വാര്‍ത്താവിതരണവും പ്രചാരണവും

കേരളത്തില്‍ സര്‍ക്കാരിന്റെ നയങ്ങള്‍, പരിപാടികള്‍, പദ്ധതികള്‍, സംരംഭങ്ങള്‍, നേട്ടങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ പൊതു ജനങ്ങളിലെത്തിക്കാനുള്ള നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് വിവര പൊതുജന സമ്പര്‍ക്ക വകുപ്പാണ്. ഈ വകുപ്പ് സര്‍ക്കാരിനും അതിന്റെ ഭാഗമായ പൊതു ജനതയ്ക്കും ഇടയിലുള്ള ആശയ വിനിമയ ധാര നിലനിര്‍ത്തുകയും അതു വഴി ജനങ്ങളുടെ പ്രതികരണങ്ങള്‍ സുഗമമാക്കുകയും ചെയ്യുന്നു.

പത്ര പ്രവര്‍ത്തനം, ദൃശ്യ വാര്‍ത്താവിനിമയം ,തുടങ്ങിയ മേഖലകളില്‍ ആധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ പൊതു സ്വകാര്യ രംഗങ്ങളുടെ ഭരണപരവും സാങ്കേതികവും പ്രചരണപരവുമായ കാര്യങ്ങള്‍ ഇവ ഏറ്റെടുത്തു നടത്തുന്നു. സര്‍ക്കാരിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും ജനപ്രിയമാക്കുവാന്‍ വേണ്ടി ആധുനിക മാധ്യമങ്ങള്‍ ജന സമ്പര്‍ക്ക സാങ്കേതിക വിദ്യകള്‍ എന്നിവയുടെ സഹായത്തോടെ സര്‍ക്കാര്‍ മാധ്യമ ബന്ധങ്ങള്‍ ഉണ്ടാക്കുക, പൊതു ജന സമ്പര്‍ക്ക വകുപ്പ് ജീവനക്കാരുടെ കഴിവ് വികസിപ്പിക്കുകയും മേച്ചപ്പെട്ട തൊഴില്‍ പശ്ചാത്തലം നല്‍കുകയും തുടങ്ങിയ പുതിയ പ്രവര്‍ത്തന രീതികള്‍ ആരംഭിക്കുവാന്‍ ഈ വകുപ്പ് ആഗ്രഹിക്കുന്നു. 2016-17 വര്‍ഷം വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളുടെയും പരിപാടികളുടെയും വിശദാംശങ്ങളുടെ സംക്ഷിപ്ത വിവരണം ബോക്സ് 5.19 -ൽ കൊടുത്തിരിക്കുന്നു.

ബോക്സ് 5.19
പ്രധാന പ്രവര്‍ത്തനങ്ങള്‍
  • സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും പ്രസിദ്ധപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
  • സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്ന വികസന ക്ഷേമ പദ്ധതികളെ കുറിച്ച് അച്ചടി, ദൃശ്യ, ശ്രാവ്യ,നൂതന മാധ്യമങ്ങളിലൂടെ വന്‍ പ്രചാരം നല്‍കുക.
  • ഇംഗ്ലീഷില്‍ കേരളാ കാളിംഗ്, മലയാളത്തില്‍ സമകാലിക ജനപഥം തുടങ്ങിയ മാസികകള്‍ പ്രസിദ്ധീകരിക്കുക. സാമൂഹ്യ വികസന വിഷയങ്ങളില്‍ ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുക.
  • ഗവണ്മെന്റ് വെബ് പോര്‍ട്ടല്‍ ,ന്യൂസ് പോര്‍ട്ടലുകളായ www.kerala.gov.in, www.keralanews.in,മറ്റു വെബ്സൈറ്റുകളായ www.prd.kerala.gov.in, www.rti.kerala.gov.in., മന്ത്രിമാരുടെ വെബ്സൈറ്റുകളുടെയും ഉള്ളടക്കം കൈകാര്യം ചെയ്യല്‍.
  • ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും നല്‍കല്‍.
  • സംസ്ക്കാരം, വിദ്യാഭ്യാസം, പാരമ്പര്യ കലാരൂപങ്ങള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍, ജില്ലാ കൈപുസ്തകം, കേരളത്തെ കുറിച്ചുള്ള ആധികാരികമായ കൈ പുസ്തകം എന്നീ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കല്‍.
  • മുഖ്യ മന്ത്രിയുടെ പരാതി പരിഹാര ടെലിവിഷന്‍ പരിപാടി തയ്യാറാക്കല്‍.
  • എല്ലാ ജില്ലകളിലെയും ഇന്‍ഫര്‍മേഷന്‍ ഓഫീസുകളുടെയും വാര്‍ത്താ പ്രചരണ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം.
  • സംസ്ഥാനത്തിന്റെ സാമൂഹ്യ സാംസ്ക്കാരിക താല്‍പര്യത്തിന് യോജിച്ച വകുപ്പ് നിര്‍മ്മിച്ചതോ വാങ്ങിയതോ ആയ ഫീച്ചര്‍ ഫിലുമുകള്‍, ഡോക്ക്യുമെന്ററികള്‍, ഹ്രസ്വ ചിത്രങ്ങള്‍ മുതലായവയുടെ സ്ക്രീനിംഗ്.
  • സര്‍ക്കാര്‍ പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനുള്ള ഔദ്യോഗിക ഏജന്‍സി.
  • ദൃശ്യ കലകള്‍ ഉള്‍പ്പെടെ മള്‍ട്ടി മീഡിയാ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കല്‍.
  • കേബിള്‍ റ്റി.വി.ആക്റ്റ്, പ്രസ്സ് & രജിസ്ട്രേഷന്‍ ഓഫ് ബുക്സ് ആക്റ്റ് എന്നിവയ്ക്കുള്ള എംഫോഴ്സ്മെന്‍റ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു.

