സാമ്പത്തിക അവലോകനം 2017

സംസ്ഥാന ആസൂത്രണ ബോര്‍ഡ്, തിരുവനന്തപുരം, കേരളം, ഇന്ത്യ.

സംസ്ഥാന സര്‍ക്കാരിന്റെ നയം, വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍, കൂടാതെ ബൃഹത്തായ സ്ഥിതി വിവര കണക്കുകള്‍ എന്നിവ 2017 സാമ്പത്തിക അവലോകനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിവിധ മേഖലകളിലെ വികസന കാഴ്ചപ്പാട് വരും വര്‍ഷങ്ങളില്‍ രൂപപ്പെടുത്തുന്നതിന് മേല്‍പ്പറഞ്ഞ വിവരങ്ങള്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും.

മുഖവുര

ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം 2017-18 വര്‍ഷം സംഭവ ബഹുലമായിരുന്നു. നോട്ട് നിരോധനം തുടര്‍ച്ചയായി സാമ്പത്തിക വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരുന്നു. കൂടാതെ, ചരക്ക്-സേവന നികുതി ഏര്‍പ്പെടുത്തിയതിലൂടെ വിഭവ സമാഹരണവും മന്ദീഭവിച്ചു. രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ കാര്‍ഷിക മേഖലകളില്‍ നിന്നുമുളള വരുമാനം ഗണ്യമായി ഇടിഞ്ഞു. ഇത്തരം സംഭവങ്ങള്‍ കേരള സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കത്തക്കതല്ലെങ്കിലും നിര്‍ണ്ണായകമായിരുന്നു.

കേരളത്തിന്റെ സമ്പദ്ഘടന ലോകസമ്പദ്ഘടനയോട് ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. വിദേശ പണ വരുമാനത്തിന്റെ കുറവും സേവനങ്ങളുടെ കയറ്റുമതി മൂല്യച്യുതിയും ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ചയും ആഗോള തലത്തില്‍ സമ്പദ്ഘടനയില്‍ മാറ്റം വരുന്നതനുസരിച്ച് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയേയും കാതലായി ബാധിച്ചു. ലോക സമ്പദ്ഘടനയുടെ കുറഞ്ഞ വര്‍ച്ചാനിരക്ക് തുടര്‍ന്നു. ഇത് കേരളത്തിന്റെ പ്രാദേശിക സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരുന്നു. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും വികസിത മുതലാളിത്ത രാഷ്ട്രങ്ങളുടെ മോചനം വളരെ മന്ദഗതിയിലായിരുന്നു. ചിലയിടങ്ങളില്‍ ഉദ്പാദന രംഗം കുറച്ചെങ്കിലും തിരിച്ചു വരവ് നടത്തിയെങ്കിലും അതിനനുസൃതമായ നേട്ടം തൊഴില്‍ മേഖലയിലുണ്ടാക്കാനായില്ല. ഈ സംഭവവികാസങ്ങളുടെ ഫലമായി വികസ്വര രാഷ്ട്രങ്ങളില്‍ നിന്നുളള കയറ്റുമതിയെ വികസിത മുതലാളിത്ത ശക്തികള്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ആഗോളതലത്തിലുണ്ടായ ഈ അവസ്ഥയെ തരണം ചെയ്യാന്‍ ആഭ്യന്തര തലത്തില്‍ ബദല്‍ സാമ്പത്തിക നയരൂപീകരണത്തിന് സാധ്യതയേറി. മൊത്തം ചോദനവും വിപുലമായ നിക്ഷേപവും ഉയര്‍ത്തികൊണ്ടു വരുവാന്‍ ഭൗതിക സാമൂഹ്യപശ്ചാത്തല മേഖലയിലെ പൊതു ആഭ്യന്തര നിക്ഷേപസാധ്യതകള്‍ വികസിപ്പിക്കുന്നത് ലക്ഷ്യമാക്കിയുളള നയങ്ങള്‍ (counter cyclical public Investment policy) ഉടലെടുക്കണം. നിലവിലുളളതോ മുമ്പുണ്ടായിരുന്നതോ ആയ കേന്ദ്ര സര്‍ക്കാരുകളുടെ നയരൂപീകരണം ഇത്തരത്തില്‍ ആയിരുന്നില്ല എന്ന് നമുക്കറിയാം. കഴിഞ്ഞവര്‍ഷം പ്രത്യേകിച്ചും കേസര്‍ക്കാര്‍ പിന്തുടര്‍ന്ന സാമ്പത്തിക നയം സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കുന്നതായിരുന്നു.

