ഇന്ത്യയുടെ മൊത്ത ദേശീയവരുമാനം 2016-17 ല്‍ സ്ഥിരവിലയില്‍ (2011-12) മുന്‍ വര്‍ഷത്തെ 112.46 ലക്ഷം കോടിയില്‍ നിന്ന് 120.35 ലക്ഷം കോടി രൂപയായതായി കണക്കാക്കുന്നു 2015-16 ലെ ദേശീയ വരുമാനത്തിന്റെ വളര്‍ച്ചാനിരക്കായിരുന്ന 8 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2016-17 -ല്‍ വളര്‍ച്ചാനിരക്ക് 7 ശതമാനമായി. 2016-17 -ല്‍ മൊത്ത ദേശീയവരുമാനം നടപ്പുവിലയില്‍ 149.94 ലക്ഷം കോടി രൂപയാണ്. 2015-16 -ല്‍ ഇത് 135.22 ലക്ഷം കോടി രൂപയായിരുന്നു. അതായത് 10.9 ശതമാനമാണ് വളര്‍ച്ചാനിരക്ക്. 2016-17 -ല്‍ അറ്റദേശീയ വരുമാനം നടപ്പുവിലയില്‍ 134.08 ലക്ഷം കോടി രൂപയാണ്. ഇത് 2015-16 -ല്‍ 120.76 ലക്ഷം കോടി രൂപയായിരുന്നു. ഇത് 11 ശതമാനം വര്‍ദ്ധനവ് കാണിക്കുന്നു. വിശദ വിവരങ്ങള്‍ പട്ടിക 1.2 -ല്‍ കാണിക്കുന്നു.
ക്രമ നമ്പർ | ഇനം | 2011-12 വിലയിൽ | നടപ്പ് വിലയിൽ | ||||
2014-15 (എന്‍എസ്) | 2015-16 (എന്‍ എസ്) | 2016-17(പി.ഇ) | 2014-15 (എന്‍എസ്) | 2015-16 (എന്‍ എസ്) | 2016-17(പി.ഇ) | ||
1 | ജി.വി.എ. അടിസ്ഥാന വിലയിൽ | 9719023 | 10490514 (7.9) | 11185440 (6.6) | 11481794 | 12458642 (8.5) | 13669914 (9.7) |
2 | മൊത്തം ദേശീയ വരുമാനം (ജി.എൻ.ഐ) | 10412280 | 11246305 (8.0) | 12034713 (7.0) | 12297698 | 13522256 (10.0) | 14994109 (10.9) |
3 | അറ്റ ദേശീയ വരുമാനം (എൻ.എൻ.ഐ) | 9231556 | 9982112 (8.1) | 10686776 (7.1) | 10953761 | 12076882 (10.3) | 13408211 (11.0) |
4 | മൊത്തം ആഭ്യന്തരോല്പാദനം (ജി.ഡി.പി) | 10536984 | 11381002 (8.0) | 12189854 (7.1) | 12445128 | 13682035 (9.9) | 15183709 (11.0) |
5 | അറ്റ ആഭ്യന്തരോല്പാദനം (എൻ.ഡി.പി) | 9356260 | 10116809 (8.1) | 10841917 (7.2) | 11101191 | 12236662 (10.2) | 13597811 (11.1) |
6 | പ്രതിശീർഷ മൊത്ത ആഭ്യന്തരോല്പാദനം () | 83165 | 88706 (6.7) | 93840 (5.8) | 98225 | 106641 (8.6) | 116888(9.6) |
7 | പ്രതിശീർഷ അറ്റ ആഭ്യന്തരോല്പാദനം () | 73846 | 78853 (6.7) | 83464 (5.8) | 87618 | 95375 (8.8) | 104679 (9.7) |
അവലംബം: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന് |
2011-12 -ലെ അടിസ്ഥാന വിലയില്‍ 2016-17 -ലെ യഥാര്‍ത്ഥ ജി.വി.എ. 111.85 ലക്ഷം കോടി രൂപയാണ്. 2015-16 -ലെ 104.91 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 6.6 ശതമാനം വളര്‍ച്ച കാണിക്കുന്നു. നടപ്പ് വിലയിലെ ജി.വി.എ. 2015-16-ലെ 124.58 ലക്ഷം കോടിരൂപ 9.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 2016-17 -ല്‍ 136.69 ലക്ഷം കോടി രൂപയാണ്.
