നമ്മുടെ ജീവിതം ആരോഗ്യ പൂര്‍ണ്ണവും ഊര്‍ജ്ജസ്വലവും, ഉല്‍സാഹമുള്ളതും ആയി മാറുന്നതിന് കായിക വികസനം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസുണ്ടാകൂ. ശാരീരിക കഴിവുകളും നൈപുണ്യങ്ങളും നിലനിര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ദേശീയ അന്തര്‍ദേശീയതലങ്ങളില്‍ വ്യത്യസ്ത മത്സരയിനങ്ങളില്‍ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യം നല്കിവരുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ നടപ്പിലാക്കി വരുന്ന പദ്ധതിയിലൂടെയാണ് പ്രസ്തുത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത്. കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, കേരളാ സ്റ്റേറ്റ് യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ്, കേരളാ സ്റ്റേറ്റ് ഭാരത് സ്കൌട്സ് ആന്റ് ഗൈഡ്സ്, കായിക യുവജനകാര്യ വകുപ്പ്, കോളേജ് വിദ്യാഭ്യാസ വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളാണ് ഈ മേഖലയിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
കേരളത്തിലെ അത് ലറ്റുകളെ അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാവശ്യമായ സഹനശക്തിയെ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു അത്യാധുനിക രീതി (മിതമായ നിരക്കില്‍ ഓക്സിജന് ലഭ്യമാകുന്ന) പരിശീലന സംവിധാനമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൊത്തം 2 കോടി രൂപ ചെലവാക്കി, തിരുവനന്തപുലത്തെ ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ ആള്‍ട്ടിറ്റ്യൂട് സിമുലേഷന്‍ ട്രെയിനിംഗ് സെന്റര്‍ (മിതമായ നിരക്കില്‍ ഓക്സിജന് ലഭ്യമാകുന്ന) സ്ഥാപിച്ചിട്ടുണ്ട്. കേരള ചരിത്രത്തില്‍ ഭാവിയില്‍ കായിക വിനോദത്തിന് ചൂണ്ടിക്കാണിക്കാവുന്ന നല്ല പദ്ധതികളില്‍ ഒന്നാണിത്. കേരളത്തിലെ അത് ലറ്റുകളുടെ പുരോഗതിക്കും, മനോബലത്തിനും, ഏകാഗ്രതയ്ക്കും, പരിക്കുകളില്‍ നിന്നും പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനും, തീക്ഷണതയുള്ള പരിശീലനങ്ങളില്‍ നിന്നും മുക്തി നേടുന്നതിനും അത് ലറ്റുകളുടെ സഹനശക്തിക്കും മെച്ചപ്പെട്ട കായിക പ്രകടനത്തിനും ഈ പദ്ധതി വഴിയൊരുക്കുന്നു.
നിലവില്‍ 24 കേന്ദ്രീകൃത സ്പോര്‍ട്സ് ഹോസ്റ്റലകളും 51 കോളേജ് ഹോസ്റ്റലുകളും, 24 സ്കൂള്‍ ഹോസ്റ്റലുകളും കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. കേന്ദ്രീകൃത സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ സംരക്ഷിക്കുന്നത് കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലും, കോളേജ് ഹോസ്റ്ററ്റലുകളും സ്കൂള്‍ ഹോസ്റ്ററ്റലുകളും അതാത് സ്കൂള്‍ - കോളേജ് മാനേജ്മെന്റുകളുമാണ് സംരക്ഷിക്കുന്നത്. നിലവില്‍ ഏകദേശം 2610 വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലുകളില്‍ താമസിച്ചുവരുന്നു. സ്പോര്‍ട്സ് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദിവസം 200 രൂപാ നിരക്കില്‍ താമസ സൗകര്യത്തിനും, വാഷിംഗ് അലവന്‍സായി മാസത്തില്‍ 100 രൂപയും നല്കിവരുന്നു.
ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് ട്രാക് സ്യൂട്ടുകളും കളിക്കോപ്പുകളും കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സുല്‍ നല്കി വരുന്നുണ്ട്. കൂടാതെ 108 ട്രെയിനിംഗ് സെന്ററുകളിലെയും ഡേ ബോര്‍ഡിംഗ് സെന്ററുകളിലെയും അത് ലറ്റുകള്‍ക്ക് കായികോപകരണങ്ങളും കളിക്കോപ്പുകളും നല്കിവരുന്നുണ്ട്. കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് ഹോസ്റ്റലിന്‍ കീഴില്‍ 41 അംഗീകൃത സ്പോര്‍ട്സ് അസോസിയേഷനുകള്‍ ഉണ്ട്. സര്‍ക്കാരില്‍ നിന്നുള്ള ധനസഹായ വ്യവസ്ഥയനുസരിച്ച് സംസ്ഥാനത്ത് ദേശീയ/ദക്ഷിണ മേഖലാ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനും, മല്‍സരങ്ങള്‍ സംഘടിപ്പിക്കിന്നതിനും, കോച്ചിംഗ് ക്യാമ്പിനും, സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നതിനും സംസ്ഥാന സംഘടനകള്‍ക്ക് കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സില്‍ സഹായം നല്കുന്നുണ്ട്.
