• കോംപ്രിഹെൻസീവ് മിഷൻ ഫോർ എംപ്ലോയ്‌മെന്റ് ജനറേഷൻ (മെഗാ) - വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള വിവിധ സ്വയം തൊഴിൽ പദ്ധതികൾക്ക് സമഗ്രമായ ദിശയും മേൽനോട്ടവും നൽകുന്ന ഒരു സമഗ്ര സംവിധാനം.
  • സംസ്ഥാനത്തിനായുള്ള ശാസ്ത്രീയ ഖനന നയം - യന്ത്രവൽക്കരണവും ആട്ടോമേഷനും വഴി ഖനന മേഖലയുടെ വിഹിതം ജിഎസ്ഡിപിയുടെ 5% ആക്കുക, എല്ലാ മേഖലകളിലും ശാസ്ത്രീയ രീതികൾ സ്വീകരിക്കുക എന്നിവയാണ് നയം ലക്ഷ്യമിടുന്നത്.
  • ഊർജ്ജ വിദഗ്ദ്ധ സമിതി (2015) - പി‌പി‌പി അല്ലെങ്കിൽ സംയുക്ത സംരംഭ മോഡലുകളിൽ സൗരോർജ്ജ യൂണിറ്റുകൾ പ്രോത്സാഹിപ്പിക്കുകയും പഞ്ചായത്ത് പ്രദേശങ്ങളിൽ മിനി, മൈക്രോ ഹൈഡൽ പദ്ധതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
  • പശ്ചിമകല്ലട സോളാർ പവർ പ്രോജക്റ്റ് - പശ്ചിമ കല്ലട ഗ്രാമപഞ്ചായത്തിലെ തരിശും ഉപയോഗശൂന്യവുമായ 300 ഏക്കർ സ്ഥലത്ത് 50 മെഗാവാട്ട് ഗ്രിഡ് ബന്ധിത സോളാർ പവർ പദ്ധതി മാതൃകാപരവും നൂതനവുമായ ഈ പദ്ധതി സംസ്ഥാനത്തിലെ തന്നെ ആദ്യത്തേതാണ്.
  • ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള  റോഡ്, റോഡ് സുരക്ഷ സംബന്ധിച്ച സാങ്കേതിക സമിതി റിപ്പോർട്ട് – സാങ്കേതിക മാനദണ്ഡങ്ങളും സവിശേഷതകളും, ദേശീയപാത വകുപ്പ് രൂപീകരണം, തൊഴില്‍ സംസ്ക്കാരം, വിഭവ കമ്മി, ഹൈവേ വികസന  ഫണ്ട്, റോഡ് സുരക്ഷ എന്നിവയിൽ റിപ്പോർട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  • ARC നടത്തിയ ‘ഭരണനിര്‍വ്വണ പ്രശ്‌നങ്ങളിൽ സുസ്ഥിര വികസനം’ എന്ന പഠനത്തിന്റെ മൂന്നാം ഉപസമിതിയുടെ   കൺവീനറായി വ്യവസായ പശ്ചാത്തല വിഭാഗം ചീഫ് പ്രവർത്തിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ, ഭവനനിര്‍മ്മാണം ,ഊർജ്ജം, വ്യവസായം, ഖനനം, ടൂറിസം തുടങ്ങി എല്ലാ മേഖലകളും ഈ ഉപസമിതിയില്‍ ഉൾപ്പെടുന്നു.
  • ARC നടത്തുന്ന മറ്റൊരു പഠനമായ “അടിസ്ഥാന സൗകര്യങ്ങൾ - വികസനവും പരിപാലനവും” എന്ന  വിദഗ്ദ്ധ സമിതിയിലെ അംഗമായും ചീഫ് പ്രവർത്തിക്കുന്നു.
  • വ്യവസായ പശ്ചാത്തല വിഭാഗം ചീഫ്, തുറമുഖ വകുപ്പിന്റെ സാങ്കേതിക ഉപദേശക സമിതിയിലെ അംഗമാണ്.