ഞങ്ങളെ കുറിച്ച്

ചെയർപേഴ്‌സൺ നേതൃത്വം നല്‍കുന്നതും വൈസ് ചെയർപേഴ്‌സൺ, അംഗങ്ങൾ (മന്ത്രിമാർ, മന്ത്രിമാരല്ലാത്തവർ), മെമ്പര്‍ സെക്രട്ടറി എന്നിവരടങ്ങുന്നതാണ് ബോർഡ്. ഗവൺമെന്റിന്റെ ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ബോർഡിലേക്ക് സ്ഥിര ക്ഷണിതാക്കളാണ്. ബോർഡ് ചെയർപേഴ്‌സൺ സംസ്ഥാന മുഖ്യമന്ത്രിയാണ്. ബോർഡിന്റെ കാലാവധി ഭരണകക്ഷിയുടെ കാലാവധിയുമായി സഹകരിച്ച്  (കോ-ടെർമിനസ്) പ്രവർത്തിക്കുന്നു.

പഞ്ചവത്സര, വാർഷിക പദ്ധതികൾ ആവിഷ്കരിക്കുക, വാർഷിക സാമ്പത്തിക അവലോകനം തയ്യാറാക്കുക, പദ്ധതി നടപ്പാക്കൽ നിരീക്ഷിക്കുക, പദ്ധതികളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായി ഏകോപിപ്പിക്കുക, വികേന്ദ്രീകരണ സെല്ലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, കമ്മീഷൻ പഠനങ്ങൾ, ബാഹ്യമായി എയ്ഡഡ് പ്രോഗ്രാമുകൾ, കേന്ദ്രം സ്പോൺസർ ചെയ്ത സ്കീമുകൾ, ചെയർപേഴ്സണിനായി നയ സംക്ഷിപ്ത രൂപങ്ങൾ തയ്യാറാക്കുക എന്നിവയുമായി ബന്ധപ്പെട്ട ഇൻപുട്ടുകളും ശുപാർശകളും നൽകുക എന്നിവയാണ് സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രധാന പ്രവർത്തനം.

ബോർഡ് ഒറ്റനോട്ടത്തിൽ

സെപ്റ്റംബർ 1967ൽ മുഖ്യമന്ത്രി ചെയർമാനും ഒരു അനൗദ്യോഗിക പാർട്ട് ടൈം വൈസ് ചെയർമാനുമായി ബോർഡ് രൂപീകരിച്ചു. ധനകാര്യ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെ കൂടാതെ മൂന്ന് മുഴുവൻ സമയ അംഗങ്ങളും ഉണ്ടായിരുന്നു. ബ്യൂറോ ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടറായിരുന്നു ആദ്യ മെമ്പർ സെക്രട്ടറി. സംസ്ഥാനത്തിന്റെ വിഭവങ്ങളെ ശാസ്ത്രീയമായി വിലയിരുത്തിയും വളർച്ചാ മുൻഗണനകളുടെയും അടിസ്ഥാനത്തിൽ വികസന പദ്ധതികൾ ആവിഷ്കരിക്കാൻ സംസ്ഥാന സർക്കാരിനെ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് ബോർഡ് രൂപീകരിച്ചത്. എല്ലാ വർഷവും സംസ്ഥാനത്തിന്റെ ഒരു സമഗ്ര സാമ്പത്തിക അവലോകനം പുറത്തിറക്കാനുള്ള ചുമതലയും ബോർഡിനെ ഏൽപ്പിച്ചു. ബോർഡ് 1967ന് ശേഷം 15 തവണ പുന:സംഘടിപ്പിചിട്ടുണ്ട്.

നിലവിലെ സർക്കാർ അധികാരമേറ്റ ശേഷം 2016-ൽ നിലവിലെ ബോർഡ് പുന:സംഘടിപ്പിച്ചു.  ബോർഡിന്റെ ഘടന താഴെ കൊടുത്തിരിക്കുന്നു.