കേത്തില്‍ ഇത്തരത്തിലുളള ഒരു സാമ്പത്തിക ബദല്‍ നയസംവിധാനത്തിന്റെ അസാന്നിദ്ധ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആയതിലേയ്ക്ക് ചുവടുവെക്കേണ്ടിരിക്കുന്നു.

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ അവലംബിച്ചു കൊണ്ടുവരുന്ന കേന്ദ്ര സംസ്ഥാന ധനകാര്യ ബന്ധങ്ങളിലെ മാറ്റങ്ങള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ഇടപെടലുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചരക്ക് സേവന നികുതി നടപ്പാക്കിയതിലൂടെ കൂടുതല്‍ വിഭവങ്ങള്‍ ശേഖരിക്കാനുളള സംസ്ഥാനങ്ങളുടെ സ്വാതന്ത്രൃം കൂടുതല്‍ നിയിക്കപ്പെട്ടു. സംസ്ഥാന സമ്പദ് വ്യവസ്ഥയില്‍ നോട്ടു നിരോധനം കൊണ്ടുണ്ടായ ആഘാതത്തെ പറ്റി പഠിക്കുവാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് പ്രത്യേകിച്ച് പരമ്പാരാഗത മേഖലകളിലും സഹകരണ ബാങ്കിംഗ് മേഖലകളിലും വാങ്ങല്‍ ശേഷിയിലും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും കനത്ത പ്രത്യാഘാതങ്ങളുണ്ടാക്കി.

"സാമ്പത്തിക അവലോകനം -2017" കഴിഞ്ഞ വര്‍ഷം വിവിധ മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെ സമഗ്രമായി പ്രതിഫലിപ്പിക്കുന്നു. 2016-17 വര്‍ഷം ദേശീയ തലത്തിലും സംസ്ഥാന തലത്തിലും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് ഏതാണ്ട് ഏഴ് ശതമാനമാണ്. തൃതീയമേഖല സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വളരെയധികം ഉത്തേജകമായിരുന്നു. കാര്‍ഷിക മേഖലയില്‍ വളര്‍ച്ചയുടെ നല്ല സൂചനകള്‍ ദൃശ്യമായിട്ടുണ്ടെങ്കിലും അത് അപര്യപ്തമാണ്. 2017 ല്‍ കേരളത്തിലുണ്ടായ അതിരൂക്ഷമായ വരള്‍ച്ച സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. വ്യവസായ മേഖലയില്‍ കൂടുതല്‍ നഷ്ടം വരുത്തിയിരുന്ന കെമിക്കല്‍ ഇലക്ട്രോണിക് പൊതുമേഖലാ സംരംഭങ്ങള്‍ ലാഭകരമാക്കി മാറ്റുവാന്‍ കഴിഞ്ഞു. കൂടാതെ കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.

2016 ഫെബ്രുവരിയില്‍ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടു. സര്‍ക്കാരിന്റെ 2017 ലെ വിവര സാങ്കേതിക നയം കേരളത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷര സമൂഹമാക്കി മാറ്റുവാന്‍ ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ വര്‍ദ്ധിച്ചുവരുന്ന പ്രവേശന നിരക്ക് വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാക്കിയ ഗണ്യമായ നേട്ടം വെളിപ്പെടുത്തുന്നു. മുതിര്‍ന്ന ജനവിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയ വയോമിത്രം പദ്ധതിയുടെ വിജയത്തെ കേസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളുടെ പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നതിനും നടപ്പാക്കുന്നതിനുമായി പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ട് കേരളത്തിലെ ജനാധിപത്യ വികേീകരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. നടപടിക്രമങ്ങള്‍ ലഘൂകരിച്ചുകൊണ്ട് കാലതാമസം ഒഴിവാക്കി പ്രാദേശിക പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുക എന്നതാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ ഒരു പ്രധാന ലക്ഷ്യം. ഈ നവീനരീതി നടപ്പാക്കുന്നതിലൂടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ 2017-18 വാര്‍ഷിക പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ 2017 ജൂണ്‍ 15നുളളില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പ്രാദേശിക ആസൂത്രണ പ്രക്രിയയ്ക്ക് മുമ്പൊരിക്കലും നേടിയെടുക്കാന്‍ കഴിയാത്ത ചരിത്രപരമായ നേട്ടമായി ഇതിനെ കാണാം.

