ഉള്‍നാടന്‍ ജലഗതാഗതം ഇന്ധനക്ഷമവും പ്രകൃതി സൗഹൃദവുമായ ഒരു ഗതാഗത മാര്‍ഗ്ഗമാണ്. യാത്രാ ചരക്ക് നീക്കത്തിനായി റോഡ്, റെയില്‍ വിമാന ഗതാഗത സൗകര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ താരതമ്യേന കുറഞ്ഞ പ്രവര്‍ത്തന ചെലവും പരിസ്ഥിതി മലിനീകരണവുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സ്വന്തം പരിമിതികള്‍ നേരിടുന്ന മറ്റ് ഗതാഗത രീതികളുടെ മേലുളള സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇതിനു സാധിക്കുന്നു. ആഗോള അനുഭവം രസകരമായ ഉപമകള്‍ പ്രദാനം ചെയ്യുന്നു. പല രാജ്യങ്ങളിലും, ഉള്‍നാടന്‍ ജലഗതാഗതം, ഉള്‍നാടന്‍ ഗതാഗതത്തില്‍ ഗണ്യമായ ഒരു പങ്കു വഹിക്കുന്നു. ആകെ ശതമാനത്തില്‍ ബംഗ്ലാദേശ് – 32% , ജര്‍മ്മനി - 20%, യു.എസ് - 14%, ചൈന- 9% വഹിക്കുന്നു. ചൈനയില്‍ കൂടുതല്‍ വര്‍ദ്ധനവും വ്യവസായ കാര്‍ഷിക വളര്‍ച്ചയ്ക്കൊപ്പം കഴിഞ്ഞ ദശാബ്ദങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്. അതെ സമയം യാത്രാ സാദ്ധ്യമാകുന്ന ജലപാതകള്‍കൊണ്ട് അനുഗ്രഹീതമായ ഭാരതത്തില്‍, സ്വദേശീയ ഉപരിതല ഗതാഗതം 68%, റോഡ് മാര്‍ഗ്ഗവും, 30% റേയില്‍ മുഖാന്തിരവും നടക്കുമ്പോള്‍ ഉള്‍നാടന്‍ ജലഗതാഗതം 0.4% പങ്ക് മാത്രമേ വഹിക്കുന്നുളളൂ.
കേരളത്തിന്റെ ഉള്‍നാടന്‍ ജലഗതാഗതത്തില്‍ നദികളും കായലുകളും ഉള്‍പ്പെടുന്നു. ഇത് പ്രാചീന കാലഘട്ടം മുതല്‍ ഗതാഗതത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഉള്‍നാടന്‍ ജലപാതകള്‍ക്ക് റെയിൽവേയും റോഡിനേയും അപേക്ഷിച്ച് സ്വന്തമായ റെയിൽവേയും പ്രകൃതി ഗുണങ്ങളുമുണ്ട്. നിരവധി കായലുകള്‍ കൂടിത്തന്നെ കേരളത്തിന് പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുന്ന 41 നദികളുണ്ട്. ഇവയെല്ലാം ഉള്‍നാടന്‍ ജലഗതാഗത സംവിധാനത്തിന്റെ ഭാഗമാണ്. ഇവയ്ക്ക് ഏകദേശം 1895 കി.മീറ്റര്‍ നീളമുണ്ട്. നദികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നത് ഉള്‍നാടന്‍ കനാലുകളാണ്. വാണിജ്യപരമായി പ്രധാനപെട്ട സ്ഥലങ്ങൾ ഈ നദികളുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഏകദേശം 560 കി.