 

അധ്യക്ഷൻ      :   ശ്രീ. പിണറായി വിജയൻ, മുഖ്യമന്ത്രി, കേരള സർക്കാർ
ഉപാധ്യക്ഷൻ   :  പ്രൊഫസർ വി കെ രാമചന്ദ്രൻ  
 

അംഗങ്ങൾ

1. ശ്രീ കെ.രാജൻ, റവന്യൂ ഭവന വകുപ്പ് മന്ത്രി.
2. ശ്രീ കെ.എൻ. ബാലഗോപാൽ , ധനകാര്യ വകുപ്പ് മന്ത്രി.
3. ശ്രീ അഹമ്മദ് ദേവർകോവിൽ, തുറമുഖ, മ്യൂസിയം, പുരാവസ്തു , ആർക്കൈവ്സ് വകുപ്പ് മന്ത്രി.
4. ശ്രീ റോഷി അഗസ്റ്റിൻ, ജല വിഭവ വകുപ്പ് മന്ത്രി
5.ശ്രീ. കൃഷ്ണൻകുട്ടി , വൈദ്യുതി വകുപ്പ് മന്ത്രി
6. ശ്രീ ആൻറണി രാജു , ഗതാഗത  വകുപ്പ് മന്ത്രി
7. പ്രൊഫസർ  ആർ. രാമകുമാർ,
8 ഡോ.പി.കെ. ജമീല,  
9 പ്രൊഫസർ  മിനി സുകുമാർ
10 പ്രൊഫസർ  ജിജു.പി.അലക്സ്,
11 ശ്രീ. വി.നമശിവായം
12 ഡോ. കെ. രവിരാമൻ
13 ശ്രീ. സന്തോഷ് ജോർജ്ജ് കുളങ്ങര

മെമ്പർ സെക്രട്ടറി
14. ശ്രീമതി. ശാരദ മുരളീധരൻ ഐ.എ.എസ് .

സ്ഥിരം ക്ഷണിതാക്കൾ
15. ചീഫ് സെക്രട്ടറി, കേരള സർക്കാർ.
16. അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് ,കേരള സർക്കാർ.

അംഗങ്ങൾ
മന്ത്രിയല്ലാത്ത  അംഗങ്ങൾ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരാണ് ഇവരെ സർക്കാർ നാമനിർദ്ദേശം ചെയ്യുന്നു. ഈ അംഗങ്ങൾ അതത് മേഖലകളിലെ വിദഗ്ധരായി പ്രവർത്തിക്കുകയും പദ്ധതി രൂപീകരണം, നടപ്പാക്കൽ, നയപരമായ കാര്യങ്ങൾ എന്നിവ സംബന്ധിച്ച വിദഗ്ധ ഉപദേശം സർക്കാരിന് നൽകുന്നു.  

മെമ്പർ സെക്രട്ടറി
ബോർഡ് യോഗങ്ങൾ വിളിച്ചുകൂട്ടുന്നതിനും ബന്ധപ്പെട്ട വകുപ്പുകളിലൂടെയും ഏജൻസികളിലൂടെയും ബോർഡ് തീരുമാനങ്ങൾ നടപ്പിലാക്കാൻ ഉത്തരവാദിത്തമുള്ള ഔദ്യോഗിക ബോർഡ് അംഗം ആണ് മെമ്പർ സെക്രട്ടറി.  സാങ്കേതിക വിഭാഗം മേധാവികൾ - അവരുടെ മേഖലകളുമായി ബന്ധപ്പെട്ട   വികസന വിഷയങ്ങളിൽ  വിദഗ്ധരായ ഇവർ -  സാങ്കേതിക വിഷയങ്ങളിൽ മെമ്പർ സെക്രട്ടറിക്ക് പിന്തുണ നൽകുന്നു.  അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഭരണപരമായ കാര്യങ്ങളിൽ മെമ്പർ സെക്രട്ടറിയെ സഹായിക്കുന്നു.

കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രവർത്തനങ്ങൾ

 1. പഞ്ചവത്സര- വാർഷിക പദ്ധതികൾ ആവിഷ്കരിക്കുക
 2. വാർഷിക സാമ്പത്തിക അവലോകനം എഴുതുന്നു
 3. പ്രത്യേക മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ് സോഫ്റ്റ് വെയറായ “പ്ലാൻസ്പേസ്” വഴി പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കുക.
 4. പദ്ധതികളുമായി ബന്ധപ്പെട്ട വകുപ്പുകൾ നമ്മിൽ ഏകോപനം
 5. വികേന്ദ്രീകരണ സെല്ലിനു പ്രവർത്തിക്കാൻ പരിസരം നൽക്കലും അതിന്റെ ഏകോപനവും.
 6. പഠനങ്ങൾ നടത്തുകയും ഒരു ബുദ്ധികേന്ദ്രമായി പ്രവർത്തിക്കലും.
 7. ബാഹ്യമായ ധനസഹായം ലഭിക്കുന്ന പദ്ധതികൾ, കേന്ദ്രാവിഷ്കൃത പദ്ധതികൾ, നബാർഡ്, സിഎസ്ആർ ഫണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ശുപാർശകളും ഏകോപിപ്പിക്കൽ.
 8. അധ്യക്ഷനു നയപരമായ വിവരങ്ങൾ തയ്യാറാക്കൽ
 9. നിർദ്ദേശങ്ങൾക്കും ഉപദേശത്തിനും വേണ്ടി ഡിപ്പാർട്ടുമെന്റുകളിൽ നിന്നുള്ള അഭ്യർത്ഥനകളോട് പ്രതികരിക്കുന്നു.

ആസൂത്രണ ബോർഡിന്റെ ഘടന

കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഘടകങ്ങളാണ് (എ) അഡ്മിനിസ്ട്രേറ്റീവ്  വിങ്ങ്, (ബി) സാങ്കേതിക വിഭാഗം, (സി) ജില്ല ആസൂത്രണ ഓഫീസുകൾ എന്നിവ. സംസ്ഥാന ആസൂത്രണ ബോർഡ് സാങ്കേതിക വിഭാഗങ്ങളിലൂടെയാണ് മുഖ്യ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. വികസന വിഷയങ്ങളിൽ വിദഗ്ധനായ ഒരു ചീഫ് ആണ് സാങ്കേതിക വിഭാഗങ്ങൾക്ക് നേതൃത്വം നൽകുന്നത്.  ഓരോ വിഭാഗങ്ങളിലും ചീഫിനെ സഹായിക്കുന്നതിനായി ജോയിന്റ് ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ, റിസർച്ച് ഓഫീസർമാർ, റിസർച്ച് അസിസ്റ്റന്റുമാർ എന്നിവർ ഉണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഭരണപരമായ കാര്യങ്ങളിൽ മെമ്പർ സെക്രട്ടറിയെ സഹായിക്കുന്നു.

സാങ്കേതിക വിഭാഗങ്ങൾ

ബോർഡിന്റെ എല്ലാ സാങ്കേതിക പ്രവർത്തനങ്ങളും നിർവഹിക്കാൻ ആസൂത്രണ ബോർഡിൽ ഏഴ് സാങ്കേതിക വിഭാഗങ്ങൾ ഉണ്ട്.

 1. കൃഷി വിഭാഗം
 2. വ്യവസായ - അടിസ്ഥാന സൗകര്യ വിഭാഗം
 3. സാമൂഹിക സേവന വിഭാഗം
 4. വികേന്ദ്രീകൃത ആസൂത്രണ വിഭാഗം
 5. പരിപ്രേക്ഷ്യ ആസൂത്രണ വിഭാഗം
 6. പദ്ധതി ഏകോപന വിഭാഗം
 7. വിശകലന വിഭാഗം

അഡ്മിനിസ്ട്രേറ്റീവ് വിഭാഗം

എസ്റ്റാബ്ലിഷ്മെന്റ്, അക്കൗണ്ട്സ്, ഫെയർ കോപ്പി, കമ്പ്യൂട്ടർ, പ്രസിദ്ധീകരണം, പ്ലാൻ പബ്ലിസിറ്റി വിഭാഗങ്ങൾ എന്നിവ ചേർന്നതാണ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് വിഭാഗം. ഒരു  അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഫിനാൻസ് ഓഫീസർ എന്നിവർക്കാണ് യഥാക്രമത്തില്‍ എസ്റ്റാബ്ലിഷ്മെന്റ്, അക്കൗണ്ട്സ് സെക്ഷനുകളുടെ  ചുമതല. സീനിയർ സൂപ്രണ്ടുമാർ ഫെയർ കോപ്പി, കമ്പ്യൂട്ടർ സെക്ഷനുകളുടെ ചുമതല വഹിക്കുന്നു. പബ്ലിക്കേഷൻ ഓഫീസർ, പ്ലാൻ പബ്ലിസിറ്റി ഓഫീസർ എന്നിവർ പബ്ലിക്കേഷൻ, പ്ലാൻ പബ്ലിസിറ്റി എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നു.