മൊത്ത ആഭ്യന്തരോല്പാദനം സ്ഥിരവിലയില്‍ (2011-12) 2015-16 -ലെ 113.81 ലക്ഷം കോടി രൂപയില്‍ നിന്ന് 7.1 ശതമാനം വളര്‍ച്ച കൈവരിച്ച് 2016-17 -ല്‍ 121.90 ലക്ഷം കോടി രൂപയിലെത്തി. നടപ്പുവിലയില്‍ 2016-17 -ല്‍ മൊത്ത ആഭ്യന്തരോല്പാദനം 2015-16 -ലെ 136.82 ലക്ഷം കോടിരൂപയില്‍ നിന്ന് 151.84 ലക്ഷം കോടി രൂപയായി. ഇത് 11 ശതമാനം വളര്‍ച്ചാനിരക്ക് കാണിക്കുന്നു. പ്രതിശീര്‍ഷവരുമാനം (പ്രതിശീര്‍ഷ മൊത്ത ആഭ്യന്തരോല്പാദനം) 2011-12 ലെ സ്ഥിരവിലയില്‍ 2015-16 -ലെ 88,706 രൂപയില്‍ നിന്ന് 5.8 ശതമാനം വളര്‍ച്ച കൈവരിച്ച് 2016-17-ല്‍ 93,840 രൂപയായി. നടപ്പുവിലയില്‍ പ്രതിശീര്‍ഷ വരുമാനം 2015-16-ലെ 106,641 രൂപയില്‍ നിന്ന് 9.62 ശതമാനം വളര്‍ച്ചയോടെ 2016-17 -ല്‍ 116,888 രൂപയായി.
അടിസ്ഥാന വര്‍ഷം 2004-05 –ല്‍ നിന്നും 2011-12 ലേയ്ക്ക് നവീകരിച്ചുകൊണ്ട് സിഥിതിവിവരകണക്കും പദ്ധതി നിർവ്വഹണവും മന്ത്രാലയം ദേശീയകണക്കുകളുടെ പുതിയ പരമ്പര പുറത്തിറക്കിയിട്ടുണ്ട്. 2004-05 അടിസ്ഥാന വര്‍ഷമായി കണക്കാക്കി 2014-15 വരെ പുറത്തിറക്കിയവയും 2011-12 അടിസ്ഥാന വര്‍ഷമായി കണക്കാക്കി ഇപ്പോള്‍ പുറത്തിറക്കിയ പ്രധാന സംഗ്രഹങ്ങളും തമ്മില്‍ ആശയപരമായ ചില വ്യത്യാസങ്ങളുണ്ട്. 2008-ലെ ദേശീയ കണക്കുകളുടെ മാതൃകയാണ് പുതിയ ദേശീയ കണക്ക് പരമ്പരയില്‍ കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഘടക മൂല്യത്തിലെ മൊത്ത ആഭ്യന്തര ഉല്പന്നം എന്നതിന് (ജി.ഡി.പി. ഘടക മൂല്യത്തില്‍) പകരം മൊത്തം സംയോജിത മൂല്യം അടിസ്ഥാന വിലയില്‍ (ജി.വി.എ.) എന്നും കമ്പോള വിലയിലെ ജി.ഡി.പി.യെ ജി.ഡി.പി. ആയും നിർവചിച്ചിരിക്കുന്നു.
