സാമൂഹ്യ സേവനം

കലയും സംസ്ക്കാരവും

ആര്യ ദ്രാവിഡ സംസ്ക്കാരത്തിന്റെ സമന്വയമായ കേരള സംസ്ക്കാരം വിദേശത്തെയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെയും സ്വാധീനത്താല്‍ നൂറ്റാണ്ടുകള്‍ കൂടികലര്‍ന്ന് വികസിച്ചു വന്നതാണ്. കേരളം വളരെ സമ്പന്നമായ ഒരു സാംസ്ക്കാരിക പാരമ്പര്യം സംഭാവന ചെയ്യുന്നുണ്ട്. കേരളത്തിലെ വിവിധങ്ങളായ കലാരൂപങ്ങളുടെ പ്രോത്സാഹനത്തിനും ഉന്നമനത്തിനുമായി ധാരാളം സ്ഥാപനങ്ങള്‍ നിലകൊള്ളുന്നുണ്ട്. ഗവേഷണ കേന്ദ്രങ്ങള്‍, ലളിതകല-നാടന്‍ കല സ്ഥാപനങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, സാംസ്ക്കാരിക ഡയറക്ടറേറ്റ്, പുരാരേഖ പുരാവസ്തു ഡയറക്ടറേറ്റുകള്‍ എന്നിവയാണ് സാംസ്ക്കാരിക കാര്യ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിന്‍ കീഴിലുള്ള അത്തരം സ്ഥാപനങ്ങളില്‍ ചിലത്.

12-ാം പദ്ധതികാലയളവില്‍ കലാസാംസ്ക്കാരിക മേഖലയ്ക്ക് 38822 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടായിരുന്നു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ നാല് വര്‍ഷങ്ങളില്‍ 29700 ലക്ഷം രൂപാ വകയിരുത്തുകയും 25067.46 ലക്ഷം രൂപ ചിലവഴിക്കുകയും ചെയ്തു. അത് ആകെ വിഹിതത്തിന്റെ 84.40 ശതമാനമായിരുന്നു. പന്ത്രണ്ടാം പദ്ധതികാലത്ത് മേഖലയിലുണ്ടായ സുപ്രധാന പദ്ധതികള്‍ താഴെ പറയുന്നവയാണ്:

ജില്ലാതലങ്ങളില്‍ പുരാവസ്തു പൈതൃക മ്യൂസിയങ്ങള്‍ സ്ഥാപിക്കല്‍, സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നാടക തിയറ്റര്‍ ശില്‍പ്പശാല സംഘടിപ്പിക്കല്‍, പഴയ മലയാള ചലച്ചിത്രങ്ങളുടെ സംരക്ഷണവും അതിന്റെ ഡിജിറ്റലൈസേഷനും, കേരളത്തില്‍ നാശോന്മുഖമായികൊണ്ടിരിക്കുന്ന കലാരൂപങ്ങളുടെ പുനരുജ്ജീവനം, കലാകാരന്മാര്‍ക്കുള്ള അപകട/വൈദ്യ ഇന്‍ഷുറന്‍സ് പദ്ധതി, കേരള സംസ്ക്കാരത്തിന്റെ വ്യാപനം.

റിപ്പോര്‍ട്ടു വര്‍ഷത്തില്‍ കലാസാംസ്ക്കാരിക മേഖലയ്ക്കു കീഴിലെ വകുപ്പുകള്‍ കൈവരിച്ച സുപ്രധാന നേട്ടങ്ങളുടെ ഒരു സംക്ഷിപ്ത വിവരണം ചുവടെ കൊടുത്തിരിക്കുന്നു.

