വാര്‍ഷിക പദ്ധതികളും പഞ്ചവത്സര പദ്ധതികളും രൂപീകരിക്കുക, അര്‍ദ്ധവാര്‍ഷിക പദ്ധതി അവലോകനങ്ങള്‍ തയ്യാറാക്കുക, ബഡ്ജറ്റും സാമ്പത്തിക അവലോകനവും (മലയാളത്തിലും ഇംഗ്ലീഷിലും) തയ്യാറാക്കുക, പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട അവലോകനങ്ങള്‍ നടത്തുക എന്നിവയൊക്കെയാണ് ഡിവിഷന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ഇതിനുപുറമേ താഴെ കൊടുക്കുന്ന ഉത്തരവാദിത്തങ്ങളും ഡിവിഷന്റെ പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു
- പഞ്ചവത്സര പദ്ധതികളുടെ സമീപന രേഖയും പശ്ചാത്തല പേപ്പറുകളും തയ്യാറാക്കുക.
- പ്രൊജക്ടുകളുടെ അവലോകനം
- ഗവണ്‍മെന്റ് ഫയലുകളില്‍ അഭിപ്രായം രേഖപ്പെടുത്തുക
- സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കുക
- വിവിധ സ്കീമുകളുടെ റെഗുലര്‍ മോണിറ്ററിംഗ്
- പ്രൊജക്ടുകളുടെയും സ്കീമുകളുടെയും ദ്രുത വിശകലനം.
- വര്‍ക്കിംഗ് ഗ്രൂപ്പുകളിലും സ്പെഷല്‍ വര്‍ക്കിംഗ് ഗ്രൂപ്പുകളിലും സമര്‍പ്പിച്ച പ്രൊജക്ടുകള്‍ പരിശോധിക്കുക
- ആവശ്യാധിഷ്ഠിത ടാസ്ക്ക് ഫോഴ്സുകള്‍ രൂപീകരിക്കുക
- സ്കീം റിവ്യു നടത്തുക
- കാലാകാലങ്ങളില്‍ ആസൂത്രണബോര്‍ഡ് രൂപീകരിക്കുന്ന എക്സ്പേര്‍ട്ട് ഗ്രൂപ്പുകള്‍ക്ക് ആവശ്യമായ പിന്തുണയും നേതൃത്വവും നല്‍കുക
- നയരൂപീകരണവുമായി ബന്ധപ്പെട്ട് സ്റ്റേക്ക് ഹോള്‍ഡേഴ്സ് മീറ്റിംഗുകള്‍ വിളിച്ചുചേര്‍ക്കുക
- പ്രസിദ്ധീകരണങ്ങള്‍ തയ്യാറാക്കുകയും പ്രൊജക്ട് നടത്തിപ്പ് സുഗമമാക്കുകയും ചെയ്യുക.
- വര്‍ക്കിംഗ് ഗ്രൂപ്പുകളിലും സ്പെല്‍ഷ്യല്‍ വര്‍ക്കിംഗ് ഗ്രൂപ്പുകളിലും പങ്കെടുക്കുക.