മൊത്ത ആഭ്യന്തരോല്പാദനം, അറ്റ ആഭ്യന്തരോല്പാദനം, മൊത്ത ദേശീയവരുമാനം, അറ്റ ദേശീയവരുമാനം എന്നിവയെ സംബന്ധിക്കുന്ന 2012-13 മുതല്‍ 2016-17 വരെയുള്ള വിശദവിവരങ്ങള്‍ നടപ്പ്, (2011-12) സ്ഥിരവിലകളിലും ശതമാന വ്യതിയാനവും അനുബന്ധം 1.3, 1.4, 15, 16 -ല്‍ കൊടുത്തിട്ടുണ്ട്. സ്ഥിരവിലയിലും നടപ്പുവിലയിലും കണക്കാക്കിയിട്ടുള്ള മൊത്തം ജി.വി.എ.യുടെ മേഖലാവിതരണം അനുബന്ധം 1.7 ലും അനുബന്ധം 1.8 ലും നല്കിയിട്ടുണ്ട്.
സംസ്ഥാന വരുമാനം
മൊത്ത സംസ്ഥാന ആഭ്യന്തരോല്പാദനം (ജി.എസ്.ഡി.പി.) 2011-12- ലെ സ്ഥിരവിലയില്‍ 2015-16-ലെ താല്ക്കാലിക കണക്കുകളിലെ 44,769,237 ലക്ഷം രൂപയില്‍ നിന്ന് 2016-17 -ല്‍ 48087791 ലക്ഷം രൂപയായി വര്‍ദ്ധിച്ചു. വളര്‍ച്ചാനിരക്ക് 2015-16 -ലെ 6.60 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2016-17 -ല്‍ 7.41 ശതമാനമാണ് (ചിത്രം 1.3 ). നടപ്പുവിലയില്‍ മൊത്ത സംസ്ഥാന ആഭ്യന്തരോല്പാദനം 2015-16 -ലെ 55,794,651 ലക്ഷം രൂപയില്‍ നിന്ന് 10.59 ശതമാനം വളര്‍ച്ചയോടെ 2016-17 -ല്‍ 61,703,466 ലക്ഷം രൂപയായി.
ത്വരിതകണക്കുകള്‍ പ്രകാരം കേരളത്തിന്റെ അറ്റ സംസ്ഥാന ആഭ്യന്തരോല്പാദനം ഘടകവിലയില്‍ 2011-12 ലെ സ്ഥിരവിലയില്‍ 2015-16 സാമ്പത്തികവര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 40,906,975 ലക്ഷം രൂപയിൽ നിന്ന് 7.69 ശതമാനം വളര്‍ച്ച കൈവരിച്ച് 2016-17-ല്‍ 44,051,533 ലക്ഷം രൂപയായി. നടപ്പുവിലയിലുള്ള സംസ്ഥാന അറ്റആഭ്യന്തരോല്പാദനം 2015-16 ലെ 50392861 ലക്ഷം രൂപയില്‍ നിന്ന് വര്‍ദ്ധിച്ച് 2016-17-ല്‍ 55,848,205 ലക്ഷം രൂപയായി. സംസ്ഥാന വരുമാനത്തിന്റെ വളര്‍ച്ചാനിരക്ക് നടപ്പ് വിലയില്‍ 2015-16 -ലെ 9.40 ശതമാനത്തില്‍ നിന്ന് 2016-17 -ല്‍ 10.83 ശതമാനമായി (പട്ടിക 1.3 ).
