സംസ്ഥാനത്തിന്റെ വികേന്ദ്രീകൃതമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക എന്നതാണ് ഈ വിഭാഗത്തിന്റെ പ്രധാനപ്പെട്ട ഉദ്യമം. ഈ ഡിവിഷന്റെ പ്രധാനപ്പെട്ട ഉദ്യമങ്ങളും പ്രവര്‍ത്തനങ്ങളും ചുവടെ ചേര്‍ക്കുന്നു.

താഴെ പറയുന്ന മേഖലകളുമായി ബന്ധപ്പെട്ട പഞ്ചവത്സര പദ്ധതികള്‍, വാര്‍ഷിക പദ്ധതികള്‍, ബഡ്ജറ്റ് എസ്റ്റിമേറ്റ്, വാര്‍ഷിക സാമ്പത്തിക അവലോകനം എന്നിവ രൂപീകരിക്കുക.

  • തദ്ദേശഭരണ വകുപ്പുമായി സഹകരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ രൂപീകരിക്കുക, നടപ്പിലാക്കുക, പരിശോധിക്കുക തുടങ്ങിയ പ്രക്രിയയില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിന് ആവശ്യമായ സഹായം നല്‍കുക
  • തദ്ദേശതല/ ജില്ലാതല ആസൂത്രണത്തിന് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളും മറ്റ് നിര്‍ദ്ദേശങ്ങളും രൂപീകരിക്കുക. ഈ മേഖലയുമായി ബന്ധപ്പെട്ട് വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പഠനങ്ങള്‍ നടത്തുക
  • വാര്‍ഷിക പദ്ധതികള്‍, സാമ്പത്തിക അവലോകനം എന്നിവ തയ്യാറാക്കുക, നിയമസഭാ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കുക, വകുപ്പുകളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനുവേണ്ടി ചേരുന്ന കര്‍മ്മ സമിതി യോഗങ്ങളില്‍ പ്രതിനിധീകരിക്കുക. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി മീറ്റിംഗുകളില്‍ പങ്കെടുക്കുകയും സമയാസമയങ്ങളില്‍ സര്‍ക്കാരില്‍ നിന്നും മറ്റ് വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന പദ്ധതി ശുപാര്‍ശകള്‍ക്ക് ആവശ്യമായ ഉപദേശങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുക .
  • ജില്ലയിലെ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ വിലയിരുത്തുന്നതിനും കോര്‍ഡിനേറ്റ് ചെയ്ത് മെച്ചപ്പെടുത്തുന്നതിനുമായിട്ട് നിശ്ചിത ഇടവേളകളില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍മാരുടെ യോഗം വിളിക്കുക.