പുരാവസ്തു വകുപ്പ്

ജില്ലാതല പൈതൃക മ്യൂസിയങ്ങള്‍ സ്ഥാപിക്കലാണ് വകുപ്പിന്റെ സുപ്രധാന നേട്ടങ്ങളിലൊന്ന്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ ജില്ലാപൈതൃക മ്യൂസിയങ്ങള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇടുക്കി, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ജില്ലാ പൈതൃക മ്യൂസിയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചു വരുന്നു. കോയിക്കല്‍ കൊട്ടാരം, തൃപ്പൂണിത്തുറ ഹില്‍പ്പാലസ് മ്യൂസിയം, കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം എന്നിവിടങ്ങളില്‍ നവീകരണ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കോഴിക്കോട്ടുള്ള കക്കോടി, കണ്ണൂരിലെ പാട്യും, മലപ്പുറത്തെ മറക്കാറ എന്നിവിടങ്ങളില്‍ വകുപ്പ് ശാസ്ത്രീയ ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കോഴിക്കോട് ചദ്രഗിരികോട്ട, വയനാട് തലശ്ശേരി എന്നിവിടങ്ങളിലെ ഖനന പ്രവര്‍ത്തനത്തിലൂടെ ലഭിച്ച പുരാവസ്തുക്കളുടെ രാസസംരക്ഷണ ജോലികള്‍ ചെയ്തിട്ടുണ്ട്. കോട്ടയത്ത് 2015 ഡിസംബര്‍ 18 മുതല്‍ 22 വരെ “സുവര്‍ണ്ണം 2015” എന്ന പേരില്‍ സാംസ്ക്കാരികോത്സവം വകുപ്പ് സംഘടിപ്പിച്ചു. ഇത് കൂടാതെ പ്രവാസി കേരളീയര്‍ക്കിടയില്‍ സാംസ്ക്കാരികവബോധം സൃഷ്ടിക്കുന്നതിനായി 2016 മാര്‍ച്ച് 4 മുതല്‍ 6 വരെ “കേരള പൈതൃകോത്സവം 2015 -16” മുബൈയില്‍ സംഘടിപ്പിച്ചു.

പുരാരേഖ വകുപ്പ്

പൊതു ജനങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ സ്വാതന്ത്ര്യ സമരസംഭാവനകള്‍ ഉയര്‍ത്തി കാട്ടുന്നതിനായി കേരള മ്യൂസിയത്തെ നോഡല്‍ ഏജന്‍സിയാക്കി വട്ടിയൂര്‍ക്കാവില്‍ സ്വാത്യന്ത്ര്യസമര സ്മാരക മ്യൂസിയവും വൈക്കത്ത് മഹാത്മാഗാന്ധി പ്രതിമയും പുരാരേഖാ വകുപ്പ് സ്ഥാപിച്ചു. തെരെഞ്ഞെടുത്ത പ്രധാന കടലാസ് രേഖകളുടെയും ‘നീട്ട് വാല്യങ്ങള്‍’ മതിലകം രേഖകള്‍ തുടങ്ങിയ താളിയോല രേഖകളുടെയും ഡിജിറ്റലൈസേഷന്‍ ജോലികള്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ട്, അത് പുരോഗമിക്കുന്നു. സാംസ്ക്കാരിക സമ്പത്തുകളുടെ സംരക്ഷണത്തിനായുള്ള ദേശീയ സംരക്ഷണ ലബോറട്ടറി മുഖേന സംരക്ഷണ ജോലികള്‍ വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. വിവിധ വിഭാഗത്തില്‍പ്പെട്ട രേഖകളുടെ ഒരു വന്‍ശേഖരം വകുപ്പിനുണ്ട്. അവയില്‍ ഭുരിഭാഗം രേഖകള്‍ക്കും ശരിയായ വിഷയ സൂചിക, വിവരണ സൂചിക എന്നിവ ഇല്ലാത്തതിനാല്‍ കേരള മ്യൂസിയം മുഖേന രേഖകളുടെ റഫറന്‍സ് മീഡിയ തയ്യാറാക്കാന്‍ വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. കൂടാതെ ലോകത്തിലെ തന്നെ വന്‍ താളിയോല രേഖകളുടെ ശേഖരവും വകുപ്പിനുണ്ട്. ഈ താളിയോല രേഖകള്‍ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക ചരിത്രം പ്രതിപാദിക്കുന്നു. ഈ രേഖകളില്‍ കൂടുതലും കേരളത്തിന്റെ പഴയ ലിപികളായ വട്ടെഴുത്ത്, കോലെഴുത്ത് മുതലായവയിലാണ് എഴുതിയിട്ടുള്ളത്. പുരാരേഖ വകുപ്പിലെ കമ്പ്യുട്ടർവല്‍ക്കരണത്തിന്റെ ഭാഗമായി 10 കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വകുപ്പ് വാങ്ങിയിട്ടുണ്ട്. പുരാരേഖകളുടെ സംരക്ഷണത്തിനായി 19 സുരക്ഷാ ക്യാമറകള്‍ ഡയറക്ടറേറ്റില്‍ സ്ഥാപിച്ചിട്ടുണ്ട്. 2016 ജനുവരി 23 മുതല്‍ 30 വരെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അന്തര്‍ദ്ദേശീയ പുരാരേഖാ വാരാചരണം വകുപ്പ് സംഘടിപ്പിച്ചു. കൂടാതെ സ്വാതന്ത്ര്യസമര സേനാനികളുടെ തെരെഞ്ഞെടുത്ത പ്രസംഗങ്ങള്‍ വാല്യം I, II എന്നീ രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

