എസ്.എസ്.നാഗേഷ്

എസ്.എസ്.നാഗേഷ്

ശ്രീ.എസ്.എസ്.നാഗേഷ് 2018 ആഗസ്റ്റ് 1 മുതല്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ കാര്‍ഷിക വിഭാഗം മേധാവിയായി സേവനം അനുഷ്ഠിക്കുന്നു. കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ (ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍, 1993) പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്സില്‍ എം.എസ്.സി, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്റ് ഫിനാന്‍സ്, മുംബൈയില്‍ നിന്ന് സി.ഐ.ഐ.ബി എന്നിവ നേടിയിട്ടുണ്ടു്. സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ ചീഫായി ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്മെന്റിന്റെ  (നബാര്‍ഡ്) ഗ്രാമ വികസന ബാങ്കിംഗ് സേവനത്തില്‍ (ആര്‍.ഡി.ബി.എസ്) അസിസ്റ്റന്റ് ജനറല്‍ മാനേജരായി വിവിധ സംസ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ടു്. കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ നബാര്‍ഡിന്റെ എ.ജി.എം/ജില്ലാ വികസന മാനേജര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ടു്. ന്യൂഡല്‍ഹിയിലെ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴിസില്‍ സാമ്പത്തിക വിദഗ്ധനായും, ന്യൂഡല്‍ഹിയിലെ ഇന്‍ഡ്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിലും പ്രവര്‍ത്തിച്ചിട്ടുണ്ടു്. വികസന ബാങ്കിംഗ്, കാര്‍ഷിക മേഖലയിലെ ഗവേഷണ – വികസന പ്രവര്‍ത്തനങ്ങള്‍ മഹാരാഷ്ട്രയിലെ വാട്ടര്‍ഷെഡ് മാനേജ്മെന്റ്, വിദര്‍ഭയിലെ ദാരിദ്ര ലഘൂകരണ പാക്കേജുകള്‍ കൈകാര്യം ചെയ്യല്‍, സഹകരണ, പ്രാദേശിക ഗ്രാമീണ ബാങ്കുകളുടെ ഉല്പാദന, നിക്ഷേപ വായ്പാ പ്രവര്‍ത്തനങ്ങള്‍, സഹകരണ, പ്രാദേശിക ഗ്രാമീണ ബാങ്കുകളുടെ ബാങ്കിംഗ് മേല്‍നോട്ടം എന്നിവയില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടു്. ഹരിയാനയിലെ നബാര്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ്സസിന്റെ (NABCONS) തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ടു്. നബാര്‍ഡിന്റെ ഭാഗമായി കേരളത്തില്‍ കാര്‍ഷിക ഉല്പാദക സംഘങ്ങള്‍ സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. സൂക്ഷ്മസംരംഭങ്ങളുടെ വികസനത്തെക്കുറിച്ച് ഫിലിപ്പൈന്‍സിലെ മനിലയില്‍ എപ്രാക്ക-സെന്‍ട്രാബില്‍ നിന്ന് അന്താരാഷ്ട്ര പരിശീലനം നേടി. ജര്‍മനിയിലെ എ.ഡി.ജി യുമായി ഏകോപിച്ച് മൌണ്ടബറില്‍ കാര്‍ഷിക  ബിസിനസ്സ്, കാര്‍ഷിക സംസ്കരണം, സഹകരണ സംഘങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പരിശീലനപരിപാടി പങ്കെടുക്കുന്നതിനായി അദ്ദേഹത്തെ കേരള സര്‍ക്കാര്‍ നിയോഗിച്ചു.