മീറ്റര്‍ നീളമുളള വെസ്റ്റ് കോസ്റ്റ് കനാല്‍ നമ്മള്‍ക്കുണ്ട്. ഇത് തെക്ക് കോവളത്ത് നിന്ന് ആരംഭിച്ച് വടക്ക് ഹോഗ് ദുര്‍ഗ്ഗ് വരെ നീണ്ടു കിടക്കുന്നു. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുളള ഭാഗത്തെ (168 കി. മീറ്റര്‍) ചമ്പക്കര (14 കി. മീറ്റര്‍) ഉദ്യോഗമണ്ടല്‍ കനാലുകള്‍ക്കൊപ്പം (23 കി. മീറ്റര്‍) 1993 വർഷം മുതല്‍ ദേശീയ ജലപാതകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ജലപാത ഏകദേശം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ കോട്ടപ്പുറം മുതല്‍ കോഴിക്കോട് വരെ (160 കി.മീ) ദേശീയ ജലപാത ദൈർഘിപ്പിച്ചു പുറമേ നാലു കനാലുകള്‍ ആലപ്പുഴ ചങ്ങനാശ്ശേരി (28 കി.മീ) ആലപ്പൂഴ – കോട്ടയം – അതിരംപുഴ (38 കി.മി) കോട്ടയം – വൈക്കം (42 കി.മീ) കൂടി 2016 ഏപ്രിലില്‍ ദേശീയ ജലപാതയായി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഉള്‍നാടന്‍ ജലഗതാഗത വികസനത്തിന് ഉത്തരവാദിത്വമുളള സര്‍ക്കാര്‍ ഏജന്‍സികള്‍ കോസ്റ്റല്‍ ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് (സി.എസ്.ഐ.എന്‍.ഡി) കേരള വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് (എസ്.ഡബ്ള്യൂ.ടി.ഡി) കേരള ഷിപ്പിംഗ് ആന്റ് ഇൻലാൻഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എസ്.ഐ.എന്‍ സി) എന്നിവയാണ്. ഈ മേഖലയ്ക്ക് 2012-13,2013-14,2014-15 ,2015-16 ,2016-17 വര്‍ഷങ്ങളിലേക്ക് യഥാക്രമം 13,339 ലക്ഷം ,10,925 ലക്ഷം 14,342 ലക്ഷം,15,542 ലക്ഷം, 15,734 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാന ജല ഗതാഗത വകുപ്പ് ആലപ്പൂഴ, കോട്ടയം, കൊല്ലം, എറണാകുളം, കണ്ണൂര്‍, കാസറകോട് ജില്ലകളിലെ വെള്ളക്കെട്ട് പ്രദേശ നിവാസികളുടെ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുന്നു. പ്രസ്തുത വകുപ്പ് ഒരു വാണിജ്യ വകുപ്പാണെങ്കില്‍ കൂടി അതിന്റെ പ്രവര്‍ത്തനം ഒരു സേവന വകുപ്പ് പോലെയാണ്. “ഗതാഗതം” അത്യാവശ്യ സേവനത്തിന്റെ കീഴില്‍ ആയതിനുശേഷം ഈ വകുപ്പ് ഒരു ആവശ്യ സേവന വകുപ്പിന്റെ മാതൃക കൈക്കൊണ്ടിരിക്കുക്കയാണ്. തടി/സ്റ്റീല്‍, ഫൈബർഗ്ലാസ്സ് പാസഞ്ചര്‍ ബോട്ടുകള്‍ ഉപയോഗിച്ച് പ്രതി വര്‍ഷം 150 ലക്ഷം യാത്രക്കാരെ വഹിച്ചു കൊണ്ടു പോകുന്നുണ്ട്.