ക്രമ നമ്പർ |
ഇനം | വരുമാനം (ലക്ഷം രൂപയില്‍) |
വളര്‍ച്ചാ നിരക്ക് ശതമാനം | |||
2014-15 | 2015-16 (പി) | 2016-17 (ക്യു) | 2015-16 (പി) | 2016-17 (ക്യു) | ||
1 | മൊത്തം സംസ്ഥാന ആഭ്യന്തരോല്പാദനം | |||||
എ) സ്ഥിരവിലയിൽ (2011-12) | 41,995,555 | 44,769,237 | 48,087,791 | 6.60 | 7.41 | |
ബി) നടപ്പ് വിലയിൽ | 51,256,405 | 55,794,651 | 61,703,466 | 8.85 | 10.59 | |
2 | അറ്റ സംസ്ഥാന ആഭ്യന്തരോല്പാദനം | |||||
എ) സ്ഥിരവിലയിൽ (2011-12) | 38,213,426 | 40,906,975 | 44,051,533 | 7.05 | 7.69 | |
ബി) നടപ്പ് വിലയിൽ | 46,061,432 | 50,392,861 | 55,848,205 | 9.40 | 10.83 | |
3 | സംസ്ഥാന പ്രതിശീർഷവരുമാനം | |||||
എ) സ്ഥിരവിലയിൽ (2011-12) | 123,573 | 131,086 | 140,107 | 6.08 | 6.88 | |
ബി) നടപ്പ് വിലയിൽ | 150,824 | 163,369 | 179,778 | 8.32 | 10.04 | |
4 | അറ്റ സംസ്ഥാന പ്രതിശീർഷ ആഭ്യന്തര ഉല്പന്നം | |||||
എ) സ്ഥിര വിലയിൽ (2011-12) | 112,444 | 119,777 | 128,347 | 6.52 | 7.15 | |
ബി) നടപ്പ് വിലയിൽ | 135,537 | 147,552 | 162,718 | 8.86 | 10.28 | |
അവലംബം: സാമ്പത്തികസ്ഥിതിവിരണക്കണക്ക് വകുപ്പ്. പി: താല്ക്കാലികം ക്യൂ: ത്വരിതം |
സംസ്ഥാന പ്രതിശീര്‍ഷ വരുമാനം
ത്വരിത കണക്കുകള്‍ പ്രകാരം 2016-17 -ല്‍ പ്രതിശീര്‍ഷ സംസ്ഥാന വരുമാനം (2011-12) സ്ഥിരവിലയില്‍ 140,107 രൂപയാണ്. 2015-16 -ലെ താൽക്കാലിക കണക്കു പ്രകാരം ഇത് 131,086 രൂപ ആണ്. 2016-17 -ല്‍ 6.88 ശതമാനം വളര്‍ച്ചയുണ്ടായി. നടപ്പ് വിലയില്‍ സംസ്ഥാന പ്രതിശീര്‍ഷ വരുമാനം 2015-16 -ല്‍ 163,369 ലക്ഷം രൂപ ആയിരുന്നത് 2016-17 -ല്‍ 179,778 രൂപ ആയി. അറ്റ സംസ്ഥാന ആഭ്യന്തരഉല്പന്നത്തെ ജനസംഖ്യകൊണ്ട് ഭാഗിച്ചാല്‍ കിട്ടുന്നതാണ് പ്രതിശീര്‍ഷ വരുമാനത്തിന്റെ മികച്ച സൂചകം. ത്വരിത കണക്കുകള്‍ പ്രകാരം 2015-16 -ല്‍ പ്രതിശീര്‍ഷ അറ്റ സംസ്ഥാന ആഭ്യന്തര ഉല്പന്നം 119,777 രൂപ ആയിരുന്നത് 2016-17-ല്‍ 7.15 ശതമാനം വളര്‍ച്ച കൈവരിച്ച് 128,347 രൂപയായി. 2013-14 മുതല്‍ 2016-17 വരെ കേരളത്തിന്റെ പ്രതിശീര്‍ഷ സംസ്ഥാന വരുമാനം (സ്ഥിരവിലയില്‍ 2011-12) ദേശീയ പ്രതിശീര്‍ഷ വരുമാനത്തേക്കാള്‍ ഉയര്‍ന്നതാണെന്ന് താഴെകൊടുത്തിട്ടുള്ള ചിത്രത്തില്‍ നിന്ന് (ചിത്രം 1.4) വ്യക്തമാകുന്നതാണ്.
മൊത്തസംസ്ഥാന സംയോജിതോല്പാദനത്തിന്റെ മേഖലാവിതരണം
2016-17-ല്‍ (2011-12 സ്ഥിരവിലയില്‍) സംസ്ഥാന ആഭ്യന്തരോല്പാദനത്തില്‍ പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളുടെ വിഹിതം യഥാക്രമം 11.27 ശതമാനം, 25.59 ശതമാനം, 63.14 ശതമാനം ആണ്. നടപ്പുവിലയില്‍ 2016-17 കാലയളവില്‍ മൊത്തസംസ്ഥാന ആഭ്യന്തരോല്പാദനത്തില്‍ ഈ മൂന്ന് മേഖലകളുടെയും വിഹിതം യഥാക്രമം 13.36 ശതമാനം, 23.47 ശതമാനം, 63.18 ശതമാനം എന്ന നിലയിലാണ് (ചിത്രം 1.5 ).