ഇലക്ട്രോണിക് മീഡിയാ വിഭാഗം

വാര്‍ത്താ വിതരണം, ദൃശ്യ ശ്രാവ്യ ഡോക്കുമെന്റെഷന്‍, ഇലക്ട്രോണിക് മീഡിയാ പരസ്യ മാര്‍ക്കറ്റിംഗ്, വെബ് & ന്യൂ മീഡിയ എന്നീ നാലു വിഭാഗങ്ങളിലായി 2008 ഒക്റ്റോബറിലാണ് ഇലക്ട്രോണിക് മീഡിയാ വിഭാഗം രൂപീകരിച്ചത്. മീഡിയാ ചാനലുകള്‍ക്ക് വീഡിയോ ന്യൂസ് ക്ലിപ്പുകള്‍ നല്‍കല്‍, പരസ്യങ്ങളുടെ നിര്‍മ്മാണവും നിയന്ത്രണവും കഴിവുറ്റതാക്കല്‍, ഡോക്കുമെന്ററികള്‍, മുഖ്യ മന്ത്രിയുടെ നാം മുന്നോട്ട് പരിപാടി, വീഡിയോ ആര്‍ക്കൈവുകള്‍ പരിപാലിച്ചു നിലനിര്‍ത്തല്‍ എന്നിവ പ്രധാന പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു. ഇലക്ട്രോണിക് മീഡിയാ വിഭാഗത്തിലെ ആഡിയോ വീഡിയോ കമ്മ്യൂണിക്കേഷന്‍ വിഭാഗമാണ് വിവിധ വീഡിയോ മാഗസിന്‍ പരിപാടികള്‍ നിര്‍മ്മിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്നത്.

നാം മുന്നോട്ട്

ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയുടെ പരാതി പരിഹാര ചര്‍ച്ചാ പരിപാടിയായ നാം മുന്നോട്ട് (സുതാര്യ കേരളത്തിന്റെ പുതിയ പതിപ്പ്) വകുപ്പാണ് നടപ്പിലാക്കുന്നത്. ദൂരദര്‍ശനാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്, ഇതിന്റെ ശ്രവ്യാവിഷ്ക്കാരം ആകാശവാണിയുടെ എല്ലാ സ്റ്റേഷനുകളിലൂടെയും പ്രക്ഷേപണം ചെയ്യുന്നുമുണ്ട്. പ്രധാനപ്പെട്ട മലയാളം വാര്‍ത്താ ചാനലുകളിലൂടെയും പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിന് വകുപ്പ് ആലോചിക്കുന്നുണ്ട് .

