പൊതുവായ അവലോകനം

    കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ കേരളത്തിന്റെ വികേന്ദ്രീകൃതാസൂത്രണം പൊതു ഭരണത്തിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടം എന്ന നിലയില്‍ ആഗോളതലത്തില്‍തന്നെ അംഗീകരിക്കപ്പെട്ടതാണ്. 1996 ആഗസ്റ്റ് 16 ന് ജനകീയാസൂത്രണം ആരംഭിച്ചതോടെ വികേന്ദ്രീകൃതാസൂത്രണത്തില്‍ ഒരു വിപ്ലവകരമായ ചുവടുവയ്പാണ് സംസ്ഥാനം നടത്തിയത്.  കേരളാ പഞ്ചായത്തീരാജ് ആക്ടും (1994) കേരള മുനിസിപ്പാലിറ്റി ആക്ടും (1994) പാസാക്കിയതിനെത്തുടര്‍ന്ന് ഒമ്പതാം പഞ്ചാവത്സര പദ്ധതിക്കാലത്താണ് ജനകീയാസൂത്രണ പ്രക്രിയ സംസ്ഥാനത്ത് ആരംഭിച്ചത്. ഇത് പത്താം പഞ്ചാവത്സര പദ്ധതിക്കാലയളവില്‍ കേരള വികസന പദ്ധതി എന്ന പേരില്‍ പുനസംഘടിപ്പിക്കുകയുണ്ടായി.   പതിനൊന്നാം പഞ്ചാവത്സര പദ്ധതിക്കാലത്ത് വികേന്ദ്രീകൃതാസൂത്രണം സ്ഥാപനവല്‍ക്കരിക്കപ്പെടുന്നതിന് ഊന്നല്‍ നല്‍കി ‘പീപ്പിള്‍സ് പ്ലാനിംഗ്’’ എന്ന തലത്തിലോട്ട് ഇതിനെ ഉയര്‍ത്തുകയുണ്ടായി. വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് ആസൂത്രണ പ്രക്രിയ ശക്തിപ്പെടുത്തുന്നതിന് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ചില ശക്തമായ നടപടികൾ ആവിഷ്കരിച്ചു. “പീപ്പിൾസ് പ്ലാൻ” കാമ്പയിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ നടന്നുവരുന്നത്. സംസ്ഥാനം അഭിമുഖീകരിക്കുന്ന രണ്ടാം തലമുറ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ക്കാണ് പതിമൂന്നാം  പഞ്ചവത്സര പദ്ധതിയില്‍  ഊന്നൽ നല്‍കുന്നത്. ശക്തമായ ഭരണ-രാഷ്ട്രീയ നടപടികളുടെ പിന്തുണയോടെ, ഈ രണ്ടാം തലമുറ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് പതിമൂന്നാം പഞ്ചവത്സര പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.

ഓർഗാനോഗ്രാമിൽ കാണിച്ചിരിക്കുന്ന പോലെ വികേന്ദ്രീകൃതാസൂത്രണ വിഭാഗം ഒരു ചീഫിന് കീഴിൽ ഒരു ടീം ആയി പ്രവർത്തിച്ചു വരുന്നു

പ്രധാന ഉത്തരവാദിത്തങ്ങൾ

  • പഞ്ചവത്സര പദ്ധതികളുടെയും വാർഷിക പദ്ധതികളുടെയും രൂപീകരണം
  • ബജറ്റും സാമ്പത്തിക അവലോകനവും തയ്യാറാക്കൽ
  • സമയാസമയങ്ങളിൽ വകുപ്പുകളിൽ നിന്നും സർക്കാരിൽ നിന്നും ലഭിച്ച ഫയലുകളെയും പ്രോജക്റ്റ് നിർദ്ദേശങ്ങളെയും കുറിച്ചുള്ള അഭിപ്രായങ്ങളും ഉപദേശങ്ങളും വിലയിരുത്തൽ റിപ്പോർട്ടുകളും ലഭ്യമാക്കുക
  • ബന്ധപ്പെട്ട വകുപ്പുകളുടെ പദ്ധതികളുടെ അംഗീകാരത്തിനായിട്ടുള്ള  കര്‍മ്മ സമിതി യോഗങ്ങളില്‍ പ്രതിനിധീകരിക്കുക  
  • ബന്ധപ്പെട്ട മേഖലകളിൽ പഠനങ്ങൾ നടത്തുക
  • ജില്ലാ പദ്ധതികളുടെ രൂപീകരണം
  • ജില്ലാ പ്ലാനിംഗ് ഓഫീസുകളുടെ മൊത്തത്തിലുള്ള മേല്‍നോട്ടം

ഡിവിഷന്റെ പ്രധാന ഇടപെടലുകള്‍

  • തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ നടപ്പിലാക്കുകയും നിരീക്ഷിക്കുകയും ചെയ്യുക. പ്രാദേശികതല / ജില്ലാതല ആസൂത്രണത്തിനായി കരട് മാർഗ്ഗനിർദ്ദേശങ്ങൾ, നിർദ്ദേശങ്ങൾ തുടങ്ങിയവ തയ്യാറാക്കുക.
  • നിലവിലെ നിർണായക വിടവുകളും കുറവുകളും തിരിച്ചറിഞ്ഞ് വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ മെച്ചപ്പെടുത്തുന്നതിന് അടിസ്ഥാന പഠനങ്ങൾ നടത്തുക
  • പ്രാദേശിക സര്‍ക്കാരുകളുടെ പദ്ധതി രൂപീകരണം,  എം‌പി‌എൽ‌എഡി‌എസ് (MPLADS), പശ്ചിമഘട്ട വികസന പദ്ധതി (WGDP), ജില്ലാതല പദ്ധതികളുടെ  അവലോകനം എന്നിവയുടെ പ്രവർത്തനത്തിന് ആവശ്യമായ ഇടപെടലുകള്‍  ജില്ലാ പ്ലാനിംഗ് ഓഫീസർമാർ ഉറപ്പുവരുത്തുന്നത് സംബന്ധിച്ച പരിശോധന