സംസ്ഥാന ജല ഗതാഗത വകുപ്പ് ആലപ്പുഴ ജില്ല ആസ്ഥാനമാക്കി (ഡയറക്ടറേറ്റ്) 1968-ല്‍ രൂപീകൃതമായി. വകുപ്പ് തലവന്‍ ഡയറക്ടറാണ്. രൂപീകരണ സമയത്ത്, സേവന പ്രവര്‍ത്തനങ്ങള്‍ ആലപ്പൂഴ, കോട്ടയം, കൊല്ലം ജില്ലകളില്‍ മാത്രമായിരുന്നു. ഒരു മെക്കാനിക്കല്‍ എഞ്ചിനിയറുടെ ഓഫീസും, മൂന്ന് സീനിയര്‍ സൂപ്രണ്ടുമാരുടെ നേതൃത്വത്തിലുള്ള എറണാകുളം, കോട്ടയം (ചങ്ങനാശ്ശേരി) കാസറഗോഡ് എന്നീ മൂന്നു ജില്ലകളില്‍ മേഖലാ ഓഫീസുകളും സ്ഥാപിച്ചുകൊണ്ട് പിന്നീട് പ്രവര്‍ത്തികളും, പ്രവര്‍ത്തനങ്ങളും വ്യാപിപ്പിച്ചു. ഇപ്പോള്‍ വകുപ്പിന് പതിനാല് സ്റ്റേഷന്‍ ഓഫീസുകളുണ്ട്. ഇപ്പോള്‍ ടൂറിസം സർവീസുകള്‍ ഉള്‍പ്പടെ പ്രതിദിനം 51 ഷെഡ്യൂളുകള്‍ പ്രബല്യത്തിലുണ്ട്. ഏകദേശം 40,000 ആളുകള്‍ പ്രതിദിനം അവരുടെ സേവനം ഉപയോഗിക്കുന്നുണ്ട്. പ്രതിദിനം ഓപ്പ്റേറ്റീവ് ദൂരം ഏകദേശം 700 കിലോമീറ്റര്‍ ആണ്.
ഈ വകുപ്പിന്റെ പ്രവര്‍ത്തന വിവരങ്ങള്‍ അനുബന്ധം 5.23 -ല്‍ കാണിച്ചിരിക്കുന്നു.
കേരള ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KINCO) കേരള ഷിപ്പിംഗ് കോര്‍പ്പറേഷന്‍ (കെ.എസ്.സി) എന്നീ രണ്ട് കേരള സര്‍ക്കാര്‍ കമ്പനികളെ ഇണക്കി ചേര്‍ത്ത് 1989 ല്‍ ആണ് കേരള ഇൻലാൻഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ രുപീകരിച്ചത്.ഉള്‍നാടന്‍ ജലഗതാഗതം, കപ്പല്‍ ഗതാഗതം,ജല ടൂറിസം എന്നിവയ്ക്ക് തുടക്കം കുറിച്ചു.1980 ല്‍ ഉള്‍നാടന്‍ ജലപാതയിലൂടെ യാന്ത്രവല്‍ക്രത ചരക്ക് ഗതാഗതം ആരംഭിച്ചു.1990-ല്‍ എണ്ണ ബങ്കറിംഗ്തുടങ്ങി.1999-ല്‍ തീരദേശ കപ്പല്‍ ഗതാഗതം ആരംഭിച്ചു. ഇപ്പോള്‍ പ്രധാനമായും കെ.എസ്.ഐ.എന്‍.സി.ഏര്‍പ്പെട്ടിരിക്കുന്നത് ചരക്ക് ഗതാഗതം, ബങ്കറിംഗ് സപ്ലൈ, ടൂറിസം, കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ എന്നിവയിലാണ്.
കൊച്ചി പോര്‍ട്ട് ട്രസ്റ്റില്‍ നിന്നും പാട്ടത്തിനെടുത്ത ഒരു സ്ലിപ് വേ, കൊച്ചി തോപ്പുംപടിയില്‍ പ്രവര്‍ത്തിപ്പിച്ചു വരുന്നു. സ്വന്തം കപ്പലുകളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും കൂടാതെ കെ.എസ്.ഐ.എന്‍.സി സംസ്ഥാന ജലഗതാഗത വകുപ്പ്, തുറമുഖ വകുപ്പ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, സെന്‍ട്രല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ്, പൂംപൂഹാര്‍ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ പോലെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും, മറ്റ് സ്വകാര്യ ഏജന്‍സികള്‍ക്കും വേണ്ടി കപ്പല്‍ നിര്‍മ്മാണവും അറ്റകുറ്റപ്പണിയും നിർവ്വഹിക്കുന്നുണ്ട്.