പുരാരേഖ വകുപ്പ് സമൂഹത്തിലേക്കിറങ്ങി പുരാരേഖകളെകുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുകയും, സർവ്വേ കളിയൂടെ രേഖകളെ കണ്ടെത്തി, അതാത് സ്ഥലത്തെ രേഖകള്‍ അവിടെ സംരക്ഷിച്ച് സൂക്ഷിക്കുകയും, സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള രേഖകള്‍ അവരുടെ താല്‍പര്യത്തോടെ ഏറ്റെടുത്ത് സംരക്ഷിക്കുകയും ചെയ്യുക എന്നീ ലക്ഷ്യത്തോടെ ആരംഭിച്ച പുതിയ സംരംഭമാണ് കമ്മ്യൂണിറ്റി ആര്‍ക്കൈവ്സിന്റെ രൂപീകരണം. ഇതിന്റെ ഒന്നാം ഘട്ടമായി മലപ്പുറം ജില്ലയിലെ ചെമ്പ്ര ാശ്ശേരി,പാണ്ടിക്കാട് എന്നീ സ്ഥലങ്ങളില്‍ കമ്മ്യൂണിറ്റി ആര്‍ക്കൈവ് ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ജനപങ്കാളിത്തം കൊണ്ടും രേഖകളുടെ കണ്ടെത്തല്‍ കൊണ്ടും രണ്ട് ക്യാമ്പുകളും ഒരു വന്‍ വിജയമായിരുന്നു.

കാഴ്ച ബംഗ്ലാവ് മൃഗശാല ഡയറക്ടറേറ്റ്

ഡയറക്ടറേറ്റ് റിപ്പോര്‍ട്ടു വര്‍ഷത്തില്‍ ടിക്കറ്റ് കൗണ്ടര്‍, ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, ലഗ്ഗേജുകള്‍ സൂക്ഷിക്കുന്ന സ്ഥലം എന്നിവ രൂപ കല്‍പ്പന ചെയ്ത് കൊണ്ട് നാച്യുറല്‍ ഹിസ്റ്ററി മ്യൂസിയം നവീകരിച്ചു. സന്ദര്‍ശകര്‍ക്ക് നവ്യാനുഭവം പകരുന്നതിനായി നയനാകര്‍ഷകമായ ദൃശ്യങ്ങളും ത്രിമാന ചിത്രങ്ങളും സജ്ജീകരിച്ചുകൊണ്ട് നാച്വുറല്‍ ഹിസ്റ്ററി മ്യൂസിയം നവീകരിക്കാന്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ബോക്സ് 4.21
പതിമൂന്നാം പഞ്ച വത്സര പദ്ധതിയിൽ കലാസാംസ്ക്കാരിക മേഖലയ്ക്കുള്ള കർമ്മ സമിതി

പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ കലാ സാംസ്ക്കാരിക മേഖലയ്ക്ക് ഒരു കര്‍മ്മ സമിതി രൂപീകരിച്ചു. പ്രൊഫ. കെ. സച്ചിദാനന്ദന്‍, സാംസ്ക്കാരിക കാര്യ വകുപ്പ് സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ്ജ് എന്നീ സഹാധ്യക്ഷരും 22 അംഗങ്ങളും ആണ് സമിതിയില്‍ ഉണ്ടായിരുന്നത്. സമിതി മൂന്നു പ്രവശ്യം കൂടിചേരുകയും അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. റിേപ്പ‍ാർട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  • നഗരങ്ങളിലും ഗ്രാമങ്ങളിലും ആധുനിക സൗകര്യങ്ങേളാെട സാംസ്ക്കാരിക കലാ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതു സാംസ്ക്കാരിക ഇടങ്ങളുടെ ശൃംഖല സൃഷ്ടിക്കണം.
  • പരിചയസമ്പന്നരുടെ സഹായം പ്രയോജനപ്പെടുത്തി നിലവിലുള്ള മ്യൂസിയങ്ങളെ പൂര്‍ണ്ണമായി പുന:സംഘടിപ്പിക്കുകയും സമഗ്ര പദ്ധതി ആവിഷ്ക്കരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. ജീവിത ശൈലിയും പാരമ്പര്യവുമായി ബന്ധപ്പെട്ട പുതിയ മ്യൂസിയങ്ങള്‍ സ്ഥാപിക്കുക.
  • ജില്ലാ കേന്ദ്രങ്ങളില്‍ വിവിധ സൗകര്യങ്ങളോടുകൂടിയ ആര്‍ട്ട് ഗ്യാലറികള്‍ സ്ഥാപിക്കുക.
  • പുരാവസ്തു പ്രാധാന്യമുള്ള സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കുകയും അനുയോജ്യമായ ഏജന്‍സിയെ ചുമതലപ്പെടുത്തി അവയുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുക. പുരാവസ്തു പ്രാധാന്യമുള്ള സ്ഥലങ്ങളെയും മ്യൂസിയങ്ങളുടെ ശൃംഖലയെയും വിനോദ സഞ്ചാര പദ്ധതികളുമായി സംയോജിപ്പിക്കുക.
  • ഗവേഷക വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ചരിത്ര രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുക. സംസ്ഥാനത്തിന് പുറത്തു നിന്നും ലഭ്യമായ രേഖകള്‍ ശേഖരിക്കുക.
  • നാടന്‍ കല/കൈത്തൊഴിലുകാര്‍ക്ക് പരിശീലനവും പ്രോത്സാഹനവും.
  • സാംസ്ക്കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും പദ്ധതി വിലയിരുത്തലിനുമായുള്ള സാംസ്ക്കാരിക സമിതി രൂപീകരിക്കല്‍.
  • മലയാള ഭാഷയിലുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കല്‍, പുതിയ മലയാളം വാക്കുകളുടെ രൂപീകരണവും തര്‍ജ്ജമയും.
  • രാജ്യാന്തര ചലിച്ചിത്രോത്സവം, നാടകോത്സവം, സംഗീതോത്സവം, സാഹിത്യോത്സവം എന്നിവ സംഘടിപ്പിക്കലും; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവയില്‍ പങ്കാളിത്തം ഉറപ്പാക്കലും.
  • ഭാഷാ വികസനവുമായി ബന്ധപ്പെട്ടുള്ള വിവിധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍.
  • യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ സാംസ്ക്കാരികവബോധ പരിപാടികള്‍ സംഘടിപ്പിക്കല്‍.
  • അവശ കലാകാരന്‍മാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി.

