Er. ജോയ് എൻ. ആർ
ചീഫ്, വ്യവസായപശ്ചാത്തലവിഭാഗം
Er. ജോയ് എൻ. ആർ 23.08.2012 മുതൽ കേരള സംസ്ഥാന ആസൂത്രണ ബോർഡിലെ, വ്യവസായ, പശ്ചാത്തല വിഭാഗം മേധാവിയായി സേവനം അനുഷ്ഠിക്കുന്നു. സംസ്ഥാന ആസൂത്രണ ബോർഡിൽ ചേരുന്നതിന് മുമ്പ്, 29 വർഷത്തെ തന്റെ ഔദ്യോഗിക ജീവിതത്തിൽ, കേരള വാട്ടർ അതോറിറ്റിയിൽ എഇ, എഇഇ, എക്സിക്യൂട്ടീവ് എഞ്ചിനീയർ (എൻസി) എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള പ്രേമോ പൈപ്പ് ഫാക്ടറി ലിമിറ്റഡിൽ പ്രോജക്ട് മാനേജർ, കൊല്ലം ജില്ലാ നിർമിതി കേന്ദ്രത്തിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി, പ്രോജക്ട് മാനേജർ, കേരള ആരോഗ്യ ഗവേഷണ ക്ഷേമ സംഘത്തില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള സർവകലാശാലയിൽ നിന്ന് സ്ട്രക്ചറൽ എഞ്ചിനീയറിംഗ് & കൺസ്ട്രക്ഷൻ മാനേജ്മെന്റില്‍ എം.ടെക്കും, എം.ബി.എ യും നേടി. പ്രധാന ജലവിതരണ പദ്ധതികളുടെ (പ്രവർത്തനവും പരിപാലനവും ഉൾപ്പെടെ) ആസൂത്രണം, രൂപകൽപ്പന, നടപ്പാക്കൽ, ഭവന നിർമ്മാണ പദ്ധതികൾ, വ്യാവസായിക, വാണിജ്യ പദ്ധതികൾ, പ്രോജക്ട് മാനേജ്മെന്റ്, റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ്, എൻവയോൺമെന്റൽ എഞ്ചിനീയറിംഗ്, കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറുകൾ, പിപിപി പ്രോജക്ടുകൾ എന്നിവയിൽ വിദഗ്ധനാണ്. സിവിൽ എഞ്ചിനീയറിംഗ്, സ്ട്രക്ചറൽ എഞ്ചിനീയറിംഗ്, എൻവയോൺമെന്റൽ എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ മാനേജ്മെന്റ്, ബിസിനസ് ആൻഡ് മാർക്കറ്റിംഗ് മാനേജ്മെന്റ്, മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ്, പ്രോജക്ട് മാനേജ്മെന്റ് എന്നിവയാണ് അദ്ദേഹത്തിന് വൈദഗ്ധ്യമുള്ള വിഷയങ്ങൾ.
© Copyright KSPB.All Rights Reserved
Designed by C-DIT