ഇപ്പോള്‍ കോര്‍പ്പറേഷന്റെ വാഹനാവലിയില്‍ വിവിധ ചരക്ക് നീക്കുന്നതിനായി ഏഴ് പത്തേമാരികള്‍, 2 ടൂറിസ്റ്റ് ബോട്ടുകള്‍, 2 ജങ്കാര്‍ എന്നിവയുണ്ട്. ഫാക്ടിന്റെ (എഫ്.എ.സിടി) കൊച്ചി ഉദ്യോഗമണ്ഡല്‍ ഡിവിഷനിലേക്ക് ഇറക്കുമതി ചെയ്ത വ്യവസായ വളം, റോക്ക് ഫോസ്ഫേറ്റ്, സള്‍ഫര്‍, ഫോസ്ഫോറിക് ആസിഡ് പോലെയുള്ള അസംസ്കൃത വസ്തുക്കളുടെ ഗതാഗതം ആദ്യമായി നടത്തിയത് കെ.എസ്.ഐ.എന്‍.സി യാണ്.
ബോട്ട് സർവ്വീസ് വിജയപ്രദമാകാതെ വന്നപ്പോള്‍ കമ്പനി പാസഞ്ചര്‍ ബോട്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തി. എന്നാല്‍ പുതിയ വികസനങ്ങള്‍ക്കൊപ്പം പുതിയ അവസരങ്ങള്‍ ഉയര്‍ന്നു വന്നതിനാല്‍ വീണ്ടും ഈ മേഖലയിലേക്ക് പ്രവേശിക്കുവാന്‍ ഉദ്ദേശിക്കുന്നു. ഈ ആവശ്യത്തിനായി കൊച്ചിയില്‍ പ്രവര്‍ത്തിപ്പിക്കുവാനായി 4 ഉയര്‍ന്ന വേഗത ബോട്ടുകള്‍ നിര്‍മ്മാണത്തലാണ്. ടൂറിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി 200 പാസഞ്ചര്‍ ശേഷിയുള്ള മിനി ക്രൂയിസ് കപ്പല്‍ നിര്‍മ്മാണത്തിലാണ്. ബള്‍ക്ക് അസംസ്കൃത വസ്തുക്കളുടെ ഗതാഗതത്തിനായി 500 എം.റ്റി കാര്‍ഗോ ബാര്‍ജ് നിര്‍മ്മാണത്തിലാണ്. കെ.എസ്.ഐ.എന്‍.സി യുടെ പ്രവര്‍ത്തന വിവരങ്ങള്‍ അനുബന്ധം 5.23 ല്‍ കാണിച്ചിരിക്കുന്നു.
സംസ്ഥാനത്തെ പ്രധാനപ്പെട്ട ഉള്‍നാടന്‍ കനാല്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ വകുപ്പ് വഴിയാണ് നടപ്പാക്കുന്നത്. 2015-16 ഉള്‍നാടന്‍ കനാല്‍ പദ്ധതിയുടെ കീഴില്‍ 5.45 കോടി രൂപയ്ക്ക് താനൂര്‍ കൂട്ടായി കനാലിന്റെ ആഴം കൂട്ടലും പാര്‍ശ്വ ഭിത്തി സംരക്ഷണവും പൂര്‍ത്തീകരിച്ചു. ഇരവിപുരം കായല്‍ മുതല്‍ അഷ്ടമുടി കായല്‍ (കൊല്ലംതോട്) വരെയുള്ള ടി.എസ്.കനാലിന്റെ വികസനം പുരോഗമിക്കുന്നു. പതിമൂന്നാം ധനകാര്യ കമ്മീഷന്റെ കീഴില്‍ ദേശീയ ജലപാതയിലേക്ക് കരുനാഗപ്പള്ളി കന്നേറ്റി കായല്‍ ബന്ധിപ്പിക്കുന്ന ഫീഡര്‍ കനാലിന്റെ വികസനം പൂര്‍ത്തീകരിച്ചു. 2.88 കോടി രൂപയ്ക്ക് കൂളവാഴ കൊയ്ത്ത് യന്ത്രം വാങ്ങല്‍, ലോക്കുകളുടെ മാറ്റി വയ്ക്കല്‍, ഡ്രെഡ്ജറുകളുടെ പുനരുദ്ധാരണം പോലെയുള്ള യാന്ത്രിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. 2,3,4 റീച്ചുകളില്‍ വടകര മാഹി കനാലിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. മലപ്പുറം ജില്ലയിലെ പി.സി കനാലിന്റെ 3 റീച്ചുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. നബാര്‍ഡ് പദ്ധതി വഴി കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ ദേശീയ, സംസ്ഥാന ജലപാതയിലേക്കുളള ഫീഡർ കനാലുകളുടെ മെച്ചപ്പെടുത്തല്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.
