ഡോ. സുനിത എ. എസ്
ചീഫ്, ഇവാലുവേഷൻ ഡിവിഷന്‍
ഡോ. സുനിത എ. എസ് സംസ്ഥാന ആസൂത്രണ ബോർഡ് വിലയിരുത്തല്‍ വിഭാഗം ചീഫ് ആയി 2022 മെയ് 18 -ല്‍ നിയമിതയായി. സംസ്ഥാന ആസൂത്രണ ബോർഡിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ എന്‍.ഐ.റ്റി, കോഴിക്കോട്, എസ്.സി.എം.എസ് കൊച്ചിൻ സ്കൂൾ ഓഫ് ബിസിനസ് എന്നിവയിലെ അധ്യാപികയായിരുന്നു. നവോദയ വിദ്യാലയത്തിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ Applied Economics വിഭാഗത്തില്‍ നിന്നും ബിരുദാനന്തരബിരുദവും എംഫിലും പിഎച്ച്ഡിയും കരസ്ഥമാക്കി. വികസന സാമ്പത്തികശാസ്ത്രം, ദാരിദ്ര്യം, അസമത്വം, വികേന്ദ്രീകരണം, തദ്ദേശസ്വയംഭരണം, ദളിത് ആദിവാസി സമൂഹങ്ങളുടെ സാമൂഹിക മുന്നേറ്റം, മറ്റ് പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ ഉന്നമനം, വനിതാ ശിശു വികസനം എന്നീ മേഖലകളില്‍ ഗവേഷണ തത്പരയാണ്.
ISID ഡൽഹി, TISS മുംബൈ, CDS തിരുവനന്തപുരം എന്നിവിടങ്ങളിലെ പരിശീലനത്തിലൂടെ ഡേറ്റ അനാലിസിസ് - ലും റിസർച്ച് മെത്തഡോളജിയിലും പ്രാഗൽഭ്യം തെളിയിച്ചു. 2022-23 ലെ ദേശീയ, കേരള ബഡ്ജറ്റ് ചർച്ചകളിലെ സജീവസാന്നിധ്യമായിരുന്നു. കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് അസോസിയേറ്റായി പ്രവര്‍ത്തിക്കുമ്പോള്‍ UNDP, ICSSR, മുന്‍ പ്ലാനിംഗ് കമ്മീഷന്‍, സംസ്ഥാന ആസൂത്രണ ബോർഡ്, MSSRF Alberta യൂണിവേഴ്സിറ്റി എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ വിഷയങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ പങ്കാളിയായി. ICSSR, കേരള വനിതാ കമ്മീഷന്‍ എന്നീ സ്ഥാപനങ്ങളിലെ Major Research Project-കളില്‍ പ്രിന്‍സിപ്പാള്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ആയിരുന്നു. ദേശീയ-അന്തർദേശീയ ആനുകാലികങ്ങളില്‍ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും, UNU-WIDER, HDCA ഡല്‍ഹി, IDS ജയ്പൂര്‍, MIDS ചെന്നൈ, CSSS കൊല്‍ക്കത്ത, CESS ഹൈദരാബാദ്, കില തുടങ്ങിയ സ്ഥാപനങ്ങളിലെ ദേശീയ-അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
© Copyright KSPB.All Rights Reserved
Designed by C-DIT