കായിക യുവജന ക്ഷേമ വകുപ്പ് യുവജനക്ഷമവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലെയും കായികതാരങ്ങളെ അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയും, ശരിയായ പരിശീലനത്തിനുള്ള സൗകര്യം നല്കുകയും കായിക വിനോദങ്ങളുടെ പ്രാധാന്യം മനസിലാക്കുന്നതിലേക്ക് ജനങ്ങള്‍ക്കിടയില്‍ ബോധവല്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും, അടിസ്ഥാന സൗകര്യം വിപുലമാക്കികൊണ്ട് സംസ്ഥാനത്തെ എല്ലാ മേഖലകളിലും കായിക വിനോദത്തിന്റെ വികസനത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു.
കായിക താരങ്ങള്‍ക്ക് ആവശ്യമായ സമയങ്ങളില്‍ ശാസ്ത്രീയവും കൃത്യവുമായ വൈദ്യ സഹായം ലഭ്യമാക്കുന്നതിനുവേണ്ടിയും പുനരധിവാസ തെറാപ്പിക്കു വേണ്ടിയും 1992 ല്‍ കേരള സര്‍ക്കാര്‍ രാജീവ് ഗാന്ധി സ്പോര്‍ട്സ് മെഡിസിന്‍ സ്ഥാപിക്കുകയുണ്ടായി. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഐ.എം.ഏ യും നിസ്സു(എന്‍.ഐ.എസ്.എസ്)മായി യോജിച്ച് ആള്‍ കേരളാ സൈക്കിള്‍ റാലി സംഘടിപ്പിക്കുകയുണ്ടായി. “കായിക വിനോദത്തിലൂടെ ആരോഗ്യം, വ്യായാമം, പ്രവര്‍ത്തനോന്മുഖമായ ജീവിതശൈലി (ഹീല്‍സ്)” എന്ന പരിപാടി സംസ്ഥാനത്തെ 26 പ്രദേശങ്ങളെ കേന്ദ്രീകരിച്ച്നടപ്പാക്കുകയുണ്ടായി. നാല് സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് ആരോഗ്യപരവും ശാരീരികപരവുമായ പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഭരണാനുമതി ലഭ്യമായിട്ടുണ്ട്.
ഒന്നില്‍ കൂടുതല്‍ വിനോദങ്ങള്‍ക്ക് വേണ്ടി കളിസ്ഥലങ്ങള്‍ ആധുനീകരിക്കുക അതായത് വോളിബോള്‍, ബാസ്കറ്റ് ബോള്‍, ടെന്നീസ് കൂടാതെ ചെറിയ വിനോദങ്ങള്‍ എന്നിവയ്ക്ക് ഇതിനൊക്കെ വേണ്ടി ഒരേ കളിസ്ഥലം തന്നെ ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ സജ്ജമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ വിഭാവന ചെയ്യുന്നത്. 2015-16 വര്‍ഷത്തില്‍ പദ്ധതി നടത്തിപ്പിലേക്കായി 10 സ്ഥലങ്ങളെ ആണ് തെരഞ്ഞെടുത്തിട്ടുള്ളത്.
തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തിന്നതിനും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന യൂത്ത് ക്ലബ്/സംഘടനകള്‍ക്കും സാമ്പത്തിക സഹായം നല്കുക എന്നതാണ് കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ധര്‍മ്മം.
യുവാക്കള്‍ക്ക് കാര്യമായ സംഭാവന നല്കാന്‍ കഴിയുന്ന മറ്റൊരുമേഖലയാണ് ബോധവല്കരണ പരിപാടികള്‍. ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളും അന്തര്‍ദ്ദേശീയ സംഘടനകളും യു.എന്‍ ഏജന്‍സികളും മുന്‍കൈയെടുത്ത് നടപ്പാക്കുന്ന അനേകം പദ്ധതികള്‍ ഉണ്ട്. സാമൂഹ്യ പ്രതിബദ്ധതാ പരിപാടികളും, പ്രാദേശിക തലങ്ങളില്‍ നേച്ചര്‍ ക്ലബ് രൂപീകരിക്കുന്നതിനും, പാരിസ്ഥിതിക പരിപാടികളും, ബോധവല്കരണ പരിപാടികളും സംഘടിപ്പിക്കുന്നതിലും യൂത്ത് ക്ലബ്ബുകള്‍ സുപ്രധാന പങ്ക് വഹിക്കുന്നു.