സംസ്ഥാന ജി.വി.എ.യുടെ മേഖലാവിതരണം വിശകലനം ചെയ്താല്‍ കാണുന്നത് തൃതീയ, പ്രാഥമിക മേഖലകളുടെ സംഭാവന യഥാക്രമം 2015-16-ലെ 62.59 ശതമാനത്തില്‍നിന്നും 63.18 ശതമാനമായും, 12.82 ശതമാനത്തില്‍നിന്നും 13.36 ശതമാനമായും 2016-17-ല്‍ വര്‍ദ്ധിച്ചു. എന്നാല്‍ ദ്വിതീയ മേഖലയുടെ പങ്ക് 24.59 ശതമാനത്തില്‍ നിന്ന് 23.47 ശതമാനമായി കുറഞ്ഞു.
മൊത്ത സംസ്ഥാന വരുമാനത്തിന്റെ മേഖലാവളര്‍ച്ചയുടെ വാര്‍ഷിക വിശകലനത്തില്‍ സ്ഥിരവിലയില്‍ (2011-12) ഏറ്റവും ഉയര്‍ന്ന 6.7 ശതമാനം വളര്‍ച്ചാനിരക്ക് തൃതീയ മേഖല കൈവരിച്ചതായി കാണാവുന്നതാണ്. പുറകിലായി പ്രാഥമികമേഖല 5.19 ശതമാനവും ദ്വിതീയ മേഖല 2.88 ശതമാനവും വളര്‍ച്ചയും കാണിക്കുന്നു. ഈ കാലയളവില്‍ ചില കാര്‍ഷിക വിളകള്‍, കന്നുകാലി വളര്‍ത്തല്‍, മത്സ്യബന്ധനം, മത്സ്യക്കൃഷി, ഖനനം എന്നീ മേഖലകളുടെ വളര്‍ച്ചയുടെ ഫലമായി പ്രാഥമികമേഖല -11.2 ശതമാനത്തില്‍നിന്നും 5.19 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. നടപ്പുവിലയില്‍ 2016-17-ല്‍ പ്രാഥമിക മേഖലയുടെ വളര്‍ച്ചാ നിരക്ക് 13.25 ശതമാനവും തൃതീയമേഖലയുടേത് 9.72 ശതമാനവും ദ്വിതീയമേഖലയുടേത് 3.74 ശതമാനവുമാണ്. ഗതാഗതം സംഭരണം, വാര്‍ത്താവിനിമയം എന്നീ മേഖലകള്‍ വളര്‍ച്ച രേഖപ്പെടുത്തിയതാണ് തൃതീയമേഖലയുടെ വളര്‍ച്ചയ്ക്ക് കാരണം.
2013-14 മുതല്‍ 2015-16 വരെയുള്ള കാലഘട്ടത്തില്‍ തൃതീയമേഖലയുടെ സംഭാവന 60.43-ല്‍നിന്നും 63.66 ശതമാനമായി വര്‍ദ്ധിച്ചു. പ്രാഥമികമേഖലയുടെ സംഭാവന 13.45 -ൽ നിന്നും 12.07 ശതമാനമായും ദ്വിതീയ മേഖലയുടേത് 25.81-ൽ നിന്നും 24.27 ശതമാനമായും കുറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷകങ്ങളിലെ മൊത്ത സംസ്ഥാന ആഭ്യന്തരോല്പാദനത്തിന്റെ ശതമാനത്തിലുള്ള മേഖലാതല വിതരണം അനുബന്ധം 1.9, 1.10, അനുബന്ധം 1.11 -ലും 2011-12 മുതല്‍ 2015-16 വരെയുള്ള വര്‍ഷങ്ങളിലെ മൊത്ത സംസ്ഥാന ആഭ്യന്തരോല്പാദനത്തിന്റെയും അറ്റ സംസ്ഥാന ആഭ്യന്തരോല്പാദനത്തിന്റെയും സ്ഥിര-നടപ്പ് വിലകളിലുള്ള വിശദാംശങ്ങള്‍ അനുബന്ധം 1.12, 1.13, 1.14, 1.15 -ലും കൊടുത്തിട്ടുണ്ട്.
