സംസ്ഥാനത്തെ വിവിധ  വകുപ്പുകൾ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും സഹായിക്കുന്ന വെബ് അധിഷ്ഠിത സംയോജിത വിവര സംവിധാനമാണ് പ്ലാൻസ്പേസ്. പദ്ധതി നിർവഹണത്തിന്റെ സാമ്പത്തിക - ഭൗതിക നേട്ടങ്ങൾ പ്ലാൻ‌സ്പേസ് വഴി ട്രാക്ക് ചെയ്യുകയും ഭരണത്തിന്റെ വിവിധ  തലങ്ങളിൽ  നിരീക്ഷിക്കുന്നതിനാവശ്യമായ റിപ്പോർട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.   കൂടാതെ ഓരോ വകുപ്പും നടപ്പിലാക്കുന്ന പദ്ധതികളുടെ അപ്‌ഡേറ്റ് ചെയ്ത വിവരങ്ങൾ ഇത് ജനങ്ങൾക്കുകൂടി ലഭ്യമാക്കുകയും അതുവഴി പദ്ധതി നടപ്പാക്കലിലും നിരീക്ഷണത്തിലും സുതാര്യതയും ജനാധിപത്യവൽക്കരണവും ഉറപ്പാക്കുകയും ചെയ്യുന്നു.

 www.planspace.kerala.gov.in