ഹരിത കേരളത്തിലേയ്ക്ക് എന്ന വിഷയമാണ് "2017 സാമ്പത്തിക അവലോകനത്തില്‍" പ്രത്യേക അദ്ധ്യായമായി അവതരിപ്പിക്കുന്നത്. കേരളത്തില്‍ വസിക്കുന്ന എല്ലാവര്‍ക്കും ജീവിക്കാന്‍ ശുദ്ധമായ അന്തരീക്ഷം ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രാധാന ലക്ഷ്യങ്ങളില്‍ ഒന്ന്. മാലിന്യമുക്ത കേരളത്തിനായി സുസ്ഥിര പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെടണം. ഈ അദ്ധ്യായത്തില്‍ സംസ്ഥാനത്ത് നിലവിലുളള പരിസരശുചിത്വ സംവിധാനങ്ങള്‍, ഇവ മെച്ചപ്പെടുത്തുവാന്‍ സ്വീകരിക്കുന്ന നടപടികള്‍, വിവിധ പരീക്ഷണ പദ്ധതികളിലൂടെ പഠിച്ച പാഠങ്ങള്‍, ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നിവ പരാമര്‍ശിക്കപ്പെടുന്നു. രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ വെളിയിട വിസര്‍ജ മുക്തത കൈവരിച്ച മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.

കുറഞ്ഞ മരണ നിരക്കും ജനന നിരക്കും മൂലം പ്രായം കൂടിയവരുടെ ജനസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ വാര്‍ദ്ധക്യം വിഷയമാക്കിയുളള ഒരു പ്രത്യേക വിഭാഗവും നൈപുണ്യവികസനം ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു വിഭാഗവും "2017 സാമ്പത്തിക അവലോകനത്തില്‍" അവതരിപ്പിച്ചിട്ടുളളത് ഇതിന്റെ പുതുമയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ നയം, വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍, കൂടാതെ ബൃഹത്തായ സ്ഥിതി വിവര കണക്കുകള്‍ എന്നിവ 2017 സാമ്പത്തിക അവലോകനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിവിധ മേഖലകളിലെ വികസന കാഴ്ചപ്പാട് വരും വര്‍ഷങ്ങളില്‍ രൂപപ്പെടുത്തുന്നതിന് മേല്‍പ്പറഞ്ഞ വിവരങ്ങള്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും.

മുൻവര്‍ഷങ്ങളിലേതു പോലെ "സാമ്പത്തിക അവലോകനം 2017" രണ്ടു വാല്യങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നു. ഒന്നാം വാല്യത്തില്‍ വിവിധ വകുപ്പുകള്‍ 2016 ല്‍ സ്വീകരിച്ച നയങ്ങളും നടപ്പാക്കിയ പദ്ധതികളും നേട്ടങ്ങളും ഉള്‍ക്കൊളളിച്ചിരിക്കുന്നു. രണ്ടാം വാല്യത്തില്‍ ബന്ധപ്പെട്ട വിവര സംഹിതകളും നല്‍കിയിട്ടുണ്ട്. സാമ്പത്തിക അവലോകനം ഇംഗ്ലീഷിലും മലയാളത്തിലുമാണ് പ്രസിദ്ധീകരിക്കുന്നത്. ഇതിന്റെ ഡിജിറ്റല്‍ പതിപ്പ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ www.spb.kerala.gov.in എന്ന വൈബ് സെറ്റില്‍ അപ് ലോഡ് ചെയ്യുന്നുണ്ട്.

തിരുവനന്തപുരം
ജനുവരി 16, 2018

അദ്ധ്യായം