പശ്ചാത്തല സൗകര്യം

ഗതാഗത പശ്ചാത്തല മേഖല

സംസ്ഥാന പശ്ചാത്തല മേഖല 2.05 ലക്ഷം കി.മീറ്റര്‍ റോഡുകള്‍, 1588 കി.മീറ്റര്‍ റെയില്‍‍വെ, 1687 കി.മീറ്റര്‍ ഉള്‍നാടന്‍ ജലഗതാഗതം, 18 തുറമുഖങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ്. കേരളത്തില്‍ ആകെ 25,449 ബസ്സുകള്‍ നിലവിലുള്ളതില്‍, 19145 എണ്ണം സ്വകാര്യ ബസ്സുകളും (75%) 6304 (25%) കെ.എസ്.ആര്‍.ടി. ബസ്സുകളുമാണ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും സ്വകാര്യ ബസ്സുകളുടെ എണ്ണം കെ.എസ്.ആര്‍.ടി.സി ബസ്സുകളേതിനേക്കാള്‍ കൂടുതലാണ്. ഭൌതിക പശ്ചാത്തല ദാതാക്കളായ പൊതുമരാമത്തു വകുപ്പ് (പി.ഡബ്ല്യൂ.ഡി), റെയിൽവെ, ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി, വിമാനത്താവളങ്ങള്‍, തീരദേശ ഗതാഗത ഏജന്‍സികള്‍ എന്നിവ തമ്മിലുള്ള ഏകീകരണം പശ്ചാത്തല വികസനത്തിനും, ഗതാഗത പശ്ചാത്തല വികസനം നിലനില്‍ക്കുന്നതിനും ആവശ്യമാണ്. പരസ്പര പൂരകമായ ഗതാഗത സംവിധാനത്തിനാവശ്യായ പശ്ചാത്തല വികസനം രൂപീകരിക്കേണ്ടതാവശ്യമാണ്. പരസ്പര പൂരക ഗതാഗത സംവിധാനത്തോടെ 15 വര്‍ഷത്തെ ഗതാഗതാവശ്യം മുന്നില്‍ കണ്ടുള്ള വികസനം ആവിഷ്ക്കരിക്കേണ്ടതാണ്.

വിവിധ പഞ്ചവത്സര പദ്ധതികളില്‍, ഗതാഗതം മേഖലയ്ക്ക് വകയിരുത്തിയ വിഹിതം, ചെലവാക്കിയ തുക എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ പട്ടിക 5.1 ല്‍ കൊടുത്തിയിരിക്കുന്നു. സംസ്ഥാനത്തെ വിവിധ വികസന മേഖലകള്‍ തിരിച്ചുള്ള ബഡ്ജറ്റ് വിഹിതം, ചെലവഴിച്ച തുക എന്നിവയുടെ താരതമ്യ പഠനം നടത്തിയപ്പോള്‍ പത്താം പദ്ധതിയില്‍ ഗതാഗത മേഖലയ്ക്കും 10 ശതമാനം വിഹിതം വകയിരുത്തിയപ്പോള്‍ ചെലവ് 12 ശതമാനമായിരുന്നു. ഈ പ്രവണത പതിനൊന്നാം പഞ്ചവത്സര പദ്ധതിയിലും തുടര്‍ന്നു വന്നതായി കാണാം. അതായത് 10 ശതമാനം ബഡ്ജറ്റ് വിഹിതം വകയിരുത്തിയപ്പോള്‍ ചെലവ് 15 ശതമാനമായി ഉയര്‍ന്നു.

പട്ടിക 5.1
വിവിധ പഞ്ചവത്സര പദ്ധതികളില്‍ ഗതാഗതമേഖലയുടെ പദ്ധതി വിഹിതം, ചെലവ് (തുക ലക്ഷത്തില്‍)
പഞ്ചവത്സര പദ്ധതി ബഡ്ജറ്റ് വിഹിതം ചെലവ് ചെലവ് ശതമാനം
പത്താം പദ്ധതി (2002-07) 247771.00 237819.00 96
പതിനൊന്നാം പദ്ധതി (2007-12) 445881.00 658046.00 148
പന്ത്രണ്ടാം പദ്ധതി (2012-17) 638585.00 960728.89* 209.9
*ആദ്യ നാലു വര്‍ഷങ്ങളില്‍
സ്രോതസ് : കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, പൊതുമരാമത്തു വകുപ്പ് (റോഡുകളും പാലങ്ങളും) വിഭാഗം, ദേശീയ പാതകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍, ജലസേചന വകുപ്പ്, വനം വകുപ്പ്, റെയിൽവെ എന്നീ ഏജന്‍സികളാണ്. കേരളത്തിലെ റോഡുകള്‍ പരിപാലിക്കുന്നത്. ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ സെന്റര്‍ (നാറ്റ്പാക്), മോട്ടോര്‍ വാഹന വകുപ്പ്, കേരള സംസ്ഥാന റോഡ് ഗതാഗത കോര്‍പ്പറേഷന്‍ ‍ (കെ.എസ്.ആര്‍.ടി.സി) റോഡുകളും, പാലങ്ങളും വികസന കോര്‍പ്പറേഷന്‍, കേരള (ആര്‍.ബി.ഡി.സി.കെ), കേരള സംസ്ഥാന ഗതാഗത പദ്ധതി (കെ.എസ്.ടി.പി), കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്‍.എഫ്.ബി), റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള (ആര്‍.ഐ.സി.കെ) ലിമിറ്റഡ് എന്നിവയാണ് ഗതാഗത മേഖലയുമായി ബന്ധിപ്പെട്ടിരിക്കുന്ന മറ്റ് ഏജന്‍സികള്‍.

2014-15 മുതല്‍ 2016-17 വരെ ഗതാഗത മേഖലയ്ക്ക് വകയിരുത്തിയ തുക, ചെലവാക്കിയ തുക എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പട്ടിക 5.2 ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക 5.2
2014-15 മുതല്‍ 2016-17 വരെ ഗതാഗത മേഖലയ്ക്ക് വകയിരുത്തിയ തുക, ചെലവാക്കിയ തുക (രൂപ ലക്ഷത്തില്‍)
ക്രമ നമ്പര്‍ ഉപമേഖലകള്‍ വാര്‍ഷികപദ്ധതി 2014-15 വാര്‍ഷികപദ്ധതി 2015-16 വാര്‍ഷികപദ്ധതി 2016-17 വാര്‍ഷികപദ്ധതി 2015-16    
വിഹിതം ചെലവ് വിഹിതം ചെലവ് വിഹിതം ചെലവ്.*    
1 തുറമുഖ വകുപ്പ് 9869.00 5277.50 (53.48%) 26928.00 20398.41 (75.75%) 10721.00 1176.59 (10.97%)
2 റോഡുകളും പാലങ്ങളും 83641.00 149420.40 (178.64%) 95107.00 229039.04 (240.82%) 120621.00 82731.63 (68.59%)
3 റോഡു ഗതാഗതം 10226.00 7578.57 (74.11%) 7425.00 4847.68 (65.29%) 7532.00 2061.42 (27.37%)
4 ഉള്‍നാടന്‍
ജലഗതാഗതം
14342.00 3930.93 (27.41%) 15542.00 3336.52 (21.47%) 15734.00 574.90 (3.65%)
* 2016 ഒക്ടോബർ വരെ
അവലംബം: സംസ്ഥാന ആസൂത്രണ ബോര്‍ഡ്
top