ഒരു സമൂഹത്തിന്റെ സാമൂഹ്യ വികസനത്തിന്റെ നിര്‍ണ്ണായക മേഖലകളിലൊന്നാണ് ജനങ്ങളുടെ മെച്ചപ്പെട്ട ആരോഗ്യ നിലവാരം. അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട വിഭാഗങ്ങളിലേക്ക് കൂടി മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇത് നേടിയെടുക്കാന്‍ കഴിയൂ. സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും ലഭ്യമാകത്തക്ക രീതിയിലുള്ള ആരോഗ്യ പരിരക്ഷാ വ്യവസ്ഥയുടെ അടിസ്ഥാനം സ്വാതന്ത്ര്യ ലബ്ദ്ധിക്കു മുമ്പ്തന്നെ രൂപപ്പെട്ടതാണ്. കേരളത്തിലെ മിക്കവാറും ആശുപത്രികള്‍ക്ക് 50 വര്‍ഷത്തിലധികം പഴക്കമുണ്ട്. 1994 ന് ശേഷം ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ ഭാഗമായി കേരളത്തിലെ പ്രാഥമിക,ദ്വിതീയ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരണങ്ങളും മെച്ചപ്പെടുകയും അതുവഴി ആരോഗ്യ സംരക്ഷണ ലഭ്യത വിസ്തൃതമാകുകയും ചെയ്തു. ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യതയും പ്രാപ്യതയും കേരളത്തിന്റെ ആരോഗ്യ നിലവാരത്തെ സ്വാധീനിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തില്‍ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് സാർവത്രികമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്ന അലോപ്പതിയും ആയുഷും നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. ശിശുമരണനിരക്ക്, ജനനനിരക്ക്, മരണനിരക്ക് , പ്രതീക്ഷിത ആയുര്‍ ദൈര്‍ഘ്യം എന്നീ ആരോഗ്യ സൂചികകളില്‍ കേരളം വന്‍കുതിപ്പുകള്‍ നടത്തിയിരിക്കുന്നു. ഈ നേട്ടങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനോ ഇപ്പോഴുള്ളവ നിലനിര്‍ത്തുന്നതിനോപോലും വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടാതെ ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, കൊറോണറി ഹാര്‍ട്ട് രോഗങ്ങള്‍, അര്‍ബുദം, വൃക്കരോഗങ്ങള്‍, വാര്‍ദ്ധക്യകാല രോഗങ്ങള്‍ തുടങ്ങിയവ സംസ്ഥാനത്ത് വൈഷമ്യം സൃഷ്ടിക്കുന്നു. സാംക്രമിക രോഗങ്ങളായ ചിക്കുന്‍ഗുനിയ പനി, ഡങ്കിപ്പനി, ലെപ്റ്റോസ്പൈറോസിസ് അഥവാ എലിപ്പനി, പന്നിപ്പനി തുടങ്ങിയവയും വളരെ ആശങ്ക ഉണ്ടാക്കുന്നു. ഇതെല്ലാം കൂടാതെ സംസ്ഥാനത്തെ ആരോഗ്യരംഗത്തിന് പുത്തന്‍ ഭീക്ഷണികളായി മാനസികരോഗങ്ങള്‍, ആത്മഹത്യ, മദ്യപാനത്തിന്റേയും മയക്കുമരുന്നിന്റേയും വര്‍ദ്ധിച്ചുവരുന്ന ഉപയോഗം, കൗമാരകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന റോഡ് ട്രാഫിക് അപകടങ്ങള്‍ എന്നിവയും പ്രധാന പ്രശ്നങ്ങളാണ്. ഇതൊക്കെ കൈകാര്യംചെയ്യാന്‍ ആത്മാര്‍ത്ഥവും അതീവശ്രദ്ധയോടുംകൂടിയ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇതു കൂടാതെ വിവിധ മേഖലകള്‍ തമ്മില്‍ ശരിയായ ഏകോപനവും അത്യാവശ്യമാണ്.
സംസ്ഥാനത്തിന്റെ ആരോഗ്യ സൂചകങ്ങള്‍ ഗുണപരമായി ദേശീയ സൂചികകളെക്കാള്‍ മുകളിലാണ്. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്തുകൊണ്ടുള്ള കേരളത്തിന്റെ പ്രധാനപ്പെട്ട ആരോഗ്യ ജനസംഖ്യാ സൂചകങ്ങള്‍ പട്ടിക4.8 ല്‍ ചേര്‍ത്തിരിക്കുന്നു.
