കേരള സർക്കാരിന്റെയും കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെയും പ്രധാന സംരംഭങ്ങളിലൊന്നാണ് പരിപ്രേക്ഷ്യം 2030 തയ്യാറാക്കുക എന്നത്. 2015 ജൂലൈ 13 ന് മാസ്‌കോട്ട് ഹോട്ടലിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നാല് വാള്യങ്ങളിലുള്ള രേഖ നീതി ആയോഗ് അംഗം ഡോ. ബിബെക്ക് ഡെബ്രോയിക്ക് കൈമാറികൊണ്ട് പുറത്തിറക്കി., ബഹുമാനപ്പെട്ട വ്യവസായ മന്ത്രി, ധനകാര്യ മന്ത്രി, ആസൂത്രണ വകുപ്പ് മന്ത്രി, ബഹുമാനപ്പെട്ട സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ, ആസൂത്രണ ബോർഡ് അംഗങ്ങൾ, ചീഫ് സെക്രട്ടറി, എൻ.സി.എ.ഇ.ആർ സമിതി അംഗം, പ്ലാനിംഗ് ബോർഡ് മെമ്പർ സെക്രട്ടറി, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.