പൊതുവായ അവലോകനം

പ്രധാന ചുമതലകൾ
സംസ്ഥാന ആസൂത്രണ ബോർഡുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രധാന പ്രവർത്തനങ്ങളായ വാർഷിക പദ്ധതി രൂപീകരണം, പഞ്ചവത്സര പദ്ധതി രൂപീകരണം എന്നിവയുടെ ഏകോപനം, സാമ്പത്തിക അവലോകന രേഖയുടെ ഏകീകരണവും ഏകോപനവും, നീതി ആയോഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ആസൂത്രണ ബോർഡ് യോഗങ്ങൾ സംഘടിപ്പിക്കുക, ബഹു. വൈസ് ചെയർ പേഴ്സൺ /മെമ്പർ സെക്രട്ടറി എന്നിവർ നിർദ്ദേശിക്കുന്ന മറ്റു പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവയാണ് ഈ വിഭാഗത്തിന്റെ പ്രധാന ചുമതലകൾ. ലെക്ചർ സീരീസുകൾ സംഘടിപ്പിക്കുകയും പ്ലാനിംഗ് മാറ്റേഴ്സുമായി ബന്ധപ്പെട്ട ന്യൂസ്ലേറ്റർ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതും ഈ വിഭാഗത്തിലാണ്. ഓൺലൈൻ പ്ലാൻ മോണിറ്ററിംഗ്  സംവിധാനമായ പ്ലാൻസ്പേസ്  പ്രവർത്തനങ്ങളും ഈ വിഭാഗത്തിലാണ്.

ഈ വിഭാഗത്തിന്റെ പ്രധാന സംരംഭങ്ങൾ

  • പ്ലാനിംഗ് മാറ്റേഴ്സുമായി ബന്ധപ്പെട്ട ന്യൂസ്ലേറ്റർ പ്രസിദ്ധീകരണം.
  • പഠന റിപ്പോർട്ടുകളുടെ പ്രസിദ്ധീകരണം.
  • പ്ലാൻ ഫണ്ടിന്റെ ജില്ല തിരിച്ചുള്ള വിവരങ്ങളുടെ റിപ്പോർട്ട്
  • ജില്ലാ വികസന  റിപ്പോർട്ട് - തദ്ദേശ്ശ സ്വയം ഭരണ സ്ഥാപന പ്രകാരം
  • തദ്ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളുടെ  ഭൗതികവും സാമ്പത്തികവുമായ നേട്ടങ്ങളുടെ റിപ്പോർട്ട്