പദ്ധതി ഏകോപന വിഭാഗവുമായി ബന്ധപ്പെട്ട പ്രധാന പ്രവർത്തനങ്ങൾ
- മറ്റു വിഭാഗങ്ങളുമായി കൂടിയാലോചിച്ചു കൊണ്ട്, ദേശീയ തലത്തിലുള്ള മുൻഗണനകൾക്കും പദ്ധതി ലക്ഷ്യങ്ങൾക്കും അനുസൃതമായി നമ്മുടെ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വികസനത്തിനായുള്ള നയങ്ങളുടെ രൂപീകരണം.
- വിവിധ വിഷയങ്ങളിലുള്ള കമ്മിറ്റികൾ രൂപീകരിക്കുന്നതിന് മറ്റ് വിഭാഗങ്ങൾക്കുള്ള പിന്തുണ.
- സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അതത് സമയങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് സെക്രെട്ടറിമാരുടെയും വകുപ്പ് തലവന്മാരുടെയും യോഗം സംഘടിപ്പിക്കുക.
- പഞ്ചവത്സര പദ്ധതികളുടെയും വാർഷിക പദ്ധതികളുടെയും രൂപീകരണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളുടെ ഏകോപനം.
- ആസൂത്രണ ബോർഡ് യോഗങ്ങൾ സംഘടിപ്പിക്കലും അതിനാവശ്യമായ പശ്ചാത്തല രേഖകൾ തയ്യാറാക്കലും.
- വിവിധ വിഭാഗങ്ങൾ തയ്യാറാക്കുന്ന വാർഷിക പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള ബജറ്റ് രേഖയുടെ ഏകോപനം.
- ബജറ്റ് പ്രക്രിയയുടെ ഭാഗമായി നിയമസഭയിൽ സമർപ്പിക്കുന്നതിനുള്ള സാമ്പത്തിക അവലോകന രേഖയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ജോലികളുടെ ഏകോപനം.
- ഭാരത സർക്കാർ, നീതി ആയോഗ്, ഫിനാൻസ് കമ്മീഷൻ, അന്തര്‍ സംസ്ഥാന കൗൺസിൽ തുടങ്ങിയവയ്ക്ക് സംസ്ഥാന പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വരൂപിച്ച് ലഭ്യമാക്കുക.
- തുടർച്ചയായുള്ള ഓൺലൈൻ പ്ലാൻ മോണിറ്ററിംഗ് സംവിധാനമായ പ്ലാൻസ്പേസിന്റെ നടപ്പാക്കലും സംസ്ഥാന പദ്ധതി ചെലവുകളുമായി ബന്ധപ്പെട്ട വിവര ശേഖരണവും .
- പദ്ധതി വിഹിതത്തിന്റെ, സംസ്ഥാനത്തൊട്ടാകെയുള്ള ജില്ല തിരിച്ചുള്ള വിതരണത്തിന്റെ രേഖീകരണം.
- രാജ്യത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ ആളുകളെ കൊണ്ട് വിവിധ വികസന വിഷയങ്ങളിൽ പ്രഭാഷണ പരമ്പരകള്‍ സംഘടിപ്പിക്കുക.
- സംസ്ഥാന ആസൂത്രണ ബോർഡിന്റെതായി ന്യൂസ് ലെറ്ററുകളുടെ പ്രസിദ്ധീകരണം.