ഉള്‍നാടന്‍ ജലഗതാഗതം ഏറ്റവും പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. ഇതിന്റെ അടിസ്ഥാന കാരണം കുറഞ്ഞ ഇന്ധന ഉപയോഗം, വലിയ തോതില്‍ ചരക്ക് കൊണ്ടു പോകുവാനുള്ള കഴിവും, ബന്ധപ്പെട്ട മലിനീകരണവും, തിരക്കും കുറയ്ക്കുന്നു എന്നതാണ്. ജലഗതാഗത വികസനത്തിന്റെ പ്രധാന തടസ്സം പരമ്പരാഗത മത്സ്യ തൊഴിലാളികളുടെയും ഗതാഗത പ്രവര്‍ത്തനങ്ങളുടേയും തമ്മിലുള്ള താല്പര്യ വ്യത്യാസമാണ്. റോഡ്-ജലഗതാഗത ഓപ്പറേറ്റര്‍മാര്‍ തമ്മിലുള്ള സംഘര്‍ഷം, അപര്യാപ്തമായ നാവിഗേഷന്‍ ലോക്ക്/ബ്രിഡ്ജ് ക്ലിയറന്‍സ്, ഗതാഗത സംവിധാനത്തിലുള്ള അറ്റകുറ്റപ്പണികളുടേയും വരമ്പ് സംരക്ഷണ ത്തിന്റെയും അഭാവം, ചരക്കു കൈകാര്യ സംവിധാനത്തിന്റെയും, ആധുനിക ഉള്‍നാടന്‍ ക്രാഫ്റ്റ് ടെര്‍മിനലുകളുടേയും അഭാവം, അവസാന ഉപഭോക്താവിന്റെ താല്പര്യമില്ലായ്മ, പദ്ധതി നിർവ്വഹണത്തിലുള്ള കാലതാമസം, മോശമായ ഫണ്ട് വിനിയോഗം, ഉള്‍നാടന്‍ ജലഗതാഗതം നേരിടുന്ന പരിമിതികള്‍ പരിഗണിച്ചുകൊണ്ടും, അതിന്റെ വളര്‍ച്ചാ സാദ്ധ്യതകള്‍ മനസ്സിലാക്കികൊണ്ടും ഗതാഗതത്തിന്റെ സമയവും, ചെലവും കുറയ്ക്കേണ്ടതും, ചരക്കിന്റെ സുരക്ഷയും വിശ്വാസതയും ഉയര്‍ത്തേണ്ടതുമുണ്ട്. ഈ ലക്ഷ്യം നേടാനായി, ടെര്‍മിനലുകല്‍ സ്ഥാപിക്കുന്നതിന് പുറമെ ആവശ്യമായ ആഴവും വീതിയുമുളള ഫെയറ് േവയുടെ രൂപത്തില്‍ പശ്ചാത്തല സൗകര്യം സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കേണ്ടതുണ്ട്. അനുയോജ്യമായ യാനങ്ങള്‍ ഉള്‍ക്കൊളളിച്ച് ഉള്‍നാടന്‍ ജല ഗതാഗത വാഹനാവലി വിപുലീകരിക്കുന്നതും ആവശ്യമാണ്. സ്വകാര്യ നിക്ഷേപം അനുയോജ്യമായ ഇന്‍സെന്റീവ് മുഖേന ആകര്‍ഷിക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ പ്രസ്തുത മേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക, കസ്റ്റംസ് നടപടി ക്രമങ്ങള്‍ ലഘൂകരിക്കുക, മേഖലയുടെ വികസനത്തിന് ആവശ്യമായ സാമ്പത്തിക ഇന്‍സെന്റീവ് നല്‍കുക എന്നിവ അനിവാര്യമാണ്.