ലഹരി വസ്തുക്കളുടെ ഉപയോഗം തടയുക എന്നത് വളരെ ശ്രദ്ധയും പ്രാധാന്യവും കൊടുക്കേണ്ട ഒരു മേഖലയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍, യു.എന്‍ സന്നദ്ധ സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് സംസ്ഥാനത്താകമാനം ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ പ്രചാരണത്തിന് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
താഴെത്തട്ടിലുള്ള യൂത്ത് ക്ലബുകള്‍ കൂടാതെ സംസ്ഥാന/ജില്ലാ യുവജന കേന്ദ്രങ്ങളുടെയും കൂട്ടായി പ്രവര്‍ത്തിക്കുന്ന മറ്റ് സന്നദ്ധ സംഘടനകളും സംസ്ഥാന എയ്ഡ്സ് സെല്ലും യു.എന്‍ എയ്ഡ്സും, നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനുമായി സഹകരിച്ചാണ് ബോര്‍ഡ് എച്ച്.ഐ.വി/എയ്ഡ്സ് തുടങ്ങിയ മാരക രോഗങ്ങള്‍ക്കായുള്ള നിവാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
അപൂർവ്വവും അതുല്യവുമായ ഒരു യുവജനാഘോഷത്തിലൂടെ യുവാക്കള്‍ക്ക് സാംസ്കാരികവും ശാരീരികവുമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ നല്ലൊരു വേദി ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ ആഘോഷത്തില്‍ സംസ്ഥാന, ജില്ലാ/ബ്ലോക്ക് തല മല്‍സരങ്ങളില്‍ 15 മുതല്‍ 35 വയസുവരെ പ്രായമുള്ള യുവാക്കള്‍ കലാ-സാംസ്കാരിക-കായിക മല്‍സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇപ്പോള്‍ കേരളത്തിലെ യുവാക്കള്‍, കേരളോല്‍സവം ദേശവ്യാപകമായി ആഘോഷിച്ച് വരികയാണ്. അതിനാല്‍ കേരളത്തിലെ യുവജനങ്ങള്‍ക്ക് അവരവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ലഭ്യമാകുന്നുണ്ട്. വര്‍ണ്ണാഭമായ രീതിയിലാണ് കേരളോല്‍സവം എന്ന യൂത്ത് ഫെസ്റ്റിവെല്‍ എല്ലാ വര്‍ഷവും സംഘടിപ്പിച്ച് വരുന്നത്.
ഗ്രാമ പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലം വരെയാണ് കേരളോല്‍സവം 2015 സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡാണ് കേരളോല്‍സവം സംഘടിപ്പിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ കേരളോല്‍സവം 2015 മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തിയ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. 2015 ഡിസംബര്‍ 26 മുതല്‍ 28 വരെ കോഴിക്കോട് പയ്യോളിയില്‍ ആറ് വേദികളിലായി കലാമല്‍സരങ്ങളും 2015 ഡിസംബര്‍ 28 മുതല്‍ 30 വരെ കോഴിക്കോട് സിറ്റിയില്‍ കായിക മല്‍സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.കേരളോല്‍സവം 2015-ല്‍ 112 പോയിന്റോടെ കണ്ണൂര്‍ ജില്ലക്ക് ഒന്നാം സ്ഥാനവും 100 പോയിന്റുമായി കോഴിക്കോട് ജില്ലക്ക് രണ്ടാം സ്ഥാനവും 71 പോയിന്റോടെ മലപ്പുറം ജില്ലക്ക് 3ാം സ്ഥാനവും ലഭിക്കുകയുണ്ടായി.
സംസ്ഥാന കേരളോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 18 ദേശീയ യുവജനോല്‍സവ ഇനങ്ങളിലെ വിജയികള്‍ 2016 ജനുവരി മുതല്‍ 16 വരെ ഛത്തീസ്ഗഡിലെ റായ്പൂരില്‍ വച്ച് നടന്ന ദേശീയ യുവോല്‍സവത്തില്‍ പങ്കടുത്തു. കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തവര്‍ക്ക് മൃദംഗം, ഭരതനാട്യം എന്നിവയ്ക്ക് ഒന്നാം സ്ഥാനവും ഫ്ലൂട്ടില്‍ രണ്ടാം സ്ഥാനവും നാടോടി നൃത്തത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.