പൊതു അവലോകനം

സംസ്ഥാനത്തിന്റെ സാമൂഹ്യ സേവനങ്ങള്‍ സാമൂഹ്യ സുരക്ഷിതത്വം, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട നയങ്ങളും പദ്ധതികളും സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ മുഖ്യ ഭാഗവും ഈ വിഭാഗത്തിന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു. സാമൂഹ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് നൂറിലധികം വകുപ്പുകള്‍/ നിര്‍വ്വഹണ ഏജന്‍സികള്‍ ഈ വിഭാഗത്തിന്റെ കീഴില്‍ വരുന്നു. ചുവടെ സൂചിപ്പിട്ടുള്ള 11 മുഖ്യ മേഖലകളിലെ  പദ്ധതികളും നയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഈ വിഭാഗത്തിലെ 9 സാങ്കേതിക വിഭാഗം ഉദ്ദ്യോഗസ്ഥര്‍ മുഖേന ചീഫിന്റെ മേല്‍ നോട്ടത്തില്‍ കൈകാര്യം ചെയ്തു വരുന്നു.

ഡിവിഷന്‍ കൈകാര്യം ചെയ്യുന്ന പ്രധാന മേഖലകള്‍

 • വിദ്യാഭ്യാസം
 • വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും
 • സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവും
 • തൊഴിലും തൊഴിലാളിക്ഷേമവും  
 • ശുദ്ധജല വിതരണവും മാലിന്യ നിര്‍മ്മാര്‍ജനവും
 • പോഷകാഹാരം
 • സ്പോട്സും യുവജനക്ഷേമവും,.
 • കലയും സംസ്ക്കാരവും
 • വാര്‍ത്താ വിതരണവും വിനിമയവും
 • ലിംഗ പദവി വികസനം
 • ഭവന നിര്‍മ്മാണം,

പ്രധാന ചുമതലകള്‍

 • പഞ്ചവത്സര പദ്ധതികളുടെയും വാര്‍ഷിക പദ്ധതികളുടെയും രൂപീകരണം
 • ബഡ്ജറ്റും സാമ്പത്തിക അവലോകനവും തയ്യാറാക്കല്‍
 • പദ്ധതി/സ്കീമുകള്‍/പരിപാടികള്‍ എന്നിവയുടെ അര്‍ദ്ധ വാര്‍ഷിക വിലയിരുത്തല്‍
 • പദ്ധതി/സ്കീമുകള്‍/പരിപാടികള്‍ എന്നിവയുടെ പ്രവര്‍ത്തന പുരോഗതി അവലോകനവും വിലയിരുത്തലും
 • മേല്‍ മേഖലകളിലെ പദ്ധതി നിര്‍വ്വഹണ അവലോകനം

വിഭാഗത്തിന്റെ പ്രധാന ഉദ്യമങ്ങള്‍

 • കേരളത്തിലെ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ക്രോഡീകരണം
 • ആന്റി റാബിസ് കാംപെയ്ന്‍
 • ഉന്നത വിദ്യാഭ്യാസത്തിന്റെ വിദഗ്ദ്ധ സമിതി
 • സ്ക്കൂള്‍ വിദ്യാഭ്യാസത്തിന്റെ വിദഗ്ദ്ധ സമിതി
 • ഹെല്‍ത്ത് വിദഗ്ദ്ധ സമിതി
 • നോര്‍ക്ക റൂട്ട്സ് സംഘടന പുനസംഘാടനത്തെ സംബന്ധിച്ച പഠനം
 • കേരള സര്‍ക്കാരിന്റെ കീഴിലുള്ള സ്വാശ്രയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച പഠനം