ക്രമ നമ്പര്‍ | സൂചകം | കേരളം | ഇന്ത്യ | |
1 | ആകെ ജനസംഖ്യ (കോടിയില്‍) ((സെന്‍സസ് 2011) | 3.34 | 121.06 | |
2 | ദശവര്‍ഷ വളര്‍ച്ച (ശതമാനത്തില്‍) | 4.90 | 17.7 | |
3 | (സെന്‍സസ് 2001) | 1084 | 943 | |
4 | ലിംഗ അനുപാതം (സെന്‍സസ് 2011) | 964 | 919 | |
ശിശു ലിംഗ അനുപാതം ((സെന്‍സസ് 2011) | ||||
1 | ജനന നിരക്ക് # | 14.8 | 21.0 | |
2 | മരണ നിരക്ക് # | 6.6 | 6.7 | |
പുരുഷന്‍ | 7.6 | 7.1 | ||
സ്ത്രീ | 5.8 | 6.2 | ||
3 | സാധാരണ വളര്‍ച്ചാനിരക്ക് # | 8.2 | 14.3 | |
4 | ശിശുമരണനിരക്ക് # | 12 | 39 | |
പുരുഷന്‍ | 10 | 37 | ||
സ്ത്രീ | 13 | 40 | ||
5 | നവജാത ശിശു മരണനിരക്ക് * | 7.00 | 35.00 | |
6 | പെരിനാറ്റല്‍ മോര്‍ട്ടാലിറ്റി നിരക്ക് * | 13.00 | 35.00 | |
7 | ശിശുമരണ നിരക്ക് * | 2.00 | 15.00 | |
8 | 5 വയസ്സിനു താഴെയുള്ള മരണ നിരക്ക് * | 14.00 | 69.00 | |
9 | ഏര്‍ളി നിയോനാറ്റല്‍ മോര്‍ട്ടാലിറ്റി റേറ്റ് * | 5.00 | 27.00 | |
10 | ലേറ്റ് നിയോനാറ്റല്‍ മോര്‍ട്ടാലിറ്റി റേറ്റ് * | 2.00 | 8.00 | |
11 | പോസ്റ്റ് നിയോനാറ്റല്‍ മോര്‍ട്ടാലിറ്റി റേറ്റ് * | 4.00 | 18.00 | |
12 | മരണ നിരക്ക് * | |||
എ) കുട്ടികള്‍ (0-4) | 3.10 | 20.70 | ||
ബി) കുട്ടികള്‍ (5-14) | 0.20 | 1.00 | ||
സി) കുട്ടികള്‍ (15-19) | 2.50 | 3.70 | ||
ഡി) വ്യക്തികള്‍(60 ഉം മുകളിലും) | 42.10 | 46.60 | ||
ഇ) വൈദ്യ ശുശ്രൂഷ ലഭ്യമായ മരണങ്ങളുടെ ശതമാനം * | ||||
സര്‍ക്കാര്‍ | 38.00 | 17.40 | ||
സ്വകാര്യം | 33.40 | 12.10 | ||
നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ | 12.20 | 37.90 | ||
പരിശീലനം ലഭിക്കാത്തവര്‍/മറ്റുള്ളവര്‍ | 16.40 | 32.60 | ||
13 | ചാപിള്ളയുടെ ജനന നിരക്ക് * | 7.00 | 8.00 | |
14 | പ്രത്യൂല്പാദന നിരക്ക് * | 1.70 | 2.60 | |
15 | സാധാരണ പ്രത്യുല്പാദന നിരക്ക് * | 52.00 | 88.00 | |
16 | ടോട്ടല്‍ മാരിറ്റല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് * | 3.50 | 4.30 | |
17 | ഗ്രോസ് റീപ്രൊഡക്ഷന് റേറ്റ് * | 0.80 | 1.20 | |
18 | സ്ത്രീകളിലെ വിവാഹ പ്രായം * | |||
എ) 18-ന് മുമ്പ് | 16.70 | 16.30 | ||
ബി) 18-20 | 19.20 | 19.00 | ||
സി) 21-ന് മുകളില് | 24.40 | 23.90 | ||
ഡി) എല്ലാവരും | 24.40 | 20.70 | ||
19 | കപ്പിള്‍ പ്രൊട്ടക്ഷന്‍ റേറ്റ് | 62.30 | 52.00 | |
20 | മാതൃ മരണ നിരക്ക് ** | 66.00 | 178.00 | |
21 | പ്രതീക്ഷിത ആയൂര്‍ ദൈര്‍ഘ്യം | പുരുഷന്‍ | 71.40 | 62.60 |
സ്ത്രീ | 76.30 | 64.20 |