ജില്ലാ ആസൂത്രണ ഓഫീസുകൾ

വികേന്ദ്രീകൃത പങ്കാളിത്ത ആസൂത്രണ പ്രവർത്തനങ്ങളെ സഹായിക്കാൻ 1970-കളുടെ    അവസാനത്തിൽ ജില്ലാ ആസൂത്രണ യൂണിറ്റുകൾ സ്ഥാപിക്കപ്പെട്ടു. ആസൂത്രണ ബോർഡിന്റെ നേതൃത്വത്തില്‍ ജില്ലാ ആസൂത്രണ ഓഫീസുകൾ പ്രവർത്തിക്കുന്നു, ഇവ ജില്ലാ കളക്ടറുടെ നിയന്ത്രണത്തിലാണ്.  സംസ്ഥാന ആസൂത്രണ ബോർഡ് ഓഫീസർമാരെയാണ്  ജില്ലാ ആസൂത്രണ ഓഫീസർമാരായി നിയമിക്കുന്നു. ജില്ലാ വികസന സമിതി   സെക്രട്ടറി, ജില്ലാ കളക്ടറുടെ പേഴ്സണൽ അസിസ്റ്റന്റ എന്ന പദവികളും ജില്ലാ ആസൂത്രണ ഓഫീസർ വഹിക്കുന്നു. പദ്ധതികൾ  ആവിഷ്കരിക്കുന്നതിലും നടപ്പാക്കുന്നത്തിലും നിരീക്ഷിക്കുന്നതിലും ജില്ലാ ആസൂത്രണ ഓഫീസുകൾ പ്രധാന പങ്ക് വഹിക്കുന്നു.

കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് ലൈബ്രറി

സംസ്ഥാന ആസൂത്രണ ബോർഡ് ലൈബ്രറി പ്രധാനപ്പെട്ട ഒരു സർക്കാർ ലൈബ്രറിയാണ്. ഇത്  ഒരു “പ്രത്യേക ലൈബ്രറി” എന്ന നിലയിൽ വർഗ്ഗീകരിച്ചിരിക്കുന്നു. സാമ്പത്തിക വികസനം, ആസൂത്രണം, ധനകാര്യം, മാനേജ്മെന്റ്,  ലിംഗ പഠനങ്ങള്‍, വ്യവസായം, ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ, സാമ്പത്തിക വികസന രംഗത്തെ ദേശീയവും അന്തർദേശീയവുമായ  റിപ്പോർട്ടുകൾ എന്നിങ്ങനെ നിരവധി പുസ്തകങ്ങളൂം രേഖകളും ഇവിടെയുണ്ട്. പ്ലാൻ വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ടുകൾ, വിശകലനങ്ങള്‍, വിദഗ്ധ സമിതി റിപ്പോർട്ടുകൾ തുടങ്ങിയ ബോർഡ് പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളും ഈ ശേഖരത്തിന്റെ ഭാഗമാണ്. മൊത്തം 20,000-ത്തിലധികം പുസ്തകങ്ങളാണ്  ഈ സമാഹാരത്തിന്റെ  ആകെ ശേഖരം.

