
കായിക വിനോദ സൗകര്യങ്ങളുടെ വികസനത്തിന്റെ ഭാഗമായി താഴെ പറയുന്ന സൗകര്യങ്ങൾ സംസ്ഥാനത്തുടനീളം വികസിച്ചുകൊണ്ടിരിക്കുകയാണ് .
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ
കേരള സ്പോർട്സ് ആക്ട് 2000 പ്രകാരം രൂപീകരിച്ചതാണ് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ 1954 ൽ ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം സ്ഥാപിതമായി. കേരള സ്പോർട്സ് കൗൺസിൽ എന്ന പേരിൽ സ്പോർട്സ് പ്രോത്സാഹിപ്പിക്കുന്നതിനായി 1974 -ൽ പുന:സ്ഥാപിക്കുകയുണ്ടായി. 2008 ലെ കേരള കായിക വിനോദ നിയമം നിലവിൽ വരികയും കേരള കായിക വിനോദ നയം 2000 ത്തിന്റെ അടിസ്ഥാനത്തില്‍ കേരള സ്പോർട്സ് കൗൺസിൽ പിരിച്ചുവിടുകയും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നിലവിൽ വരികയും ചെയ്തു. സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കീഴില്‍ 25 കേന്ദ്രീകൃത സ്പോർട്സ് ഹോസ്റ്റലുകളും, 53 കോളേജ് സ്പോർട്സ് ഹോസ്റ്റലുകളും, 43 സ്കൂൾ സ്പോർട്സ് ഹോസ്റ്റലുകളും കേരളത്തിൽ പ്രവർത്തികച്ച് വരുന്നു. വിവിധ മേഖലകളില്‍ വിവിധയിനം പരിശീലന പരിപാടികളും സംഘടിപ്പിക്കാറുണ്ട്.
ഓപ്പറേഷൻ ഒളിമ്പിയ -2024
ഓപ്പറേഷൻ ഒളിമ്പ്യ 2024, സംസ്ഥാനത്തെ 11 കായിക മേഖലകളിൽ നിന്നുള്ള 250 ഓളം കായികതാരങ്ങളെ പരിചയപ്പെടുത്തുകയും അവര്‍ക്ക് വിദേശ പരിശീലകരുടെയും അന്താരാഷ്ട്ര കോച്ചുകളുടെയും സേവനം ഉൾപ്പെടെയുള്ള പരിശീലന സൌകര്യത്തോടുകൂടിയ പരിശീലനം വിഭാവനം ചെയ്യുന്നു. സ്ത്രീകളുടെ ബോക്സിംഗ്, റസ്ലിംഗ്, ഷൂട്ടിംഗ്, ആർച്ചറി, വള്ളം തുഴയല്‍, ചെറുതോണി തുഴയല്‍, വള്ളം കളി, വാള്‍പ്പയറ്റ്, ബാഡ്മിൻറൺ, സൈക്ലിംഗ്, നീന്തല്‍ എന്നിവയിലാണ് പ്രധാനമായും പരിശീലനം നല്‍കി വരുന്നു.
കായിക ക്ഷമതാ മിഷൻ
100ശതമാനം സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമായ കേരളം, കായിക മിഷൻ വഴി 100 ശതമാനം ശാരീരിക ക്ഷമതയും ഫിസിക്കൽ ഫിറ്റ്നസും കൈവരിക്കാൻ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകാൻ പരിശ്രമിച്ചു വരികയാണ്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള ഫിറ്റ്നസ് വിലയിരുത്തുന്നുണ്ട്. മൂല്യനിർണ്ണയത്തിൽ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്കുള്ള ഫിറ്റ്നസ് നില ആവശ്യമുള്ള ഫിറ്റ്നസ് തലത്തിൽ കുറവാണോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് കായിക ക്ഷമതാ മിഷന്റെ രണ്ടാംഘട്ടത്തില്‍ വിദ്യാർത്ഥികളുടെയും ശാരീരിക ഫിറ്റ്നസ് നിലവാരം മെച്ചപ്പെടുത്തുകയും, ശാരീരിക ക്ഷമതയെക്കുറിച്ച്ചുള്ള അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. പദ്ധതിക്കായി നടപ്പാക്കാനും നിരീക്ഷിക്കാനുമായി സംസ്ഥാനത്തെ മുഴുവൻ ജനസംഖ്യയെയും 4 ആയി തരംതിരിച്ചിരിക്കുന്നു. അതായത്
ഈ പരിപാടി കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീവിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതാണ് .