സംസ്ഥാന സർവ്വ വിജ്ഞാന കോശ പ്രസിദ്ധീകരണ ഇന്‍സ്റ്റിറ്റ്യൂട്ട്

വിജ്ഞാനകോശങ്ങളും സമാനതരത്തിലുള്ള മറ്റ് റഫറന്‍സ് പുസ്തകങ്ങളും മലയാള ഭാഷയില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള സ്ഥാപനമാണ് സംസ്ഥാന സർവ്വ വിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട്. പൊതു വിജ്ഞാന കോശത്തിന്റെ 16 വാല്യങ്ങളും വിശ്വ സാഹിത്യ വിജ്ഞാന കോശത്തിന്റെ മുഴുവന്‍ വാല്യങ്ങളും (10 വാല്യങ്ങള്‍) ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർവ്വ വിജ്ഞാന കോശം 1 മുതല്‍ 15 വരെ വാല്യങ്ങളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വര്‍ഷത്തില്‍, സർവ്വ വിജ്ഞാന കോശം വാല്യം 16 ഉം വിശ്വ സാഹിത്യ വിജ്ഞാന കോശത്തിന്റെ 9 ഉം 10 ഉം വാല്യങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍

തലശ്ശേരി, തളിപ്പറമ്പ്, വടകര, കൊട്ടാരക്കര എന്നിവിടങ്ങളില്‍ താലൂക്ക് ലൈബ്രറി കൂടാതെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ജില്ലാ ലൈബ്രറികളും സംസ്ഥാന ലൈബ്രറി കൗണ്‍സിലിനുണ്ട്. 2016 -17 വര്‍ഷത്തില്‍ 2000 ബാലവേദി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് ലൈബ്രറി കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വര്‍ഷത്തില്‍ ലൈബ്രറി കൗണ്‍സില്‍ 49 ലൈബ്രറികള്‍ക്ക് അഫിലിയേഷന്‍ നല്‍കിയിട്ടുണ്ട്.

മാര്‍ഗ്ഗി

കഥകളി പഠിക്കുന്നതിനായി 1970 ല്‍ സ്ഥാപിക്കപ്പെട്ട മഹനീയ സ്ഥാപനമായ മാര്‍ഗി, കഥകളി, കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് തുടങ്ങിയ കലകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു കേന്ദ്രം കൂടിയാണ്. റിപ്പോര്‍ട്ട് വര്‍ഷത്തില്‍ മാര്‍ഗ്ഗിയില്‍ നങ്ങ്യാര്‍ കൂത്തില്‍ 3 ഉം, കൂടിയാട്ടത്തില്‍ 5 ഉം, കഥകളിയില്‍ 9 ഉം അവതരണങ്ങള്‍ അരങ്ങേറി. കഥകളി, കൂടിയാട്ടം എന്നീ കലകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സാംസ്ക്കാരിക കേന്ദ്രം കൂടിയാണ്. റിപ്പോര്‍ട്ട് വര്‍ഷത്തില്‍ മാര്‍ഗ്ഗിയില്‍ നങ്ങ്യാര്‍ കൂത്തില്‍ 3 ഉം, കൂടിയാട്ടത്തില്‍ 5 ഉം, കഥകളിയില്‍ 9 ഉം അവതരണങ്ങള്‍ അരങ്ങേറി. കഥകളി, കൂടിയാട്ടം എന്നീ കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുവാക്കള്‍ക്ക് ഈ കലകളില്‍ സൗജന്യ പരിശീലനവും നല്‍കുന്നതും മാര്‍ഗിയുടെ മറ്റൊരു പ്രധാന പ്രവര്‍ത്തനമാണ്. റഗുലര്‍ കഥകളി ക്ലാസുകളില്‍ 36 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ചെണ്ട, 2 പേര്‍ മദ്ദളം, 4 പേര്‍ സംഗീതം, 6 പേര്‍ പാരമ്പര്യ രീതിയിലുള്ള കഥകളി വേഷം എന്നിവയാണ് അഭ്യസിച്ചിരുന്നത്.

