വാർഷിക പദ്ധതികളുടെ രൂപീകരണം, പഞ്ചവത്സര പദ്ധതികൾ, സാമ്പത്തിക അവലോകനം (ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ), വിവിധ മേഖലകളിലെ വാർഷിക പദ്ധതികൾ / പരിപാടികൾ നിരീക്ഷിക്കൽ, അവലോകനം എന്നിവയാണ് ഡിവിഷന്റെ പ്രധാന പ്രവർത്തനങ്ങൾ.
പ്രവർത്തനങ്ങളിൽ ഇവയും ഉൾപ്പെടുന്നു –
- വാർഷിക പദ്ധതികളുമായി ബന്ധപ്പെട്ട് സർക്കാർ വകുപ്പുകൾ, സർക്കാർ ഏജൻസികൾ, ഗവേഷണ-വികസന സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ പദ്ധതികളും പരിപാടികളും രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
- വ്യവസായ, അടിസ്ഥാന സൌകര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ, വ്യവസായ അസോസിയേഷനുകൾ, മറ്റ് സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളുമായി സംവദിക്കുക; ചർച്ചകളിൽ പങ്കെടുക്കുക.
- ഏകോപിത പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വകുപ്പുകൾ തമ്മിലുള്ള ഒരു ഇന്റർഫേസായി പ്രവർത്തിക്കുന്നു.
- ഭരണാനുമതി നല്‍കുന്നതിന് മുമ്പായി പദ്ധതികൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ഡിപ്പാർട്ട്മെന്റൽ വർക്കിംഗ് ഗ്രൂപ്പുകളിലും ഡിപ്പാർട്ട്മെന്റൽ സ്പെഷ്യൽ വർക്കിംഗ് ഗ്രൂപ്പുകളിലും പങ്കാളിത്തം.
- വാർഷിക, പഞ്ചവത്സര പദ്ധതി രൂപീകരണത്തിന് മുന്നോടിയായി ഓരോ മേഖലകൾക്കായി വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് സംഘടിപ്പിക്കുകയും സൗകര്യമൊരുക്കുകയും ചെയ്യുക.
- പ്രത്യേക ആവശ്യങ്ങൾക്കായി ടാസ്‌ക് ഫോഴ്‌സ്, സ്‌പെഷ്യൽ വർക്കിംഗ് ഗ്രൂപ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കുകയും സൗകര്യമൊരുക്കുകയും ചെയ്യുക.
- സർക്കാർ വകുപ്പുകളുടെ / ഏജൻസികളുടെ പദ്ധതികളുടെയും പരിപാടികളുടെയും ഭൗതിക പുരോഗതി പരിശോധിക്കൽ; കൂടാതെ സ്കീമുകളുടെയും പ്രോഗ്രാമുകളുടെയും ഇടക്കാല വിലയിരുത്തൽ.
- സ്കീമുകളുടെയും പ്രോജക്റ്റുകളുടെയും തുടർച്ചയായ ഓൺലൈൻ നിരീക്ഷണവും പ്രോഗ്രാമുകൾ അവലോകനം ചെയ്യലും
- ബന്ധപ്പെട്ട മേഖലകളിൽ വർക്ക് ഷോപ്പുകളും സെമിനാറുകളും നടത്തുകയും വിവിധ വർക്ക് ഷോപ്പുകളിലും സെമിനാറുകളിലും പങ്കെടുക്കുകയും ചെയ്യുക.
- പ്രധാന ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളായ കൊച്ചി മെട്രോ, തിരുവനന്തപുരം, കോഴിക്കോട് മോണോ റെയിൽ, വിഴിഞ്ഞം ഇന്റർനാഷണൽ കണ്ടെയ്നർ ടെർമിനൽ തുടങ്ങിയവയ്ക്ക് നിർണായക ഉപദേശം നല്‍കല്‍.