മീഡിയാ ബന്ധങ്ങള്‍ - പത്ര പ്രസ്താവനയും ഫോട്ടോ പ്രചാരണവും

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വാര്‍ത്താ റിപ്പോര്‍ട്ടുകളും മറ്റു ഔദ്യോഗിക വിജ്ഞാപനങ്ങളും സ്ഥിരമായി വിതരണം ചെയ്യുന്നത് വകുപ്പിന്റെ പത്ര പ്രസ്താവന വിഭാഗമാണ്. അവധി ദിവസമുള്‍പ്പെടെ എല്ലാ ദിവസവും പന്ത്രണ്ടു മണിക്കൂറും ഈ വകുപ്പ് പ്രവര്‍ത്തിക്കുന്നു. പ്രസ് മീറ്റുകള്‍ നടത്തുക, റിപ്പോര്‍ട്ടിംഗ് സുഗമമാക്കുന്നതിന് മെച്ചപ്പെട്ട സൌകര്യങ്ങള്‍ മീഡിയാ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നല്‍കല്‍ എന്നിവയാണ് മീഡിയാ റിലേഷന്‍സ് വിഭാഗത്തിന് കീഴില്‍ വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍. എല്ലാ മാസവും ഈ വിഭാഗം പത്ര പ്രസ്താവന പുറത്തിറക്കാറുണ്ട്. എല്ലാ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളും സ്ഥിരമായി പത്ര പ്രസ്താവന പുറത്തിറക്കാറുണ്ട്. ഈ പ്രസ്താവനകള്‍ മീഡിയയ്ക്ക് ഇ-മെയില്‍ ചെയ്യുകയും വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.

ഗവണ്മെന്റ് വെബ് പോര്‍ട്ടലും മെയില്‍ സെർവര്‍ നിലനിര്‍ത്തലും

സംസ്ഥാനത്തിന്റെ സാമൂഹ്യ സാമ്പത്തിക സാംസ്ക്കാരിക രാഷ്ട്രീയ ചരിത്രത്തെ കുറിച്ചുള്ള വിവരങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും വിവരിക്കുന്ന സര്‍ക്കാര്‍ വെബ് പോര്‍ട്ടലായ www.kerala.gov.in എന്ന വെബ് പോര്‍ട്ടലിന്റെ ഉള്ളടക്കം കൈകാര്യം ചെയ്യുന്നത് വെബ് ആന്റ് ന്യൂ മീഡിയാ വിഭാഗമാണ്. ഈ പോര്‍ട്ടലാണ് ഗവണ്മെന്റ് ഉത്തരവുകളും സര്‍ക്കുലറുകളും, കാബിനറ്റ് തീരുമാനങ്ങളെ തുടര്‍ന്ന് വരുന്ന ഉത്തരവുകളും ലഭ്യമാക്കുന്നത്.

ഫീല്‍ഡ് പബ്ലിസിറ്റി, പ്രദര്‍ശനങ്ങള്‍, സ്പെഷ്യല്‍ പബ്ലിക് റിലേഷന്‍സും, സംസ്ക്കാരവും

സര്‍ക്കാര്‍ നയങ്ങളെയും പദ്ധതികളെയും കുറിച്ച് സംസ്ഥാന, ജില്ലാതലങ്ങളില്‍ വേണ്ടത്ര പ്രചാരണം നല്‍കുന്നതിനായി വിവിധ ബോധവല്‍ക്കരണ പരിപാടികളും പദ്ധതികളും ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗം സംഘടിപ്പിക്കുന്നു. ഇതിനായി പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, ശില്‍പ്പശാലകള്‍, സമൂഹ മാധ്യമങ്ങള്‍ ,വിവിധ മാധ്യമ പരിപാടികള്‍ ,കലാ സാംസ്ക്കാരിക രൂപങ്ങള്‍ എന്നിവ ഉപയോഗിക്കുന്നു.

ടാഗോര്‍ തീയേറ്ററിന്റെ നവീകരണം

ടാഗോര്‍ തീയേറ്ററിന്റെ നവീകരണം പൂര്‍ത്തിയായി. സംസ്ഥാനത്ത് പ്രത്യേകിച്ചും തലസ്ഥാന നഗരിയില്‍ വളരെ പ്രിയമുള്ള സാംസ്ക്കാരിക കേന്ദ്രങ്ങളിലൊന്നായി തീയേറ്റര്‍ മാറി.