സാമൂഹ്യ സേവനം

വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം

വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം സംസ്ഥാനത്ത് ആരംഭിക്കുന്നത് 1983-84 കാലഘട്ടത്തിലാണ്. നേരിട്ടുള്ള വ്യക്തിഗത തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുക, കഴിവുകള്‍ വര്‍ദ്ധിപ്പിക്കുക, എന്നീ ലക്ഷ്യങ്ങളോടെ പ്ലസ് ടു തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസംകൊണ്ട് ലക്ഷ്യമിടുന്നത്. 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളിലായി സംസ്ഥാനത്ത് 1100 ബാച്ചുകളുണ്ട്. ഇതില്‍ 261 സ്കൂളുകള്‍ സര്‍ക്കാര്‍ മേഖലയിലും, 128 എണ്ണം എയ്ഡഡ് മേഖലയിലുമാണ്. 52 എണ്ണത്തോടെ ഏറ്റവും കൂടുതല്‍ വി.എച്ച്.എസ്.എസുകള്‍ ഉള്ള ജില്ല കൊല്ലവും തൊട്ടടുത്ത് 41 എണ്ണത്തോടെ തിരുവനന്തപുരവുമാണ്. 2016-17-ല്‍ ജില്ല തിരിച്ച് വിഎച്ച്.എസ്.എസ്. കളും കോഴ്സുകളും അനുബന്ധം 4.23-ല്‍ കൊടുത്തിരിക്കുന്നു.

മാര്‍ച്ച് 2016 ലെ വി.എച്ച്.എസ്.ഇ. പരീക്ഷയില്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത് 74.92 ശതമാനമാണ്. മാര്‍ച്ച് 2015-ല്‍ ഇത് 80.54 ശതമാനമായിരുന്നു. 2012 മുതല്‍ 2016 വരെ വി.എച്ച്.എസ്.ഇ. പരീക്ഷ എഴുതിയവരുടെയും പാസ്സായവരുടെയും എണ്ണവും സ്കൂളില്‍ പോകുന്ന കുട്ടികളുടെ റിസല്‍ട്ടുകളും അനുബന്ധം 4.24, അനുബന്ധം 4.25 എന്നിവയില്‍ കാണാം.

top