വാർഷിക പദ്ധതി രൂപീകരണം

വാർഷിക പദ്ധതികൾ രൂപീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം ആസൂത്രണ ബോർഡാണ്.
എല്ലാ വർഷവും സർക്കാരിന്റെ ധനകാര്യ വകുപ്പ് സംസ്ഥാന ആസൂത്രണ ബോർഡിന് ഒരു സാമ്പത്തിക കവർ നൽകുന്നു. അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സംസ്ഥാന ആസൂത്രണ ബോർഡ് എല്ലാ വകുപ്പുകൾക്കും കത്തെഴുതുന്നു. വകുപ്പുകൾ തയ്യാറാക്കിയ കരട് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ബോർഡ് അംഗങ്ങളും ഡിവിഷൻ ചീഫുമാരും, സെക്രട്ടറി, വകുപ്പ് മേധാവികൾ, മറ്റു മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു. ഈ ചർച്ചകളുടെ അനന്തരഫലം  പിന്നീട് മന്ത്രിമാർ, വൈസ് ചെയർപേഴ്സൺ എന്നിവർ ചർച്ച ചെയ്യുന്നു.
ഈ ചർച്ചകൾക്ക് ശേഷം ഓരോ പദ്ധതിയുടേയും പദ്ധതി നിർദ്ദേശങ്ങൾക്കും ബജറ്റിനും ഒരു അന്തിമരൂപം നൽക്കുന്നു. ഒരു വർഷത്തെ പദ്ധതിക്ക് സംപൂർണ്ണ ബോർഡിന്റെ അംഗീകാരം ആവശ്യമാണ്. മുഴുവൻ ബോർഡിന്റെ അനുമതിക്ക് ശേഷം, അന്തിമ അംഗീകാരത്തിനായി മന്ത്രിസഭയ്ക്ക് മുന്നിൽ ഈ പദ്ധതി അവതരിപ്പിക്കും.

സാമ്പത്തിക അവലോകനം തയ്യാറാക്കൽ

ബജറ്റ് രേഖയോടൊപ്പം അവതരിപ്പിക്കാനുള്ള വാർഷിക സാമ്പത്തിക അവലോകനത്തിന്റെ രൂപീകരണ ചുമതല ബോർഡിനാണ്. സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിക്കുന്നതിന് മുമ്പ് 1959-ലാണ് ആദ്യ സാമ്പത്തിക അവലോകനം പ്രസിദ്ധീകരിച്ചത്. ബ്യൂറോ ഓഫ് ഇക്കണോമിക് സ്റ്റഡീസാണ് ആദ്യ റിപ്പോർട്ട് തയ്യാറാക്കിയത്. ബോർഡ് രൂപീകൃതമായശേഷം സാമ്പത്തിക അവലോകനം പതിവായി ആസൂത്രണ ബോർഡ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു.

എല്ലാ വർഷവും ബജറ്റ് അവതരണത്തിന് ഒരു ദിവസം മുമ്പേ സാമ്പത്തിക അവലോകനം നിയമസഭയിൽ സമർപ്പിക്കുന്നു. സാമ്പത്തിക അവലോകനത്തിന്റെ തയ്യാറെടുപ്പ് പ്രക്രിയ എല്ലാ വർഷവും ഒക്ടോബറിലാണ് ആരംഭിക്കുന്നത്. ഓരോരോ മേഖലയുമായി ബന്ധപ്പെട്ട വിവിധ മാനദണ്ഡങ്ങളെ കുറിച്ചുള്ള വിവരങ്ങൾ  എല്ലാ വകുപ്പുകളും  നല്‍കുന്നു. ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപ്പാദനം, മൊത്തം സംസ്ഥാന മൂല്യവർധനവ് എന്നിവ സംബന്ധിച്ച കണക്കുകൾ നൽകുന്നു. ആസൂത്രണ  ബോർഡ്  എല്ലാ കണക്കുകളും സമാഹരിക്കുകയും വിശകലനം ചെയ്യുകയും അവലോകനം തയ്യാറാക്കുകയും ചെയ്യുന്നു.

സാമ്പത്തിക അവലോകനം ഒരു മൂല്യവത്തായ റഫറൻസ് രേഖയായി കണക്കാക്കപ്പെടുന്നു, കാരണം ഇത് സംസ്ഥാന സാമ്പത്തിക മേഖല, മാക്രോ-സാമ്പത്തിക പ്രകടനം, ഒരു പ്രത്യേക വർഷം വിവിധ വകുപ്പുകൾ തുടങ്ങിയ വികസന സംരംഭങ്ങൾ,  പദ്ധതി നടപ്പാക്കുന്നതിൽ പുരോഗതി എന്നിവയുടെ മൊത്തത്തിലുള്ള ഒരു വീക്ഷണം നൽക്കുന്നു. 1959 മുതലുള്ള സാമ്പത്തിക അവലോകനത്തിന്റെ ഡിജിറ്റൈസ് ചെയ്ത  പതിപ്പ്  ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.