യുവജന കാര്യങ്ങള്‍
യുവജനങ്ങളാണ് ഒരു രാജ്യത്തിന്റെ പ്രത്യാശയും ഭാവിയും പ്രതിനിധീകരിക്കുന്നത്. എല്ലാ സാമൂഹിക തിന്മകൾക്കും എതിരായി സാമൂഹിക അവബോധം വളർത്തിയെടുക്കുകയും ശക്തിപ്പെടുത്തുകയും രാജ്യത്തിനു ഐക്യവും സമൃദ്ധിയും നേടിയെടുക്കെന്ടത്തില്‍ യുവാകള്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ഒരു പ്രധാന ശക്തിയായി സാമൂഹിക-സാമ്പത്തിക വ്യവസ്ഥിതിയെ വളര്‍ത്തുന്നതില്‍ യുവാക്കളുടെ പങ്ക് എടുത്തു പറയേണ്ടതാണ്. യുവാക്കൾക്ക് അവരുടെ വ്യക്തിത്വം, അവരുടെ പ്രവർത്തനശേഷി വികസിപ്പിക്കൽ, ന്യായമായ അവകാശങ്ങൾ സംരക്ഷിക്കൽ, സാധ്യമായ ചൂഷണം ഒഴിവാക്കാനുള്ള യത്നങ്ങള്‍ കൂടുതൽ തൊഴില്‍ അവസരങ്ങൾ സൃഷ്ടിക്കുക യുവജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിപ്പിക്കുക എന്നിവയാണ് ആവശ്യമായും നല്‍കേണ്ട മേഖലകള്‍.
കേരള സംസ്ഥാന യുവജന കമ്മീഷൻ
യുവജനങ്ങളെ ബോധവത്കരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി പരിപാടികൾ രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിനായി കേരള സ്റ്റേറ്റ് യൂത്ത് കമ്മീഷൻ രൂപീകരിക്കുകയുണ്ടായി. ഗവണ്മെന്റ് പ്രഖ്യാപിച്ച ഓര്‍ഡിനന്‍സ് വഴി ആരംഭിച്ച ഒരു ക്വാസി ജുഡീഷ്യൽ സ്ഥാപനമാണിത്. പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ വിവിധ പരിപാടികൾ ഏറ്റെടുക്കാൻ കമ്മീഷൻ ഉദ്ദേശിക്കുന്നു. വർഗീയത, മദ്യം, മയക്കുമരുന്ന്, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ ഒഴിവാക്കിക്കൊണ്ട് യുവജനങ്ങളെ ശക്തിപ്പെടുത്തുകയും തങ്ങളുടെ ചുമതലകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവൽക്കരിക്കുകയും ചെയ്യുകയാണ് കമ്മീഷന്റെ ലക്ഷ്യം.
കേരളോല്‍സവം
അപൂർവ്വവും അതുല്യവുമായ ഒരു യുവജനാഘോഷത്തിലൂടെ യുവാക്കള്‍ക്ക് സാംസ്കാരികവും ശാരീരികവുമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ നല്ലൊരു വേദി ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ ആഘോഷത്തില്‍ സംസ്ഥാന, ജില്ലാ/ബ്ലോക്ക് തല മല്‍സരങ്ങളില്‍ 15 മുതല്‍ 35 വയസുവരെ പ്രായമുള്ള യുവാക്കള്‍ കലാ-സാംസ്കാരിക-കായിക മല്‍സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. വേണ്ടത്ര പ്രശസ്തി ലഭിക്കാത്ത ചില തിരഞ്ഞെടുത്ത സാംസ്കാരിക ഇനങ്ങൾ ഈ ഉത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ കേരളത്തിലെ യുവാക്കള്‍, കേരളോല്‍സവം ദേശവ്യാപകമായി ആഘോഷിച്ച് വരികയാണ്. അതിനാല്‍ കേരളത്തിലെ യുവജനങ്ങള്‍ക്ക് അവരവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ലഭ്യമാകുന്നുണ്ട്. വര്‍ണ്ണാഭമായ രീതിയിലാണ് കേരളോല്‍സവം എന്ന യൂത്ത് ഫെസ്റ്റിവെല്‍ എല്ലാ വര്‍ഷവും സംഘടിപ്പിച്ച് വരുന്നത്.
