ലൈബ്രറി

സാമ്പത്തിക ആസൂത്രണം, കേരള സമ്പത് വ്യവസ്ഥ, പൊതുനയം, വികസന  പഠനങ്ങള്‍, സമ്പത്ത് വ്യവസ്ഥയുടെ മേഖലകള‌ായ  തൊഴിൽ  വ്യവസായം, കൃഷി, ബാങ്കിംഗ്, സാമൂഹിക മേഖലകൾ എന്നീ വിഷയങ്ങളുടെ ഗവേഷണ റഫറന്‍സ് വേണ്ടി സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ്‌ ലൈബ്രറി പ്രവര്‍ത്തിക്കുന്നു . . അപ്പ്രോച് പേപ്പര്‍, വര്‍ക്കിംഗ്‌ പേപ്പര്‍, പഞ്ചവത്സര പദ്ധതികള്‍, വാര്‍ഷിക പദ്ധതികള്‍, എന്നിവയുടെ സമാഹാരംകൊണ്ട് സംസ്ഥാനത്തെ ആസൂത്രണ പ്രകൃയയേക്കുറിച്ച്, സ്റ്റേറ്റ് പ്ലാനിംഗ് ലൈബ്രറി ഒരു ഉള്‍കാഴ്ച നല്‍കുന്നു. സ്റ്റേറ്റ് പ്ലാനിംഗ് ലൈബ്രറിയില്‍ മാത്രം ലഭിക്കുന്ന ആദ്യത്തെയും രണ്ടാമത്തെയും പഞ്ചവത്സര പദ്ധതികളുടെ രേഖകള്‍ ഈ ശേഖരത്തില്‍ ഉൾപ്പെടുന്നു
       പദ്ധതി നയ രേഖകള്‍, സര്‍ക്കാര്‍ പ്രസിദ്ധികരണങ്ങള്‍, പഠന റിപ്പോര്‍ട്ടുകള്‍, വര്‍ക്കിംഗ്‌ പേപ്പറുകള്‍, നിലവിൽ പ്രസിദ്ധീകരണത്തിലില്ലാത്തതും അപൂര്‍വ്വങ്ങളുമായ പുസ്‌തകങ്ങൾ ലൈബ്രറിയില്‍ ലഭ്യമാണ്. കേരളത്തിലെ സമ്പത്ത് വ്യവസ്ഥയുടെ സമഗ്രമായ ഡാറ്റാബേസ് നിര്‍മ്മിക്കുകയാണ് പ്രധാന ലക്‌ഷ്യം. സംസ്ഥാനത്തെ ആസൂത്രണ വികസനനയങ്ങളുടെ മൊത്തത്തിലുള്ള കാഴ്ചപ്പാട് നേടുന്നതിന് ലൈബ്രറിയുടെ വിഭവങ്ങള്‍ ഉപയോഗപ്രദമാണ്. മൂല്യനിര്‍ണയ പഠനത്തിനുള്ള പിന്തുണയും ലൈബ്രറി നല്‍കുന്നു

പ്രവര്‍ത്തനങ്ങൾ

  1. ആസൂത്രണം, വികസനം തുടങ്ങിയ വിഷയങ്ങളിലുള്ള പ്രസിദ്ധീകരണങ്ങള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു .
  2. ശേഖരത്തിലുള്ള പുസ്തകങ്ങള്‍ ലൈബ്രറി അംഗങ്ങള്‍ക്ക് നല്‍കുന്നു .
  3. ലൈബ്രറിയില്‍ പുസ്തകങ്ങളുടെ ഗ്രന്ഥസൂചി തയ്യാറാക്കുകയും ആവശ്യക്കാര്‍ക്ക് എത്തിക്കുകയും ചെയ്യുന്നു .
  4. എല്ലാ മാസവും ലേഖനങ്ങളുടെ സൂചിക തയ്യാറാക്കുന്നു .
  5. മറ്റു ഗവണ്‍മെന്റ് ലൈബ്രറികളിൽ നിന്ന് ഇന്റര്‍   ലൈബ്രറി ലോണ്‍, റിസോഴ്സ് ഷെയറിംഗ് തുടങ്ങിയ സേവനങ്ങള്‍ ലൈബ്രറി അംഗങ്ങള്‍ക്കു വേണ്ടി ഏകോപിപ്പിച്ച് നല്‍കുന്നു .
  6. ഫലപ്രദമായ റഫറന്‍സ് സേവനം നല്‍കുന്നു.ലൈബ്രറിയുടെ ഭരണചുമതല നിര്‍വ്വഹിക്കുന്നത് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ . ബി . ഇക്ബാല്‍ (ചെയര്‍ പേഴ്സണ്‍, ലൈബ്രറി കമ്മിറ്റി).

ലൈബ്രറിയുടെ പ്രവര്‍ത്തന സമയം
എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ലൈബ്രറി 10 am മുതല്‍ 5 pm വരെ ആയിരിക്കും.
അംഗത്വം
ലൈബ്രറിയില്‍ താഴെപ്പറയുന്ന വിഭാഗത്തിലുള്ളവര്‍ക്ക് അംഗത്വം നല്‍കുന്നതിന് അര്‍ഹത ഉണ്ടായിരിക്കും.

  1. സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡിലെ എല്ലാ ഉദ്യോഗസ്ഥരും ലൈബ്രറിയിൽ അംഗത്വം ഉള്ളവരായിരിക്കും.
  2. റിസേര്‍ച്ച് സ്കോളേഴ്സിനും ഫാക്കല്‍റ്റി മെമ്പേഴ്സിനും ലൈബ്രറിയിൽ അംഗത്വം നല്‍കും.

    പി.എച്ച്.ഡി യ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും റഫറന്‍സ് ചെയ്യുന്നതിനു വേണ്ടി അവരുടെ ബന്ധപ്പെട്ട സ്ഥാപനത്തിലെ മേലധികാരിയുടെ കത്തോടെ വന്നാല്‍ താല്‍ക്കാലിക അംഗത്വം നല്‍കുന്നതാണ്.
     
  3. വിദ്യാര്‍ത്ഥികൾ.
    യു.ജി, പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് പ്രിന്‍സിപ്പലിന്റെ കത്തോടെ വന്നാല്‍  താല്‍ക്കാലിക റെഫറന്‍സിനായി ലൈബ്രറി ഉപയോഗിക്കാവുന്നതാണ്.
     
  4. പൊതുജനം.
    ചില നിബന്ധനകള്‍ക്ക് വിധേയമായി യഥാര്‍ത്ഥ ഉപയോക്താക്കള്‍ക്ക്  പ്ലാനിംഗ് ബോര്‍ഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ അനുമതിയോടു കൂടി റഫറന്‍സിനു അനുവദിക്കുന്നതാണ്.

ലൈബ്രറി ശേഖരവും സേവനങ്ങളും
 

ലൈബ്രറി ശേഖരങ്ങള്‍
ധാരാളം പുസ്തകങ്ങളുടേയും ജേണലുകളുടേയും റിപ്പോര്‍ട്ടുകളുടേയും ഇ റിസോഴ്സുകളുടേയും ഒരു വലിയ സമാഹാരം ലൈബ്രറി ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്നു.


പുസ്തകങ്ങള്‍

20,800

ഗവണ്‍മെന്റ് പ്രസിദ്ധീകരണങ്ങള്‍

5,000

ബൗണ്ടഡ് വോള്യങ്ങള്‍

500

ജേണലുകള്‍

45

ഓണ്‍ലൈൻ ഡാറ്റാ ബേസ്

3