ജില്ലാതല മൊത്ത സംസ്ഥാന സംയോജിതമൂല്യം
അടിസ്ഥാന വിലയിലുള്ള 2016-17 - ലെ മൊത്ത സംസ്ഥാന സംയോജിത മൂല്യത്തിന്റെ ജില്ലാ വിതരണത്തില്‍ (നടപ്പ് വില) എറണാകുളം ജില്ല 69,18,835 ലക്ഷം രൂപയോടെ ഒന്നാം സ്ഥാനത്ത് തുടരുന്നതായി കാണുന്നു. 2015-16 -ല്‍ ജില്ലയുടെ വിഹിതം 62,96,547 ലക്ഷം രൂപയായിരുന്നു. അതായത് 2015-16 -നെ അപേക്ഷിച്ച് 9.88 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സ്ഥിരവിലയില്‍ (2011-12) 2015-16 -ല്‍ ഇത് 5,125,647 ലക്ഷം രൂപയായിരുന്നത് 2016-17- ല്‍ 5,491,752 ലക്ഷം രൂപയായി. വിശദാംശങ്ങള്‍ പട്ടിക 1.4 - ല്‍ നൽകിയിട്ടുണ്ട്.
ക്രമ നമ്പർ | ജില്ല | മൊത്തം സംസ്ഥാന കൂട്ടിച്ചേര്‍ത്തമൂല്യം | |||||
നടപ്പ് വിലയില്‍ | സ്ഥിരവിലയില്‍ | ||||||
2015-16 (പി) | 2016-17 (ക്യു) | വളര്‍ച്ചാ നിരക്ക് (%) | 2015-16 (പി) | 2016-17 (ക്യു) | വളര്‍ച്ചാ നിരക്ക് (%) |
||
1 | തിരുവനന്തപുരം | 5,119,355 | 5,567,163 | 8.75 | 4,087,733 | 4,311,759 | 5.48 |
2 | കൊല്ലം | 4,568,252 | 4,980,196 | 9.02 | 3,622,737 | 3,825,637 | 5.60 |
3 | പത്തനംതിട്ട | 1,438,255 | 1,599,967 | 11.24 | 1,135,630 | 1,218,492 | 7.30 |
4 | ആലപ്പുഴ | 3,650,842 | 3,959,161 | 8.45 | 2,922,450 | 3,069,069 | 5.02 |
5 | കോട്ടയം | 3,021,186 | 3,273,951 | 8.37 | 2,504,602 | 2,627,009 | 4.89 |
6 | ഇടുക്കി | 1,895,868 | 2,056,010 | 8.45 | 1,453,150 | 1,485,762 | 2.24 |
7 | എറണാകുളം | 6,296,547 | 6,918,835 | 9.88 | 5,125,647 | 5,491,752 | 7.14 |
8 | തൃശൂർ | 5,178,400 | 5,561,292 | 7.39 | 4,144,093 | 4,343,482 | 4.81 |
9 | പാലക്കാട് | 3,717,274 | 3,998,133 | 7.56 | 2,904,804 | 3,034,377 | 4.46 |
10 | മലപ്പുറം | 4,896,021 | 5,363,418 | 9.55 | 3,889,842 | 4,144,456 | 6.55 |
11 | കോഴിക്കോട് | 4,395,664 | 4,681,302 | 6.50 | 3,491,034 | 3,633,201 | 4.07 |
12 | വയനാട് | 1,029,524 | 1,107,058 | 7.53 | 770,726 | 802,474 | 4.12 |
13 | കണ്ണൂർ | 3,509,232 | 3,866,359 | 10.18 | 2,823,432 | 3,027,512 | 7.23 |
14 | കാസർകോഡ് | 1,718,063 | 1,889,926 | 10.00 | 1,359,393 | 1,443,907 | 6.22 |
മൊത്ത സംസ്ഥാന ആഭ്യന്തരോല്പാദനം | 50,434,483 | 54,822,771 | 8.70 | 40,235,273 | 42,458,889 | 5.53 | |
അവലംബം: സാമ്പത്തിക സ്ഥിതി വിരണക്കണക്ക് വകുപ്പ്. പി: താല്ക്കാലികം ക്യൂ: ത്വരിതം |
ജില്ലാതല പ്രതിശീര്‍ഷ വരുമാനം
2016-17-ല്‍ എറണാകുളം ജില്ല (2011-12 -ലെ സ്ഥിരവിലയില്‍) 1,62,297 രൂപയുമായി പ്രതിശീര്‍ഷ വരുമാനത്തില്‍ ഒന്നാമത് നിൽക്കുന്നതായി ജില്ലാതല പ്രതിശീര്‍ഷ വരുമാനത്തിന്റെ വിശകലനം കാണിക്കുന്നു. 2015-16- ല്‍ ഇത് 152,318 രൂപയായിരുന്നു. ജില്ലാതല പ്രതിശീര്‍ഷ വരുമാനത്തിന്റെ സ്ഥാനവും വളര്‍ച്ചയും പട്ടിക 1.5 -ല്‍ കൊടുത്തിട്ടുണ്ട്.