യുവശക്തി
യുവജനങ്ങളുടെ കഴിവുകളെ പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരളാ സ്റ്റേറ്റ് യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് യുവശക്തി എന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കൂട്ടായ്മയോടുകൂടി പഞ്ചായത്ത്-മുനിസിപ്പാലിറ്റി തലങ്ങളില്‍ കോ-ഓഡിനേഷന്‍ കമ്മിറ്റികള്‍ വഴിയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്. ഓരോ ജില്ലകളിലും അഞ്ച് മുനിസിപ്പാലിറ്റികള്‍ക്കും 100 ഗ്രാമ പഞ്ചായത്തുകള്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭ്യമാകുന്നത്. സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ യുവജന പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിന് ഈ പ്രോജക്ട് സഹായിക്കുന്നു. മൂന്ന് വിഷയവിദഗ്ധരടങ്ങുന്ന ഏകോപന സമിതിയിൽ 11 അംഗങ്ങളുണ്ട്. ഈ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും ഓരോ യുവ കോ-ഓർഡിനേറ്റർ തിരഞ്ഞെടുത്തിട്ടുണ്ട്. രജിസ് ചെയ്ത യുവജന ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും സഹായം യുവാശക്തി അതിന്റെ പ്രവത്തനങ്ങള്‍ നടപ്പാകുന്നതാണ് .
യുവ കർമ്മ സേന
യുവാക്കളില്‍ ഉള്ള കഴിവുകള്‍ ഗ്രാമീണ മേഖലയിലും പ്രയോജനപ്പെടുത്തുക എന്നതാണ് യുവ കര്‍മ്മ സേനയുടെ സുപ്രധാന ലക്ഷ്യം. എല്ലാത്തരത്തിലുമുള്ള സേവനങ്ങള്‍ക്കും തയ്യാറായി ആയിരക്കണക്കിന് യുവാക്കള്‍ സ്വമനസ്സാലെ മുന്നോട്ട് വരുന്നുണ്ട്. സംസ്ഥാനത്തെ 152 ബ്ലോക്കുകളില്‍ യുവാക്കളുടെ ഇത്തരത്തിലുള്ള സേവനങ്ങള്‍ എത്തിക്കുന്നതോടൊപ്പം തന്നെ ഓരോ യൂത്ത് കമ്മ്യൂണിറ്റിയുടെ ഉത്തിരവാദിത്തം ബ്ലോക്ക് യൂത്ത് കോ-ഓഡിനേറ്ററില്‍ നിക്ഷിപ്തമാണ്. പ്രഥമ ശുശ്രൂഷ നല്‍കുന്നതിനും, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഓരോ ബ്ലോക്കില്‍ നിന്നും 50 സന്നദ്ധ യുവാക്കളെ തെരഞ്ഞെടുക്കുകയും അവര്‍ക്ക് രണ്ട് ദിവസത്തെ തീവ്രപരിശീലനം നല്കി വരികയും ചെയ്യുന്നു. ഈ യുവാക്കള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും തിരിച്ചറിയല്‍ കാര്‍ഡും നല്കുന്നുണ്ട്. ഇത്തരത്തില്‍ പരിശീലനം ലഭ്യമായ 7,600 ഓളം യുവാക്കള്‍ സംസ്ഥാനത്തുണ്ട്. പ്രകൃതിക്ഷോഭങ്ങള്‍ ഉള്ളപ്പോഴും, യാദൃശ്ചികമായുണ്ടാകുന്ന അപകടങ്ങളും ലഹളകള്‍ ഉള്ളപ്പോഴും ഇത്തരത്തില്‍ പരിശീലനം നേടിയിട്ടുള്ള യുവാക്കള്‍ സമൂഹത്തിനെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നത് ഒരു അനുഗ്രഹം തന്നെയാണ്. കേരളത്തില്‍ തൊഴില്‍ രഹിതരായ യുവാക്കളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ്. ആകസ്മിക ദുരന്തങ്ങൾ, അപ്രതീക്ഷിത അപകടങ്ങൾ, കലാപം തുടങ്ങിയവയുടെ സമയത്ത് ഈ സന്നദ്ധസേവകരുടെ സേവനം വലിയ അനുഗ്രഹമായിരിക്കും.