സംസ്ഥാനത്ത് ഒരു പുതിയ ആരോഗ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ബി.ഇക്ബാല്‍ തലവനായുള്ള 17 അംഗ സമിതി രൂപീകരിച്ചിരുന്നു. സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യവും സമഗ്രവുമായ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുകയാണ് പുതിയ സംസ്ഥാന ആരോഗ്യ നയത്തിന്റെ ഊന്നല്‍. പ്രാഥമിക ആരോഗ്യ സംരക്ഷണം, രോഗ പ്രതിരോധം , ആരോഗ്യ വിദ്യാഭ്യാസം കുടുംബ ഡോക്ടര്‍ എന്ന സങ്കല്പം എന്നിവയിലധിഷ്ഠിതമാണ് ഈ നയം. ആദിവാസികളും മീന്‍പിടുത്തക്കാരും ഉള്‍പ്പെടെ സമൂഹത്തിലെ പാര്‍ശ്വവല്കരിക്കപ്പെട്ടവരുടെ ആവശ്യങ്ങള്‍ ആരോഗ്യ നയം ലക്ഷ്യം വയ്ക്കന്നു. പൊതു സമൂഹവുമായും വിവിധ സംഘടനകളുമായും ചര്‍ച്ച നടത്തിയാണ്ആരോഗ്യനയത്തിന് രൂപം നല്കുന്നത്.
എല്ലാ പ്രായത്തിലും ഉള്ളവര്‍ക്ക് ആരോഗ്യവും സൗഖ്യവും ലക്ഷ്യം വയ്ക്കുന്നതാണ് ഐക്യ രാഷ്ട്ര സംഘടനയുടെ ആരോഗ്യത്തിനും സൗഖ്യത്തിനുമായുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍. സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ ഹ്രസ്വകാലത്തേക്കും ഇടക്കാലത്തേക്കും കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.(കരട്). പ്രസ്തുത ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് ഐക്യ രാഷ്ട്ര സഭ രൂപപ്പെടുത്തിയ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍പ്പെടുന്ന പ്രത്യേകിച്ചും എസ്.ഡി.ജി നമ്പര്‍ മൂന്ന് പരാമര്‍ശമായി തെരഞ്ഞെടുത്ത് ദേശീയ അന്തര്‍ദേശീയ ലക്ഷ്യങ്ങളോട് സമാനതയുള്ള ലക്ഷ്യങ്ങള്‍ക്ക് അന്തിമരൂപം നല്കും. ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ലക്ഷ്യങ്ങളില്‍ കേരളത്തിന് പ്രസക്തമായവ കര്‍മ്മ സമിതി വിശദമായി പരിശോധിക്കുകയും സംസ്ഥാനത്തിന്റെ ഇപ്പോഴുള്ള സാംക്രമികരോഗ നിലയ്ക്കും വ്യാപ്തിക്കും യോജിച്ചവ തെരഞ്ഞെടുത്തിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ രേഖയിലുള്ള ലക്ഷ്യങ്ങള്‍കൂടാതെ സംസ്ഥാനത്ത് പ്രാധാന്യത്തോടെ പരിഗണിക്കപ്പെടേണ്ടതായ ദന്തസംരക്ഷണം, നേത്ര സംരക്ഷണം, പാലിയേറ്റീവ് കെയര്‍ എന്നീ ലക്ഷ്യങ്ങളും കേരളം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത ലക്ഷങ്ങള്‍ നേടുന്നതിനുള്ള പ്രധാന മാര്‍ഗ്ഗങ്ങളും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൈവരിക്കേണ്ട ലക്ഷങ്ങളുടെ പുരോഗതി നിര്‍ണ്ണയിക്കുന്നതിനായി നിലവിലെ അടിസ്ഥാന മൂല്യങ്ങള്‍ കണ്ടെത്തുന്നചതിനായി ഒരു സേർവ നടത്തുന്നതാണ്. സംസ്ഥാനത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി 2021 ല്‍ വീണ്ടും സർ േവ്വ നടത്തും.