വാസ്തു വിദ്യാ ഗുരുകുലം

മാനവ വിഭവ ശേഷി വികസന മന്ത്രാലയം വാസ്തു വിദ്യാ ഗുരുകുലത്തെ വാസ്തു/മറ്റ് അനുബന്ധ വിഷയങ്ങളിലുള്ള ദേശീയ നോഡല്‍ ഏജന്‍സിയായി അംഗീകരിച്ചിട്ടുണ്ട്. പാരമ്പര്യ വാസ്തു ശില്‍പ്പ രീതിയിലുള്ള ഭവനങ്ങള്‍, കെട്ടിടങ്ങള്‍, നിര്‍മ്മിതികള്‍ എന്നിവയില്‍ താല്‍പര്യമുള്ളവര്‍ക്ക് വേണ്ടി സ്കെച്ചുകള്‍, പ്ലാനുകള്‍ എന്നിവ രൂപ കല്‍പ്പന ചെയ്ത് നല്‍കുന്ന കാര്യക്ഷമതയുള്ള കണ്‍സള്‍ട്ടന്‍സി ശാഖ ഇതിനുണ്ട് . റിപ്പോര്‍ട്ട് വര്‍ഷത്തില്‍ ഏകദേശം 351 പേര്‍ കണ്‍സള്‍ട്ടന്‍സി ശാഖ യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവിടെ വാസ്തു വിദ്യയിലും ചുമര്‍ ചിത്ര വിദ്യയിലും അഞ്ച് അക്കാദമിക് കോഴ്സുകള്‍ നടത്തുന്നുണ്ട്. ഗുരുകുലം, സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു വേണ്ടി കേരളത്തിലെ എല്ലാ പൈതൃക മന്ദിരങ്ങളെയും പട്ടികപ്പെടുത്തി ഡോക്യുമെന്റു് ചെയ്യുകയും കേരളത്തിലെ പ്രധാന പാരമ്പര്യ വാസ്തു ശില്പ നിര്‍മ്മിതികളെ ഡോക്യുമെന്റ് ചെയ്യുകയും ചെയ്യുന്നു. തളി ക്ഷേത്രത്തിലെ ചുമര്‍ ചിത്രങ്ങളുടെ നവീകരണജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേരള കലാമണ്ഡലത്തിനായി ദക്ഷിണേന്ത്യന്‍ പെര്‍ഫോമിംഗ് ആര്‍ട്സ് മ്യൂസിയത്തിന്റെ സ്കെച്ചും പ്ലാനും വാസ്തു വിദ്യാ ഗുരുകുലം രൂപ കല്‍പ്പന ചെയ്തിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി

2015 ഡിസംബര്‍ 9 ന് മസ്ക്കറ്റ് ഹോട്ടലില്‍ സിനിമയും സാഹിത്യവും എന്ന വിഷയത്തില്‍ സെമിനാറും ഡിസംബര്‍ 11 മുതല്‍ 13 വരെ കൊല്ലത്ത് ത്രിദിന സാഹിത്യ ശില്‍പ്പശാലയും കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ചു. 2016 -17 ല്‍, ജനുവരി 6 ന് എഴുത്തച്ഛന്‍ അവാര്‍ഡ് വിതരണം, ജനുവരി 26 ന് കമലാ സുരയ്യാ സ്മാരകം ഉദ്ഘാടനം, ദേശീയ പുസ്തകോത്സവം, ഫെബ്രുവരി 2 മുതല്‍ 11 വരെ അക്ഷരപ്പെരുമ സാംസ്ക്കാരികോത്സവം,, 2016 ഫോബ്രുവരി 18 മുതല്‍ 20 വരെ മലയാള ഭാഷയും സാഹിത്യവും എന്ന വിഷയത്തില്‍ സെമിനാർ, 2016 മാര്‍ച്ച് 22 ന് കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ എന്‍. വി. കൃഷ്ണവാര്യര്‍ ജന്‍മ ശതാബ്ദി സെമിനാര്‍ എന്നിവ അക്കാദമി സംഘടിപ്പിച്ചു.