ക്രമ നമ്പർ | ജില്ല | 2015-16 (പി) |
റാങ്ക് | 2016-17 (ക്യു) |
റാങ്ക് | വളര്‍ച്ചാ നിരക്ക് (%) |
1 | തിരുവനന്തപുരം | 122,679 | 7 | 129,137 | 7 | 5.26 |
2 | കൊല്ലം | 136,282 | 3 | 143,638 | 2 | 5.40 |
3 | പത്തനംതിട്ട | 96,134 | 12 | 103,460 | 12 | 7.62 |
4 | ആലപ്പുഴ | 136,804 | 2 | 143,542 | 3 | 4.92 |
5 | കോട്ടയം | 126,238 | 6 | 132,267 | 6 | 4.78 |
6 | ഇടുക്കി | 132,107 | 4 | 135,316 | 5 | 2.43 |
7 | എറണാകുളം | 152,318 | 1 | 162,297 | 1 | 6.55 |
8 | തൃശൂര്‍ | 129,922 | 5 | 135,518 | 4 | 4.31 |
9 | പാലക്കാട് | 100,128 | 10 | 103,855 | 11 | 3.72 |
10 | മലപ്പുറം | 89,357 | 14 | 94,012 | 14 | 5.21 |
11 | കോഴിക്കോട് | 109,632 | 8 | 113,307 | 9 | 3.35 |
12 | വയനാട് | 92,353 | 13 | 95,715 | 13 | 3.64 |
13 | കണ്ണൂർ | 109,602 | 9 | 116,982 | 8 | 6.73 |
14 | കാസർകോഡ് | 100,198 | 11 | 105,555 | 10 | 5.35 |
കേരളം | 117,811 | 123,707 | 5.01 | |||
അവലംബം: സാമ്പത്തിക സ്ഥിതി വിരണക്കണക്ക് വകുപ്പ്. പി: താല്ക്കാലികം, ക്യു: ത്വരിതം |
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകള്‍ 2016-17 സാമ്പത്തികവര്‍ഷം സംസ്ഥാന പ്രതിശീര്‍ഷ വരുമാനത്തിന്റെ ശരാശരി വളര്‍ച്ചാനിരക്കിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ളതായി പട്ടിക 1.5 വ്യക്തമാക്കുന്നു. അതേസമയം ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്ക് സംസ്ഥാന ശരാശരിയിലും വളരെ താഴ്ന്ന വളര്‍ച്ചാനിരക്കാണുള്ളത്. 2014-15 മുതല്‍ 2016-17 വരെയുള്ള ജില്ലാതല, മേഖലാതല മൊത്തസംസ്ഥാന ആഭ്യന്തരോല്പാദനം നടപ്പുവിലയിലും സ്ഥിരവിലയിലും (2011-12) അനുബന്ധം 1.16, 1.17, 1.18, 1.19, 1.20 , 1.21 - ല്‍ കൊടുത്തിട്ടുണ്ട്.