വകുപ്പ് | വാര്‍ഷിക പദ്ധതി 2012-13 | വാര്‍ഷിക പദ്ധതി 2013-14 | വാര്‍ഷിക പദ്ധതി 2014-15 | വാര്‍ഷിക പദ്ധതി 2015-16 | വാര്‍ഷിക പദ്ധതി (2016-17 ഒക്ടോബര്‍ വരെ) | |||||
വിഹിതം | ചിലവ് ശത മാനം. | വിഹിതം | ചിലവ് ശത മാനം. | വിഹിതം | ചിലവ് ശത മാനം. | വിഹിതം | ചിലവ് ശത മാനം. | വിഹിതം | ചിലവ് ശത മാനം. | |
ആരോഗ്യ സേവന ഡയറക്ടറേറ്റ | 20564 | 90.15 | 24530 | 97.67 | 29693 | 78.90 | 32216 | 67.86 | 52174 | 42.32 |
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് | 20220 | 81.15 | 22665 | 93.85 | 25750 | 97.40 | 26699 | 89.69 | 39388 | 5.55 |
ഭാരതീയ ചികിത്സാ വകുപ്പ് | 1665 | 101.38 | 2330 | 95.11 | 2545 | 78.15 | 2670 | 93.85 | 3412 | 14.78 |
ആയൂർവേദ വിദ്യാഭ്യാസ ഡയറക്ടറേറ്റ് | 1760 | 59.16 | 2300 | 94.04 | 2567 | 84.10 | 2567 | 94.60 | 3364 | 7.23 |
ഹോമിയോപ്പതി ഡയറക്ടറേറ്റ് | 1721 | 40.66 | 1475 | 61.80 | 1440 | 88.76 | 1440 | 91.26 | 1983 | 9.20 |
ഹോമിയോ വിദ്യാഭ്യാസ ഡയറക്ടറേറ്റ് | 1070 | 32.01 | 800 | 90.50 | 945 | 97.60 | 945 | 93.78 | 990 | 6.26 |
ആകെ | 47000 | 82.38 | 54100 | 94.72 | 62940 | 87.76 | 66537 | 79.65 | 101311 | 24.84 |
പതിമൂന്നാം പഞ്ച വല്‍സര പദ്ധതിയില്‍ ആരോഗ്യമേഖലയ്ക്കുള്ള കര്‍മ്മ സമിതികള്‍ പതിമൂന്നാം പഞ്ച വല്‍സര പദ്ധതിക്കാലയളവിലേക്ക് വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും, ആയുഷ് എന്നീ പ്രത്യേക കര്‍മ്മ സമിതികള്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ.രാജീവ് സദാനന്ദന്‍ ഐ.എ.എസ്, തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജിയിലെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിലെ പ്രൊഫസറും മേധാവിയുമായ ഡോ:കെ.ആര്‍ തങ്കപ്പന്‍ എന്നിവര്‍ സഹാധ്യക്ഷരും മറ്റ് പതിമൂന്ന് അംഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലക്കുള്ള കര്‍മ്മ സമിതി രൂപീകരിച്ചത്. ആയുഷ് വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് ഐ.എ.എസ്, ഡോ.രവി എം നായര്‍ എന്നിവര്‍ സഹാധ്യക്ഷരും മറ്റ് പതിനാറ് അംഗങ്ങളെയും ഉള്‍പ്പെടുത്തി ആയുഷ് കര്‍മ്മസമിതി രൂപീകരിച്ചു. കേരളത്തിന്റെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും പതിമൂന്നാം പഞ്ചവല്‍സര പദ്ധതിക്കാലത്ത് അനുവര്‍ത്തിക്കേണ്ട തന്ത്രങ്ങളെപ്പറ്റിയും കമ്മിറ്റി വശദമായി ചര്‍ച്ച നടത്തി. ആരോഗ്യ മേഖലയില്‍ 13-ം പഞ്ചവല്‍സര പദ്ധതി കാലയളവിലേക്ക് മുന്‍ഗണനാ മേഖലകള്‍ കമ്മിറ്റി കണ്ടെത്തുകയും റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുകയും ചെയും. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ആരോഗ്യമേഖലയുടെ പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നതാണ്.