വർഷത്തിലെ പ്രധാന സാംസ്കാരിക സംഭവങ്ങൾ

രാജ്യാന്തര ചലചിത്രോത്സവം

കേരള ചലചിത്ര അക്കാഡമി ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് 21-ം-മത് രാജ്യാന്തര ചലചിത്ര മേള സംഘടിപ്പിച്ചു. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചലചിത്രങ്ങളുടെ മത്സര വിഭാഗമായിരുന്നു മേളയുടെ മുഖ്യാകര്‍ഷണം.

കൊച്ചി മുസ്സിരസ് ബിനാലെ

മൂന്നാമത് കൊച്ചി മുസ്സിരസ് ബിനാലെ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി 2016 ഡിസംബര്‍ 12 ന് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കലാകാരനായ സുദര്‍ശനന്‍ ഷെട്ടിയുടെ മേല്‍നോട്ടത്തില്‍ ‘ഉള്‍കാഴ്ച്ചകൾ ഉരുവാകുന്നിടം’ എന്ന് നാമകരണം ചെയ്തിട്ടുള്ള ബിനാലെയില്‍ നൃത്തം, സംഗീതം, നാടകം, പാരമ്പര്യ കലാരൂപങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ഇതില്‍ 31 രാജ്യങ്ങളില്‍ നിന്നായി 100 കലാകാരന്‍മാര്‍ പങ്കെടുക്കുന്നുണ്ട്. 2017 മാര്‍ച്ച് 29 ന് അവസാനിക്കുന്ന ബിനാലെ 12 വേദികളിലായി 108 ദിവസം നീണ്ടു നില്‍ക്കും.

മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുകരിക്കാവുന്ന മാതൃകാപരമായ സാമൂഹ്യ വികസനമാണ് കേരളത്തിനുള്ളത്. നൂതനവും പ്രതിജ്ഞാബദ്ധവും കേന്ദ്രീക്യതവുമായ നയ പരിപാടികളും പദ്ധതികളും സാമൂഹിക മേഖലയില്‍ ശ്രദ്ധേയമായനേട്ടങ്ങള്‍ കൈവരിക്കുന്നതിനും അതിന്റെ പ്രയോജനങ്ങള്‍ സംസ്ഥാനത്തിലെ ഭൂരിഭാഗം പൗരന്മാരിലേക്ക് വ്യാപിപ്പിക്കാനും കഴിഞ്ഞിട്ടുമുണ്ട്. എന്നിരുന്നാലും ഇപ്പോള്‍ ശ്രദ്ധ കൊടുക്കേണ്ടത് നേട്ടങ്ങളുടെ എണ്ണത്തിനെയും ഏകീകരണത്തിനെക്കാളും അതിന്റെ ഗുണമേന്മയ്ക്കാണ്. സംസ്ഥാനത്തിന് അതിന്റ മനുഷ്യ വിഭവങ്ങല്‍ ശാക്തീകരിക്കണമെങ്കില്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയ്ക്ക് ഗൌരവമായ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ആരോഗ്യ നയം ഈ മേഖലയിലെ പ്രശ്നങ്ങളെ പ്രതിപാദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലിംഗ പദവി ബഡ്ജറ്റിന്റെ പുനരൂജ്ജീവനം സ്ത്രീ കേന്ദ്രീക്യതനയങ്ങല്‍ക്കും പരിപാടികള്‍ക്കും കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതാണ്. സംസ്ഥാനത്തിന് ഇതിന്റെ നേട്ടങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും അര്‍ത്ഥപൂര്‍ണ്ണമായ ഫലപ്രാപ്തിയ്ക്കും നടപടികള്‍ എടുക്കേണ്ടതുണ്ട്

top