വിവിധ ബോധവത്ക്കരണ പരിപാടികൾ, പാരിസ്ഥിതിക ബോധവൽക്കരണം, സാമൂഹ്യ വനപരിപാലന പരിപാടികൾ, പ്രാദേശിക തലങ്ങളിൽ നേച്ചർ ക്ലബ്ബ് എന്നിവ സംഘടിപ്പിക്കുന്നതിന് യൂത്ത് ക്ലബുകൾക്ക് സുപ്രധാന പങ്കു വഹിച്ചു വരുന്നു.
എച്ച് ഐ വി/എയ്ഡ്സ് പ്രതിരോധം പരിപാടി
എച്ച്ഐവി /എയ്ഡ്സ് തടയുന്നതിനും ബോധവൽക്കരണത്തിനും സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ്, സംസ്ഥാന/ജില്ലാ യൂത്ത് സെന്ററുകളിലെ പ്രവർത്തനങ്ങളുടെ ഒരു ശൃംഖല രൂപീകരിച്ച് താഴെത്തട്ടിലുള്ള യൂത്ത് ക്ലബുകള്‍ കൂടാതെ സംസ്ഥാന/ജില്ലാ യുവജന കേന്ദ്രങ്ങളുടെയും കൂട്ടായി പ്രവര്‍ത്തിക്കുന്ന മറ്റ് സന്നദ്ധ സംഘടനകളും സംസ്ഥാന എയ്ഡ്സ് സെല്ലും യു.എന്‍/നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനുമായി സഹകരിച്ചാണ് ബോര്‍ഡ് എച്ച്.ഐ.വി/എയ്ഡ്സ് തുടങ്ങിയ മാരക രോഗങ്ങള്‍ക്കായുള്ള നിവാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്
സാഹസിക പ്രവർത്തനങ്ങൾ
യുവജനസംബന്ധമായ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ നൽകുന്നുണ്ട്. ചെറുപ്പക്കാരുടെ ഇടയിലെ സാഹസികതയെ പ്രോത്സാഹിപ്പിക്കുന്നതിനു ഉദ്ദേശിക്കുന്ന യുവാക്കളുടെ സാഹസിക പരിശീലന പരിപാടിക്ക് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് പിന്തുണ നൽകുന്നു. കേരളത്തിൽ നിന്നുള്ള യുവജനങ്ങളുടെ സാഹസികതയുടെ ഗണ്യമായ മാറ്റത്തിന് ഉദാഹരണമാന് ധീരത അവാർഡിന് എൻട്രികൾ കൂടുതലാനുന്നള്ളത്. ഇടുക്കി ജില്ലയിലെ മൂന്നാറിലെ ദേവികുളത്താണ് മൂന്നാമത്തെ നാഷണൽ അഡ്വഞ്ചർ അക്കാഡമി സ്ഥാപിച്ചിരിക്കുന്നത്. പാരാഗ്ലൈഡിംഗ്, മലകയറ്റം, ട്രെക്കിങ്ങ് തുടങ്ങിയ സാഹസിക പരിശീലന പരിപാടികൾ അക്കാദമി നടത്തി വരുന്നു.