ശ്രീ പി ഷാജി

ചീഫ്, പദ്ധതി ഏകോപന വിഭാഗം

ശ്രീ പി ഷാജി 2020 സെപ്തംബര്‍ 28 മുതല് പദ്ധതി ഏകോപന വിഭാഗം ചീഫ് ആയി പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന് ജില്ലാതല പ്ലാനിങ്ങിലും നിരീക്ഷണത്തിലും 13  വർഷത്തെ പ്രവൃത്തി പരിചയമുണ്ട്. ള്ള ജോയിന്റ് ഡയറക്ടർ ശ്രീ.ഷാജി.പിയാണ് ചീഫിന്റെ ചാർജ് വഹിക്കുന്നത്. കാസർഗോഡ്, തിരുവനന്തപുരം, കൊല്ലം  ജില്ലകളിലായി 4 വർഷത്തെ ജില്ലാ പ്ലാനിംഗ് ഓഫീസർ ആയുള്ള പരിചയ സമ്പത്തും അദ്ദേഹത്തിനുണ്ട്. ഇടത്തരം, വലിയ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക കമ്മിറ്റിയുടെ മെമ്പർ സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. കാസര്‍കോട് വികസന പാക്കേജിന്റെ കോ-ഓഡിനേഷന്‍ ആഫീസറായും കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ സുനാമി പുനരധിവാസ സെല്ലിന്റെ ടെക്നിക്കൽ ഓഫീസർ ആയും കൊല്ലത്തെ കോവിഡ് -19 സെല്ലിന്റെ റിപ്പോർട്ടിങ് ഓഫീസർ ആയും പ്രവർത്തിച്ചിട്ടുണ്ട്.